x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ന്ന പ്ര​തി പൊ​ലി​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: November 9, 2026 02:57 PM IST | Updated: November 9, 2026 02:57 PM IST

പ്രതീകാത്മക ചിത്രം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഉ​ത്ത​ർ ദി​നാ​ജ്പൂ​ർ ജി​ല്ല​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പൊ​ലി​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ദി​ലീ​പ് റോ​യി​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ന​വം​ബ​ർ മൂ​ന്നി​നാ​ണ് ട്യൂ​ഷ​ൻ ക്ലാ​സി​ലേ​ക്ക് എ​ന്ന് പ​റ​ഞ്ഞ് സൈ​ക്കി​ളി​ൽ വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​ന്ത്ര​ണ്ടു​കാ​രി​യെ കാ​ണാ​താ​കു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ന​വം​ബ​ർ അ​ഞ്ചി​ന് കു​ലി​ക് വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് കു​ട്ടി​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു.  സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ബം​ഗാ​ളി​ൽ നി​ന്ന് ബി​ഹാ​റി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3.30-നാ​ണ് വ​ന​മേ​ഖ​ല​യി​ൽ വ​ച്ച് പൊ​ലി​സ് പ്ര​തി​യെ വ​ള​ഞ്ഞ​ത്. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ൾ പൊ​ലി​സ് വാ​ഹ​ന​ത്തി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യും അ​തേ​ത്തു​ട​ര്‍​ന്ന് തി​രി​ച്ച് വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബം​ഗാ​ളി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം അ​ഞ്ച് മാ​സ​ത്തി​നി​ടെ, പൊ​ലി​സ് ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി കൊ​ല്ല​പ്പെ​ടു​ന്ന​ത് ഇ​ത് നാ​ലാം ത​വ​ണ​യാ​ണ്.

Tags : Rape Murder Police Kill

Recent News

Corehub Up