x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ജി​നി​യ​റെ കു​ത്തി​ക്കൊ​ന്നു; പ​ങ്കാ​ളി​യും അ​മ്മ​യും അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 9, 2026 03:37 PM IST | Updated: November 9, 2026 03:38 PM IST

സ​ഞ്ചാ​ലി​ക ബ​സു, സ​ർ​ത​ക് സ​ർ​ക്കാ​ർ

കോ​ൽ​ക്ക​ത്ത: ലി​വ്-​ഇ​ൻ പ​ങ്കാ​ളി​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ യു​വ​തി​യും അ​മ്മ​യും പി​ടി​യി​ൽ. സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ സ​ർ​ത​ക് സ​ർ​ക്കാ​റാ​ണ് (25) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ പ​ങ്കാ​ളി സ​ഞ്ചാ​ലി​ക ബ​സു, അ​മ്മ മൗ​മി​ത ബ​സു എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ൽ​ക്ക​ത്ത​യി​ലെ ഗാ​രി​യ​യി​ൽ വാ​ട​ക​യ്ക്ക് എ​ടു​ത്ത ഫ്ലാ​റ്റി​ലാ​ണ് സ​ർ​ത​ക് സ​ഞ്ചാ​ലി​ക​യ്ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​ത്. 

ശ​നി​യാ​ഴ്ച രാ​ത്രി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ പ്ര​കോ​പി​ത​യാ​യ സ​ഞ്ചാ​ലി​ക മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് സ​ർ​ത​ക്കി​ന്‍റെ തോ​ളി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ പ​രി​ക്കേ​റ്റ സ​ർ​ത​ക്കി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ​ഞ്ചാ​ലി​ക​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലി​സ്, പി​ന്നീ​ട് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ അ​മ്മ മൗ​മി​ത ബ​സു​വി​നും പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ൽ അ​മ്മ​യു​ടെ പ​ങ്ക് എ​ന്താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ​ഞ്ചാ​ലി​ക​യും സ​ർ​ത​ക്കും കു​റ​ച്ചു​കാ​ല​മാ​യി ഈ ​ഫ്ലാ​റ്റി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രെ​യും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Tags : Stab Engineer Death Arrest

Recent News

Corehub Up