കോമോയെ പരാജയപ്പെടുത്തിയ ഇന്റർമിലാൻ താരങ്ങളുടെ ആഘോഷം
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ഇന്റർമിലാന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ കോമോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഇന്റർമിലാന് വേണ്ടി പിയോ എസ്പോസിറ്റോയും മാർകസ് തുറാമും ആണ് ഗോളുകൾ നേടിയത്. എസ്പോസിറ്റോ 12-ാം മിനിറ്റിലും തുറാം 19-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഇന്റർമിലാന് 28 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഇന്റർമിലാൻ.