ഖത്തർ പ്രധാനമന്ത്രിയും ഡോണൾഡ് ട്രംപും
ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന അനശ്ചിതത്വങ്ങൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സമാധാന ചർച്ചകൾക്ക് ഖത്തർ പ്രധാനമന്ത്രി. ഉപാധികൾ അംഗീകരിച്ചാൽ രണ്ട് ദിവസത്തിനകം ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
ഇറാന്റെ അവസാന സന്ദേശം കൈമാറുകയും ചർച്ചകൾ സാധ്യമാക്കുകയുമാണ് ലക്ഷ്യം. പിന്നാലെ ചൈനീസ് റഷ്യൻ പ്രസിഡന്റുമാരുമായി ട്രംപ് ചർച്ച നടത്തും. നേരത്തെ പുറത്തുവന്ന ഒരു സമാധാന ഉപാധിയിൽ ചൈനയാണ് സമാധാന നീക്കങ്ങളുടെ ഭാഗമായ ഉപാധികൾ പാലിക്കുന്നത് ഉറപ്പാക്കുന്ന ഗ്യാരണ്ടർ.
പ്രതിസന്ധി തീർക്കാൻ യുറേനിയം തങ്ങൾ സൂക്ഷിക്കാമെന്ന സമവായ ഫോർമുല മുന്നോട്ടുവച്ച രാജ്യമാണ് റഷ്യ. അതിനാൽ ഈ ചർച്ചകൾ പ്രധാനമാണ് അതേസമയം ഇറാനെതിരെ മൂന്നാമതൊരു ആക്രമണത്തിന് കൂടി സാധ്യതയുണ്ടെന്ന വിവരം അമേരിക്കൻ സെൻട്രൽ കമാൻഡ് ഇസ്രയേലിനെ ധരിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Tags : DonaldTrump USA Qatar Iran conflict Attack AirStrike Defense