x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെട്രോളിൽ അമിത എഥനോൾ: കേരളത്തിലെ പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു

വെബ് ഡെസ്ക്
Published: November 9, 2026 01:55 PM IST | Updated: November 9, 2026 01:55 PM IST

പെട്രോളിൽ അനുവദനീയ അളവിൽക്കൂടുതൽ എഥനോൾ ഉണ്ടോയെന്ന് കണ്ടെത്താൻ നടത്തിയ പരിശോധന

തിരുവനന്തപുരം: പെട്രോളിൽ അനുവദനീയ അളവിൽക്കൂടുതൽ എഥനോൾ ഉണ്ടോയെന്ന് കണ്ടെത്താൻ കേരളത്തിലും പരിശോധന തുടങ്ങി. തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ രാവിലെയോടെ പരിശോധന നടന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാണ് പരിശോധന നടത്തുക.

ഒരു പമ്പിൽ നിന്ന് ആറു സാമ്പിളുകൾ വീതമാണ് ശേഖരിച്ചരിച്ചത്. ഓയിൽ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു സാമ്പിൾ ശേഖരണം. സംസ്ഥാന ഫൊറൻസിക് ലാബിലായിരിക്കും പരിശോധന. ഒപ്പം എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും നൽകും.

കർണാടകയില്‍ എഥനോൾ അളവ് കൂടുതലാണെന്ന കണ്ടത്തലിന് പിന്നാലെയാണ് കേരളത്തിലെ നാല് ജില്ലകളിൽ പരിശോധന നടത്തുന്നത്. മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് പരിശോധനയ്ക്ക് തീരുമാനമെടുത്തത്. അളവ് കൂടുതലുണ്ടെന്നു കണ്ടാൽ കർശനനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സർക്കാർ.

അതേസമയം, പെ​ട്രോ​ളി​ൽ അ​നു​വ​ദ​നീ​യ അ​ള​വി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ക​ർ​ണാ​ട​ക​യി​ലെ 67 കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​ട്രോ​ൾ സാം​പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ അറിയിച്ചിരുന്നു. ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ൻ​ജി​നു​ക​ൾ​ക്ക് ത​ക​രാ​ർ ഉ​ണ്ടാ​യ​താ​യും മൈ​ലേ​ജ് കു​റ​യു​ന്ന​താ​യും പ​രാ​തി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഥ​നോ​ൾ വി​ഷ​യ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്ന് ശി​വ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പെ​ട്രോ​ളി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്ന​തി​ന്‍റെ പ​രി​ധി 31 ശ​ത​മാ​നം വ​രെ എ​ത്തി​യെ​ന്ന ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ആ​രോ​പ​ണം കേ​ന്ദ്ര സ​ർ​ക്കാ​രും എ​ണ്ണ​ക്ക​ന്പ​നി​ക​ളും നി​ഷേ​ധി​ച്ചി​രു​ന്നു.

Tags : E20Petrol Ethanol Petrol Samples FuelStations

Recent News

Corehub Up