Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E20Petrol

ഇ20 ​പെ​ട്രോ​ൾ ഒ​ഴി​ച്ച് കാ​ർ ത​ക​രാ​റി​ലാ​യ​തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം; ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നെ​തി​രേ മാ​രു​തി സു​സു​ക്കി

റാ​യ്പൂ​ർ: എ​ഥ​നോ​ൾ പെ​ട്രോ​ൾ (ഇ20) ​ഒ​ഴി​ച്ച് കാ​ർ ത​ക​രാ​റി​ലാ​യെ​ന്ന പ​രാ​തി​യി​ൽ റാ​യ്പൂ​ർ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ​തി​രെ മാ​രു​തി സു​സു​ക്കി. പ​രാ​തി​ക്കാ​ര​ന്‍റെ കാ​ർ എ​ഥ​നോ​ൾ പെ​ട്രോ​ളി​ന് അ​നു​യോ​ജ്യ​മാ​യ വാ​ഹ​ന​മാ​യി​രു​ന്നു​വെ​ന്നും ഇ​ത് ഓ​ണേ​ഴ്സ് മാ​ന്വ​ലി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

ഉ​പ​ഭോ​ക്താ​വി​ന്‍റെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ഇ​ന്ധ​ന​ത്തി​ൽ മാ​യം ക​ല​ർ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളു​ണ്ട്. മ​റ്റ് പ​ല പ്ര​സ​ക്ത​മാ​യ വ​സ്തു​ത​ക​ളും ഈ ​ഉ​ത്ത​ര​വി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ലെ​ന്നും മാ​രു​തി സു​സു​ക്കി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഉ​ത്ത​ര​വി​നെ ഉ​യ​ർ​ന്ന ത​ല​ത്തി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മാ​രു​തി സു​സു​ക്കി അ​റി​യി​ച്ചു. ഗു​ണ​നി​ല​വാ​രം, സു​ര​ക്ഷ, ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി എ​ന്നി​വ​യി​ൽ മാ​രു​തി സു​സു​ക്കി എ​പ്പോ​ഴും പൂ​ർ​ണ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും ക​മ്പ​നി പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡോ. ​പ്രേം​രാ​ജ് ദേ​വ​ത് 2023ൽ ​വാ​ങ്ങി​യ മാ​രു​തി ഗ്രാ​ൻ​ഡ് വി​റ്റാ​ര സ്ട്രോം​ഗ് ഹൈ​ബ്രി​ഡ് കാ​റി​ൽ എ​ഥ​നോ​ൾ പെ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​രു​പ​ത്തി​യൊ​ന്നാ​യി​ര​ത്തോ​ളം കി​ലോ​മീ​റ്റ​ർ ഓ​ടി​യ ശേ​ഷം എ​ൻ​ജി​ൻ നി​ര​ന്ത​രം ഓ​ഫാ​കാ​ൻ തു​ട​ങ്ങി. എ​ൻ​ജി​ലും പൈ​പ്പി​ലും വെ​ളു​ത്ത ജെ​ല്ലി പോ​ലു​ള്ള പ​ദാ​ർ​ത​ഥം അ​ടി​ഞ്ഞ് ഇ​ന്ധ​ന​പ്ര​വാ​ഹം ത​ട​സ​പ്പെ​ട്ട​താ​യും ക​ണ്ടെ​ത്തി. ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നി​ൽ എ​ത്തി​യ പ​രാ​തി​യി​ൽ ആ​രോ​പ​ണം നി​ഷേ​ധി​ച്ച മാ​രു​തി സു​സു​ക്കി വാ​ഹ​ന നി​ർ​മ്മാ​ണ​ത്തി​ൽ ത​ക​രാ​റി​ല്ലെ​ന്നും ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച​താ​കാം കാ​ര​ണ​മെ​ന്നും മാ​രു​തി സു​സു​ക്കി വാ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​ന്ന ഇ​ന്ധ​നം കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കും വി​ധം സാ​ങ്കേ​തി​വി​ദ്യ​യോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന​ത് നി​ർ​മാ​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു. നി​ര​ന്ത​രം സ​ർ​വീ​സ് സെ​ന്‍റ​റി​ൽ ക​യ​റ്റി​യി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തും വീ​ഴ്ച​യാ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ20 ​പെ​ട്രോ​ളി​ന് അ​നു​യോ​ജ്യ​മാ​യ എ​ൻ​ജി​നു​ള്ള വാ​ഹ​നം പ​ക​രം ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ മാ​റ്റി​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​ല​യാ​യ 20,50,000 രൂ​പ ന​ൽ​ക​ണം. മാ​ന​സി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യ​തി​ന് ഒ​രു​ല​ക്ഷം രൂ​പ​യും കോ​ട​തി ചെ​ല​വു​ക​ൾ​ക്കാ​യി 10,000 രൂ​പ ന​ൽ​കാ​നു​മാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Latest News

Corehub Up