x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ20 ​പെ​ട്രോ​ൾ: മൈ​ലേ​ജ് കു​റ​യു​ന്നു, എ​ഞ്ചി​ൻ ത​ക​രാ​റു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യും സ​ർ​വേ

ഓൺലൈൻ ഡെസ്ക്
Published: July 28, 2026 05:37 PM IST | Updated: July 28, 2026 05:37 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ന്ധ​ന​മെ​ന്ന നി​ല​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ധേ​ശി​ക്കു​ന്ന ഇ20 ​പെ​ട്രോ​ൾ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പു​തി​യ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ മൈ​ലേ​ജ് കു​ത്ത​നെ കു​റ​ഞ്ഞ​താ​യും എ​ഞ്ചി​ൻ ഭാ​ഗ​ങ്ങ​ൾ​ക്ക് ഗു​രു​ത​ര കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു.

'ലോ​ക്ക​ൽ സ​ർ​ക്കി​ൾ​സ്' എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യ പ​ഠ​ന​മ​നു​സ​രി​ച്ച്, 2023-ന് ​മു​മ്പ് നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ 67% പേ​ർ​ക്കും മൈ​ലേ​ജി​ൽ 10 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. നാ​ലി​ൽ ഒ​രാ​ൾ​ക്ക് മൈ​ലേ​ജ് 20 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം ഇ​ടി​ഞ്ഞു. ഇ20 ​അ​നു​യോ​ജ്യ​മെ​ന്ന് ക​മ്പ​നി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന 2023-2024 മോ​ഡ​ൽ വാ​ഹ​ന ഉ​ട​മ​ക​ളി​ലും 59 ശ​ത​മാ​നം ആ​ളു​ക​ൽ മൈ​ലേ​ജി​ൽ വ​ലി​യ കു​റ​വു​ണ്ടാ​കു​ന്ന​താ​യാ​ണ് പ​രാ​തി​പ്പെ​ട്ട​ത്.

ഫ്യു​വ​ൽ പ​മ്പ്, ഫ്യു​വ​ൽ ഇ​ൻ​ജ​ക്ട​റു​ക​ൾ, ഫ്യു​വ​ൽ ടാ​ങ്ക്, പൈ​പ്പു​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള വാ​ഹ​ന ഭാ​ഗ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ തേ​യ്മാ​ന​വും തു​രു​മ്പും ഉ​ണ്ടാ​കു​ന്ന​താ​യി 45% വാ​ഹ​നം ഉ​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി. എ​ഞ്ചി​ൻ വി​റ​ക്ക​ൽ, വ​ണ്ടി സ്റ്റാ​ർ​ട്ടാ​കാ​ൻ വൈ​ക​ൽ, പി​ക്ക്-​അ​പ്പ് കു​റ​യ​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ളെ​ന്നും വാ​ഹ​ന ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

എ​ഥ​നോ​ൾ മി​ശ്രി​തം കാ​ര​ണം എ​ഞ്ചി​നു​ക​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ക്കു​ന്നു​വെ​ന്ന​തി​ന് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​ടെ നി​ല​പാ​ട്. കൂ​ടാ​തെ, ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി കു​റ​യ്ക്കാ​നും ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ ലാ​ബു​ക​ളി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും യ​ഥാ​ർ​ഥ അ​നു​ഭ​വ​ങ്ങ​ളും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്നാ​ണ് വാ​ഹ​ന പ്രേ​മി​ക​ളു​ടെ​യും വി​ദ​ഗ്ധ​രു​ടെ​യും അ​ഭി​പ്രാ​യം.

Tags : E20Petrol Survey Deepika DeepikaNewspaper BreakingNews Deepika CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up