Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Survey

വ​ന​ത്തി​ൽ കാ​ണാ​താ​യ സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: പെ​രു​വ​ണ്ണാ​മു​ഴി​യി​ൽ വ​ഴി​തെ​റ്റി വ​ന​ത്തി​ൽ കാ​ണാ​താ​യ ഡി​ജി​റ്റ​ൽ സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രേ​യും വ​നം​വ​കു​പ്പ് വാ​ച്ച​ർ​മാ​രെ​യും ക​ണ്ടെ​ത്തി.

ക​രി​ങ്ക​ണ്ണി ഭാ​ഗ​ത്ത് നി​ന്നാ​ണ് ഏ​ഴം​ഗ സം​ഘ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് നാ​ല് സ‍​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രും മൂ​ന്ന് വാ​ച്ച​ർ​മാ​രും വ​ന​ഭൂ​മി സ​ർ​വേ‍‍​യ്ക്ക് പൂ​ഴി​ത്തോ​ട് നി​ന്ന് പു​റ​പ്പെ​ട്ട​ത്.

വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ വാ​ക്കി ടോ​ക്കി​യി​ലൂ​ടെ​യു​ള്ള ആ​ശ​യ വി​നി​മ​യം കി​ട്ടാ​താ​യി. വ​ഴി തെ​റ്റി​പ്പോ​യ സം​ഘം രാ​ത്രി ത​ങ്ങാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് എ​ത്തി​യ​തു​മി​ല്ല.

വ​ഴി​തെ​റ്റി കാ​ട്ടി​ൽ കു​ടു​ങ്ങി​യ സം​ഘ​ത്തെ വ​നം​വ​കു​പ്പ് സ്ക്വാ‍​ഡ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ല്ലാ​വ​രേ​യും വ​യ​നാ​ട് പ​ടി​ഞ്ഞാ​റേ​ത്ത​റ​യി​ൽ എ​ത്തി​ച്ചു.

Kerala

ന​വ​കേ​ര​ള സ​ർ​വേ നീട്ടി ; വീ​ടു സ​ന്ദ​ർ​ശ​ന​ത്തി​ന് 7.50 രൂ​പ

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ളം സി​റ്റി​സ​ൺ റെ​സ്പോ​ൺ​സ് പ്രോ​ഗ്രാ​മി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി. ഫെ​ബ്രു​വ​രി 28 ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു മാ​ർ​ച്ച് 31 വ​രെ നീ​ട്ടി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

വീ​ട‌ു സ​ന്ദ​ർ​ശി​ക്കു​ന്ന വോ​ള​ന്‍റി​യ​ർ​ക്ക് 7.50 രൂ​പ സ​ർ​ക്കാ​ർ ന​ൽ​കും. ര​ണ്ടു പേ​ര്‍ ഒ​രു​മി​ച്ചാ​ണെ​ങ്കി​ല്‍ പ​ത്തു രൂ​പ​യാ​ണു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 20 കോ​ടി രൂ​പ ചെ​ല​വി​ട്ട് ന​വ​കേ​ര​ള സ​ർ​വേ ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.

പി​ന്നീ​ട് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​തോ​ടെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം വീ​ട് സ​ന്ദ​ർ​ശ​ന​ത്തെ പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ ചെ​ല​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്താ​നു​ള്ള ത​ന്ത്ര​മാ​ണി​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

NRI

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നി​ട​യി​ൽ ട്രം​പി​നോ​ടു​ള്ള താ​ത്പ​ര്യം കു​റ​യു​ന്നു​വെ​ന്ന് സ​ർ​വേ

വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ര​ണ്ടാം ഊ​ഴ​ത്തി​ലെ ആ​ദ്യ വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഭൂ​രി​ഭാ​ഗം ഇ​ന്ത്യ​ൻ വം​ശ​ജ​രും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​യ​ങ്ങ​ളി​ൽ അ​തൃ​പ്ത​രാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്.

കാ​ർ​ണ​ഗി എ​ൻ​ഡോ​വ്‌​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ "2026 ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ആ​റ്റി​റ്റ്യൂ​ഡ് സ​ർ​വേ' പ്ര​കാ​ര​മാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ.

29 ശതമാനം ഇ​ന്ത്യ​ൻ വംശജർ മാ​ത്ര​മാ​ണ് ട്രം​പി​ന്‍റെ ഭ​ര​ണ​ത്തി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കു​ടി​യേ​റ്റ ന​യത്തെ 64 ശതമാനം പേരും സാ​മ്പ​ത്തി​ക ന​യം 68 ശതമാനം പേരും വ്യാ​പാ​ര തീ​രു​വ​ക​ൾ 70 ശതമാനം പേരും ക​ടു​ത്ത വി​യോ​ജ് രേഖപ്പെടുത്തി.

ഭ​ര​ണ​കൂ​ടം ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​യെ 55 ശതമാനം പേ​ർ എ​തി​ർ​ക്കു​ന്നു. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യോ​ടു​ള്ള ആ​ഭി​മു​ഖ്യം 46 ശതമാനമാ​യി കു​റ​ഞ്ഞു. റി​പ്പ​ബ്ലി​ക്ക​ൻ അ​നു​ഭാ​വം 19 ശതമാനമാ​യും സ്വ​ത​ന്ത്ര നി​ല​പാ​ടു​കാ​ർ 29 ശതമാനമായും ഉ​യ​ർ​ന്നു.

വി​ല​ക്ക​യ​റ്റം 21 ശതമാനം, തൊ​ഴി​ലി​ല്ലാ​യ്മ 17 ശതമാനം എ​ന്നി​വ​യാ​ണ് ഈ ​സ​മൂ​ഹ​ത്തെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ. പ​കു​തി​യോ​ളം ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ക്കാ​ർ നി​റ​ത്തിന്‍റെ​യോ വം​ശ​ത്തി​ന്‍റെയോ പേ​രി​ൽ വി​വേ​ച​നം അ​നു​ഭ​വി​ക്കു​ന്ന​താ​യി സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ന്ത്യ വി​രു​ദ്ധ ഉ​ള്ള​ട​ക്ക​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത് മൂ​ന്നി​ലൊ​ന്ന് ആ​ളു​ക​ളെ​യും രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. എ​ങ്കി​ലും, ഭൂ​രി​ഭാ​ഗം പേ​രും തൊ​ഴി​ലി​നാ​യി ഇ​പ്പോ​ഴും അ​മേ​രി​ക്ക​യെ​ത്ത​ന്നെ​യാ​ണ് ശു​പാ​ർ​ശ ചെ​യ്യു​ന്ന​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ മ​ത​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ പ്രാ​തി​നി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക വ​ർ​ധിപ്പി​ക്കു​ന്ന​താ​യും സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 1,000 പേ​രി​ലാ​യി ന​ട​ത്തി​യ ഈ ​പ​ഠ​ന​ത്തി​ൽ സു​മി​ത്രാ ബ​ദ്രി​നാ​ഥ​ൻ, ദേ​വേ​ഷ് ക​പൂ​ർ തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Latest News

Corehub Up