x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ20: നാലിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് കേജരിവാൾ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 2, 2026 01:35 AM IST | Updated: August 2, 2026 01:35 AM IST

ഡ​​​ൽ​​​ഹി കോ​​​ൺ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ക്ലബ്ബില്‍ ന​​​ട​​​ത്തി​​​യ വാർത്താസമ്മേളനത്തിൽ ​സം​സാ​രി​ക്കു​ന്ന അ​​​ര​​​വി​​​ന്ദ് കേ​ജ​രി​വാ​ള്‍.

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഥ​​​നോ​​​ൾ മി​​​ശ്രി​​​ത ഇ​​​ന്ധ​​​ന പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രേ (ഇ20) ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്കു നാ​​​ലി​​​ന് മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്ന് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ ക​​​ൺ​​​വീ​​​ന​​​ർ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ.

കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഇ20 ​​​പെ​​​ട്രോ​​​ൾ ന​​​യ​​​ത്തി​​​നെ​​​തി​​​രേ ഡ​​​ൽ​​​ഹി കോ​​​ൺ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ക്ലബ്ബില്‍ ന​​​ട​​​ത്തി​​​യ ദേ​​​ശീ​​​യ ടൗ​​​ൺ​​​ഹാ​​​ൾ യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കേ​​​ജ​​​രി​​​വാ​​​ളി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം.

ഇ20​​​ക്കെ​​​തി​​​രേ രാ​​​ജ്യ​​​ത്തെ ര​​​ണ്ടു​​​ല​​​ക്ഷം പേ​​​ർ ഒ​​​പ്പി​​​ട്ട ഹ​​​ർ​​​ജി​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ കേ​​​ന്ദ്ര​​​ത്തി​​​നു കൈ​​​മാ​​​റു​​​മെ​​​ന്നും കേ​​​ജ​​​രി​​​വാ​​​ൾ അ​​​റി​​​യി​​​ച്ചു.

ഇ20 ​​​ഇ​​​ന്ധ​​​ന​​​ത്തി​​​ന്‍റെ ആ​​​ഘാ​​​തം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി കേ​​​ജ​​​രി​​​വാ​​​ൾ ഇ​​​ന്ന​​​ലെ ആ​​​ഹ്വാ​​​നം ചെ​​​യ്ത ടൗ​​​ൺ​​​ഹാ​​​ൾ ശൈ​​​ലി​​​യി​​​ലു​​​ള്ള യോ​​​ഗ​​​ത്തി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ഇ20 ​​​ഇ​​​ന്ധ​​​ന​​​ത്തി​​​ന്‍റെ ദോ​​​ഷ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്ത യോ​​​ഗ​​​ത്തി​​​ൽ ഇ20 ​​​പെ​​​ട്രോ​​​ളും സാ​​​ധാ​​​ര​​​ണ പെ​​​ട്രോ​​​ളും ഇ​​​ന്ധ​​​ന സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള ഉ​​​പാ​​​ധി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് കേ​​​ജ​​​രി​​​വാ​​​ൾ കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ20 ​​​ക​​​ല​​​ർ​​​ത്തി​​​യ പെ​​​ട്രോ​​​ളി​​​ന് കു​​​റ​​​ഞ്ഞ വി​​​ല​​​യാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പെ​​​ട്രോ​​​ൾ വി​​​ല ലി​​​റ്റ​​​റി​​​ന് 84 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ20 ​​​ഇ​​​ന്ധ​​​നം വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ കേ​​​ട് വ​​​രു​​​ത്തി​​​ല്ലെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് പ​​​ര​​​സ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ജ​​​രി​​​വാ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : E20Petrol AravidKejriwal March PrimeMinister Residence PMModi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up