അറ്റലാന്റ താരങ്ങളുെടെ ആഹ്ലാദം
മോൻസ: ഇറ്റാലിയൻ സീരിഎ ലീഗ് ഫുട്ബോളിൽ അറ്റലാന്റയ്ക്ക് മിന്നും ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ മോൻസയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
നിക്കോള ക്രിസ്റ്റോവിച്ച് ആണ് അറ്റലാന്റയ്ക്ക് വേണ്ടി ഗോൾ നേടിയത്. 49-ാം മിനിറ്റിലാണ് ക്രിസ്റ്റോവിച്ച് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അറ്റലാന്റയ്ക്ക് 14 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 12-ാം സ്ഥാനത്താണ് അറ്റലാന്റ.