റോം: ഇറ്റാലിയൻ സിരി എ ലീഗ് ഫുട്ബോളിൽ എഎസ് റോമയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ അറ്റലാന്റയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
മരിയോ ഹെർമോസോയും മതിയാസ് സൗളെയും ആണ് റോമയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. എഡെഴ്സൺ ആണ് അറ്റലാന്റയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റോമയ്ക്ക് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് റോമ.