ലയണൽ മെസി
മയാമി: മേജർ സോക്കർ ലീഗിൽ തുടർച്ചയായി രണ്ട് സീസണുകളിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ചരിത്രം കുറിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. സീസണിൽ 26 ഗോളുകൾ നേടിയാണ് എംഎൽഎസ് ചരിത്രത്തിൽ തുടർച്ചയായി ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യതാരമെന്ന ചരിത്രനേട്ടം മെസി പേരിലാക്കിയത്.
അവസാന മത്സരത്തിൽ ഇന്റർ മയാമിക്കായി ഗോൾ നേടാനായില്ലെങ്കിലും ഗോൾഡൻ ബൂട്ട് മെസിക്ക് നഷ്ടമായില്ല. ഷാർലെറ്റ് എഫ്സിക്കെതിരായ (3-3) മയാമിയുടെ മത്സരം സമനിലയിൽ കലാശിച്ചു. അതോടെ എംഎൽഎസ് ഈസ്റ്റേണ്‍ കോണ്‍ഫറൻസ് സീസണ് മയാമി രണ്ടാം സ്ഥാനത്തോടെ അവസാനിപ്പിച്ചു.
എഫ്സി ഡാലസ് മുന്നേറ്റനിര താരം പെറ്റാർ മൂസ 22 ഗോളുകളോടെ രണ്ടാമതും നാഷ്വി ല്ലെ എസ്സിയുടെ സാം സർറിഡ്ജ് 21 ഗോളുകളോടെ മൂന്നാമതും വാൻകൂവർ വൈറ്റ്ക്യാപ്സിന്റെ ബ്രയാൻ വൈറ്റ് 20 ഗോളുകളോടെ നാലാമതും എത്തി. കഴിഞ്ഞ സീസണിൽ മെസി 29 ഗോളുകൾ നേടിയിരുന്നു. ഇത് എംഎൽഎസ് ചരിത്രത്തിലെ ഒരു സീസണിലെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറായിരുന്നു.
ഈ സീസണിലും ഇന്റർ മയാമിയുടെ ആക്രമണ നിരയുടെ പ്രധാന ശക്തി മുൻ അർജന്റീന നായകൻ തന്നെയായിരുന്നു. ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ (80) നേടിയാണ് മയാമി റെഗുലർ സീസണ് അവസാനിപ്പിച്ചത്.
അതേസമയം, ഗോളടിക്കുന്നതിന് പുറമെ 17 അസിസ്റ്റുകളും മെസി തന്റെ പേരിൽ കുറിച്ചു. റെഗുലർ സീസണിൽ 2,664 മിനിറ്റുകൾ കളിക്കളത്തിൽ താരം ചെലവഴിച്ചു.
34 മത്സരങ്ങളിൽനിന്ന് 16 ജയവും 12 സമനിലയും ആറ് തോൽവിയുമടക്കം 60 പോയന്റുമായാണ് മയാമി രണ്ടാമതെത്തിയത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 77 പോയന്റുമായി നാഷ്വി ല്ലെ എഫ്സി പട്ടികയിൽ ഒന്നാമതെത്തി.
Tags : Messi Boot Sports SportsNews Highlights Tennis Cricket Badminton Messi wins a second consecutive Golden Boot