ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ശ്രീനഗറിലെ പ്രധാന വ്യാപാരകേന്ദ്രമായ ലാല്‍ചൗക്കില്‍ ഭീകരരെക്കുറിച്ച് വിവരം തേടിയുള്ള ബാനര്‍ സ്ഥാപിച്ച് സുരക്ഷാ ഏജന്‍സികള്‍.
ജൂലൈയില്‍ അനന്ത്നാഗില്‍ പൊലിസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മുഹമ്മദ് ലത്തീഫ് ഭട്ട് ഉള്പ്പെടെയുള്ളവരെക്കുറിച്ചാണ് വിവരം തേടുന്നത്. ബാരാമുള്ള ജില്ലക്കാരായ ബിലാല്‍ അഹമ്മദ് മിര്‍, മുഹമ്മദ് ഉമര്‍ മിര്‍, ആബിദ് ഖയൂം ലോണ്‍ എന്നിവരാണ് മറ്റു മൂന്ന് പേര്.
ഭീകരരുടെ സാന്നിധ്യമോ നീക്കമോ സംബന്ധിച്ച് വിശ്വസനീയമായ വിവരം നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അര്‍ഹമായ പാരിതോഷികം നല്‍കുമെന്നും ബാനറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Tags : terrorists. Deepika DeepikaNewspaper BreakingNews Security agencies ut up banners