x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ നീ​ക്കം: നെ​ത​ന്യാ​ഹു​വി​നെ​യും സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് ഗാ​ദി ഐ​സ​ൻ​കോ​ട്ട് 

ഓൺലൈൻ ഡെസ്ക്
Published: November 9, 2026 03:01 AM IST | Updated: November 9, 2026 03:01 AM IST

ഗാദി ഐസൻകോട്ട്, ഐസക് ഹെർസോഗ്

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​യും ത​ന്‍റെ ഭ​ര​ണ​സ​ഖ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ത​യ്യാ​റാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഗാ​ദി ഐ​സ​ൻ​കോ​ട്ട്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം.

ജ​റു​സ​ലേ​മി​ലെ പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ഐ​സ​ൻ​കോ​ട്ട് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യ​ക​ക്ഷി​യാ​യ തീ​വ്ര​വ​ല​തു​പ​ക്ഷ ധ​ന​കാ​ര്യ മ​ന്ത്രി ബെ​സ​ലേ​ൽ സ്മോ​ട്രി​ച്ചി​നെ​യും ഒ​പ്പം കൂ​ട്ടാ​ൻ ത​യ്യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. 

"ഐ​ക്യ​ത്തി​നു​ള്ള സ​മ​യ​മാ​ണി​തെ​ന്ന് ലി​കു​ഡ് പാ​ർ​ട്ടി​യു​ടെ​യും റി​ലീ​ജി​യ​സ് സ​യ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ​യും അം​ഗ​ങ്ങ​ൾ യ​ഥാ​ർ​ത്ഥ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, എ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ​യും ഞാ​ൻ മു​ന്നോ​ട്ടു​വെ​ച്ച ത​ത്വ​ങ്ങ​ളെ​യും പി​ന്തു​ണ​യ്ക്കാ​തി​രി​ക്കാ​ൻ അ​വ​ർ​ക്കാ​വി​ല്ല," എ​ന്ന് ഐ​സ​ൻ​കോ​ട്ട് വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യി മ​ത്സ​രി​ച്ച ഗാ​ദി ഐ​സ​ൻ​കോ​ട്ടി​ന് പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ആ​റാ​ഴ്ച​ത്തെ സ​മ​യ​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​സ്രേ​ലി ജ​ന​ത​യു​ടെ മു​ഴു​വ​ൻ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ത​ന്‍റെ ഭ​ര​ണം പ്ര​തി​നി​ധീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ന്ന യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഇ​സ്ര​യേ​ലി​ന് സൈ​നി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്നു​വെ​ന്നും, അ​തി​നാ​ൽ ത​ന്നെ ഇ​സ്ര​യേ​ൽ വ​ലി​യ അ​ന്താ​രാ​ഷ്ട്ര അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് ഇ​സാ​ക്ക് ഹെ​ർ​സോ​ഗ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​മേ​രി​ക്ക​യി​ലെ പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച്, ഇ​സ്ര​യേ​ലി​ന് ഇ​പ്പോ​ൾ ശ​ക്ത​വും സ്ഥി​ര​ത​യു​ള്ള​തു​മാ​യ ഒ​രു സ​ർ​ക്കാ​രാ​ണ് ആ​വ​ശ്യ​മെ​ന്നും ഹെ​ർ​സോ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : #israel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up