എം.കെ. ഹരികുമാർ
ഭോപ്പാൽ: യുണൈറ്റഡ് മലയാളി അസോസിയേഷൻ (ഉമ), ഭോപ്പാൽ ഏർപ്പെടുത്തിയ പ്രഥമ അഗ്നിമിത്ര ഭാഷാപുരസ്കാരത്തിനു വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അർഹനായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംരക്ഷണത്തിനും പ്രചാരണത്തിനും കഴിഞ്ഞ അമ്പതു വർഷമായി നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. നവംബറിൽ ഭോപ്പാലിൽ കേരളോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
Tags : M.K. Harikumar Puraskar Deepika DeepikaNewspaper BreakingNews Bhopal Agnimitra raskar for Harikumar