x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ​ണ​ത്തെ ചൊ​ല്ലി ത​ർ​ക്കം; മു​ൻ സൈ​നി​ക​നെ ഭാ​ര്യ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

വെബ് ഡെസ്‌ക്
Published: November 8, 2026 11:11 PM IST | Updated: November 8, 2026 11:11 PM IST

പ്രതീകാത്മക ചിത്രം

അ​ഹ​മ്മ​ദാ​ബാ​ദ്: ഭ​ക്ഷ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മു​ൻ ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നെ ഭാ​ര്യ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ന​രോ​ദ സ്‌​മാ​ർ​ട്ട് സി​റ്റി ര​ണ്ടി​ലാ​ണ് സം​ഭ​വം. ഗു​ജ​റാ​ത്ത് മി​ന​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നി​ലെ ഡ്രൈ​വ​റാ​യി​രു​ന്ന ദി​ലീ​പ് ഖ​രാ​ഡി (39)ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ഭാ​ര്യ നി​ർ​മ​ല ഖ​രാ​ഡി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​ത്താ​ഴ​ത്തി​ന് ത​യാ​റാ​ക്കി​യ ക​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ നി​ർ​മ​ല ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ദി​ലീ​പി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രും ത​മ്മി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി നി​ര​ന്ത​രം വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

 

Tags : Gujrat Crime Police Investigation CaseFile FIR

Recent News

Corehub Up