ഉമർ
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാം കൊലക്കേസിലെ രണ്ടാം പ്രതി ഉമർ തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. തനിക്ക് അഭിരാമിനെ അറിയില്ലെന്നും ചെയ്യാത്ത കുറ്റത്തിനാണ് തന്നെ പിടിച്ചുവച്ചിരിക്കുന്നതെന്നും ഉമർ പറഞ്ഞു.
താൻ ഇവിടെ വന്നിട്ടില്ല. സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല. തന്നെ പ്രതിയാക്കിയതാണെന്നും ഉമർ ആരോപിച്ചു. കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ആയിരുന്നു ഉമറിന്റെ പ്രതികരണം.
കേസിൽ റിമാൻഡിലായിരുന്ന ഉമറിനെയും മൂന്നാം പ്രതി മണക്കാട് സ്വദേശിനിയായ ആനന്ദയെയും പൊലിസ് ശനിയാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഉമറിന്റെ സഹായത്തോടെയാണ് പ്രായപൂർത്തിയാകാത്ത പ്രതി അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.
Tags : Trivandrum Crime Police Investigation CaseFile FIR