x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാർഥികൾ വിനോദയാത്ര പോയ ബസ് കത്തിനശിച്ചു

വെബ് ഡെസ്ക്
Published: November 8, 2026 06:35 PM IST | Updated: November 8, 2026 06:35 PM IST

ബസിന് തീപിടിച്ചപ്പോൾ

പാലക്കാട്: ഒറ്റപ്പാലം വരോട് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിനോദയാത്ര പോയ ബസ് കൊടൈക്കനാലിന് സമീപം കത്തിനശിച്ചു. ബസിന്‍റെ ടയർ പൊട്ടിയത് പരിശോധിക്കാൻ യാത്രക്കാരെല്ലാം പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും ഉൾപ്പെടെ 49 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

വരോട് കെപിഎസ്എംഎം വിഎച്ച്എസ്ഇ സ്കൂളിൽനിന്ന് ശനിയാഴ്ച പുലർച്ചെയാണ് സംഘം വിനോദയാത്ര പുറപ്പെട്ടത്. കൊടൈക്കനാൽ സന്ദർശനം കഴിഞ്ഞ് മൂന്നാറിലേക്ക് പോകുന്നതിനിടെ തേനി ജില്ലയിലെ ദേവധാനപ്പെട്ടിയിൽവച്ചായിരുന്നു അപകടം.

പ്രഭാതഭക്ഷണത്തിനുശേഷം രാവിലെ പതിനൊന്നോടെ സംഘം വീണ്ടും ബസിലേക്ക് കയറുന്നതിനിടെ വാഹനത്തിന്‍റെ പിൻവശത്തെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻതന്നെ എല്ലാവരെയും പുറത്തിറക്കി പരിശോധിക്കുന്നതിനിടെ ടയർ പൊട്ടിയ ഭാഗത്തുനിന്ന് തീ ആളിപ്പടരുകയായിരുന്നു.

സമീപത്തെ പൊലിസ് സ്റ്റേഷനിലും അഗ്നിരക്ഷാസേനയിലും ഉടൻതന്നെ വിവരം അറിയിച്ചു. അഗ്നിസേനയെത്തി തീയണച്ചെങ്കിലും ബസിന്‍റെ പകുതിയിലധികം ഭാഗവും പൂർണമായി കത്തിനശിച്ചു.

വിനോദയാത്രാ സംഘത്തിലുള്ളവരുടെ ലഗേജുകളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ സാധനസാമഗ്രികളും അഗ്നിക്കിരയായിട്ടുണ്ട്.

Tags : Fire Students Excursion Traveling Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up