പ്രതീകാത്മക ചിത്രം
കൊല്ലം: ഓച്ചിറയിൽ ബാറിൽ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. ശക്തികുളങ്ങര ചേരിയിൽ ബോട്ടിലഴികത്ത് വീട്ടിൽ രണദേവ് (60) ആണ് മരിച്ചത്. വർഷങ്ങളായി ഓച്ചിറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അദ്ദേഹം.
ബാറിൽ കുഴഞ്ഞുവീണ രണദേവിനെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
Tags : Death Collapsed Treatment Bar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash