Health
വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) രോഗനിർണയം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്.
പെംഫിഗസ്, പെംഫിഗോയ്ഡ്, എറിത്തീമാ മൾട്ടിഫോർമി, വായ്ക്കകത്തുള്ള കാൻസർ, ചില വൈറസ് രോഗങ്ങൾ, സിഫിലിസ്, സാർകോയിഡോസിസ്, ക്രോണ്‍സ് രോഗം, സിസ്റ്റമിക് ലൂപസ് എറിതിമറ്റോസസ് എന്നീ രോഗങ്ങളിലും വായ്ക്കകത്ത് വ്രണങ്ങളുണ്ടാകാറുണ്ട്.
ചികിത്സിക്കുന്നതിനു മുൻപ് അവയല്ലെന്ന് പൂർണമായും ഉറപ്പുവരുത്തേണ്ടതുണ്ട്.
അടിസ്ഥാന കാരണം കണ്ടെത്തണം
വായ്പുണ്ണിന് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിനായി രക്തത്തിലെ ഇരുമ്പ്, ബി12 എന്നിവയുടെ അളവ് നിർണയിക്കേണ്ടിവന്നേക്കാം. ചിലയവസരങ്ങളിൽ രോഗി എച്ച്ഐവി ബാധിതനാണോ എന്നു കണ്ടെത്തേണ്ടിവരും.
വായ്ക്കകത്ത് വ്രണങ്ങളുണ്ടാക്കുന്ന മേൽസൂചിപ്പിച്ച രോഗങ്ങളുടെ ലക്ഷണങ്ങൾ രോഗിക്കുണ്ടോ എന്ന് വിശദമായി അന്വേഷിച്ചറിയേണ്ടതുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം ചികിത്സ.
എന്താണു പോംവഴി?
ഏതെങ്കിലുംതരത്തിലുള്ള മാനസികസമ്മർദങ്ങളുണ്ടെങ്കിൽ അതു ലഘൂകരിക്കേണ്ട നടപടികൾ ചെയ്യേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഭക്ഷണത്തോടുള്ള അലർജിമൂലമാണ് വായ്പുണ്ണ് എങ്കിൽ അവ പൂർണമായും ഒഴിവാക്കണം. ടൂത്ത്പേസ്റ്റ്, ഐസ്ക്രീമുകൾ എന്നിവ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കണം.
സ്വയംചികിത്സ ഒഴിവാക്കാം
മരുന്നുകളാണ് വായ്പുണ്ണിനു കാരണമെങ്കിൽ അവ മാറ്റി ഉപയോഗിക്കാൻ കഴിയുമോ എന്നു പരിശോധിക്കേണ്ടതുണ്ട്. വിളർച്ചയുണ്ടെങ്കിലും ഇത്തരത്തിൽ വ്രണങ്ങളുണ്ടെങ്കിലും ചികിത്സിക്കണം.
വായ്പുണ്ണിന്റെ ചികിത്സയ്ക്ക് ധാരാളം മരുന്നുകൾ വിപണിയിലുണ്ട്. ലേപനങ്ങളായും ഉള്ളിൽ കഴിക്കുന്ന മരുന്നുകളായും ഇവ ലഭ്യമാണ്.
ഹൈഡ്രോകോർട്ടിസോണ്‍, ട്രയാംസിനലോണ്, ഫ്ജവോ സിനോനൈഡ്, ക്ലോർഹെക്സിഡിൻ, ടെട്രാസൈക്ലിൻ, സോഡിയം ക്രോമോഗ്ലൈക്കേറ്റ്, ഡാപ്സോണ്‍, കോൾച്ചിസിൻ, ലിവാമിസോൾ, അസാത്തിയോപ്രിൻ എന്നിവ ഇവയിൽ ചിലതാണ്.
ശരിയായ രോഗനിർണയംപോലെ പ്രധാനമാണ് മരുന്നുകളുടെ ഉപയോഗവും. അതുകൊണ്ടുതന്നെ സ്വയംചികിത്സ ഒഴിവാക്കുന്നതാണു നല്ലത്.
വിവരങ്ങൾ: ഡോ. ജയേഷ് പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍, പാനൂര്‍, കണ്ണൂര്‍ ജില്ല. ഫോൺ: 0490 2316330.
Health
നമ്മുടെ ശരീരത്തിൽ ന്യൂട്രോഫിലുകളുടെ കുറവിനു കാരണമാകുന്ന മരുന്നുകളായ വേദനസംഹാരികൾ, കാർബമസെപീൻ, ഫിനോതയാസിൻ, ആൻറിബയോട്ടിക്കുകൾ എന്നിവയുടെ ഉപയോഗവും വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) ഉണ്ടാക്കാം.
വായ്ക്കകത്തെ രോഗപ്രതിരോധ ശേഷിക്ക് കാരണമാകുന്ന ന്യൂട്രോഫിലുകളുടെ പ്രവർത്തനത്തിലുള്ള പ്രശ്നങ്ങളും അന്നപഥത്തിൽനിന്ന് ഭക്ഷണം ആഗിരണം ചെയ്യുന്നതിലുള്ള തടസങ്ങളും (സീലിയാക് രോഗം) ഈ വ്രണങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു.
മൂന്നുതരത്തിലുള്ള വ്രണങ്ങൾ
സാധാരണയായി മൂന്നുതരത്തിലുള്ള വ്രണങ്ങളാണ് വായ്ക്കകത്ത് ഉണ്ടാകുന്നത്. ഒരു സെൻറിമീറ്ററിൽ താഴെയുള്ള വ്രണങ്ങളാണ് 80 ശതമാനം ആളുകളിലും ഉണ്ടാകുന്നത്. അത് സാധാരണയായി 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ഉണങ്ങാറുണ്ട്. ഇവ പൊതുവേ പൊറ്റകളുണ്ടാക്കാറില്ല.
എന്നാൽ ഒരു സെൻറിമീറ്ററിന് മുകളിൽ വലിപ്പമുള്ള വ്രണങ്ങൾ ഉണങ്ങാൻ ഒരുമാസത്തിലധികം സമയമെടുക്കാറുണ്ട്. ഇവ ഉണങ്ങുന്പോൾ പൊറ്റകൾ ഉണ്ടാവുകയും ചെയ്യുന്നു. മൂന്നാമത്തെ വിഭാഗത്തിൽ നിരവധി തീരെ ചെറിയ വ്രണങ്ങളാണ് ഉണ്ടാകുന്നത്.
എന്തുകൊണ്ട് വ്രണങ്ങൾ?
സാധാരണയായി വായ്ക്കകത്ത് വ്രണങ്ങളുണ്ടാകുന്നത് മാസമുറയുടെ സമയത്തോ മാനസികസമ്മർദങ്ങളുണ്ടാകുന്പോഴോ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടാകുന്പോഴോ ആകാം. തുടക്കത്തിൽ വായ്ക്കകത്ത് ചെറിയ നീറ്റൽ അനുഭവപ്പെടും. ഇത് രണ്ടുമുതൽ 48 മണിക്കൂർവരെ നീണ്ടുനിൽക്കാം.
തുടർന്നു വായ്ക്കകത്ത് ഏതെങ്കിലും ഒരു ഭാഗത്ത് അല്ലെങ്കിൽ പല ഭാഗങ്ങളിൽ ചുവപ്പുനിറം കാണപ്പെടുന്നു. തുടർന്ന് ഈ ചുവപ്പുകളിൽ ചെറിയ തടിപ്പുണ്ടാകുകയും അത് പൊട്ടി വൃത്താകൃതിയിലുള്ള ആഴം കുറഞ്ഞ വ്രണങ്ങളുണ്ടാകുകയും ചെയ്യുന്നു. പിന്നീടുള്ള 48 - 72 മണിക്കൂറുകൾക്കുള്ളിൽ ഇതിനു വലുപ്പം വർധിക്കുകയും ചെയ്യുന്നു.
വായ്ക്കകത്തോ നാവിലോ ഉള്ള ശ്ലേഷ്മസ്തരത്തിൽ ഏതുഭാഗത്തും ഈ വ്രണങ്ങൾ ഉണ്ടാകാം. ബെഷറ്റ്സ് രോഗം, റീറ്റേഴ്സ് സിൻഡ്രം, സ്വീറ്റ്സ് സിൻഡ്രം, മാജിക് സിൻഡ്രം എന്നീ രോഗങ്ങളിലും മേൽസൂചിപ്പിച്ചിട്ടുള്ള തരത്തിലുള്ള വ്രണങ്ങൾ ഉണ്ടാകാറുണ്ട്.
വിവരങ്ങൾ: ഡോ. ജയേഷ് .പി
MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍,
പാനൂര്‍, കണ്ണൂര്‍ ജില്ല. ഫോൺ: 0490 2316330
Kerala
കോഴിക്കോട്: ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കോഴിക്കോട് കോട്ടൂർ സ്വദേശിയായ ഒൻപത് വയസുകാരനു കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.
ഇതിനു പിന്നാലെ ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിയായ പത്തൊൻപതുകാരനും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെയും നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കോട്ടൂർ സ്വദേശിയായ ഒൻപതു വയസുകാരൻ കൂട്ടുകാർക്കൊപ്പം മൂന്ന് ദിവസം മുൻപ് വീടിനു സമീപത്തെ കനാലിൽ കുളിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ് നിഗമനം. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഈ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പനി ഭേദമാകാതെ വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പിടിപെട്ടത് കനാലിലെ ജലത്തിൽനിന്ന് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പ് അന്വേഷണം ഊർജിതമാക്കി. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. ഇതിന്റെ പരിശോധനാ ഫലം വന്നാൽ മാത്രമേ ഉറവിടത്തെക്കുറിച്ച് വ്യക്തത വരികയുള്ളു.
ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിക്ക് രോഗലക്ഷണങ്ങളായ പനിയും കടുത്ത തലവേദനയും അനുഭവപ്പെട്ടിരുന്നു. കോഴിക്കോട് എത്തിയ ശേഷവും പനിയും തലവേദനയും മാറാത്തതിനെ തുടർന്നാണ് സ്രവപരിശോധനയ്ക്ക് വിധേയനായത്. ഇതിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
Health
പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കി മാത്രമേ ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുകയുള്ളൂ. ഇടവിട്ടുള്ള മഴയിൽ ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം.
വീടുകളിലും പരിസരങ്ങളിലും പ്ലാന്റേഷനുക ളിലും കൃഷിയിടങ്ങളിലും... എവിടെ വേണ മെങ്കിലും മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരാനും സാധിക്കും.
ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടി വയ്ക്കുക.
വീടുകളില്‍ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ ശരിയായി അടച്ചുവയ്ക്കാതി രിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ തന്നെ കൊതുകുകള്‍ വളരുന്നതായി കാണുന്നുണ്ട്.
വീടിനുള്ളിലും പരി സരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
വീടിന്റെ അകത്തും പുറത്തും കൊതുകിനു മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കണം. കുറച്ചുസമയം കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചെലവാക്കൂ.
വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്
• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.
ഫ്രിഡ്ജിനു പിന്നിലെ ട്രേയിൽ....
• ഫ്രിഡ്ജിനു പിന്നിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.
വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ...
• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ
• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക
വീടിന്റെ ടെറസ്, സൺഷേഡ്
• വീടിന്റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം
ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.
ആഴ്ചയിലൊരിക്കൽ
• ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കണം. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ചികിത്സയിലായിരിക്കെ രോഗി ആശുപത്രിയിൽ മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ വാർഡ് അടിച്ച് തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു. കരൾ രോഗ ബാധിതനായ ഭഗവാൻ നിംബോർ (45) ആണ് മരിച്ചത്. ഉൽഹാസ്നഗറിലെ ആശുപത്രിയിലാണ് സംഭവം.
ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിച്ചിപ്പ് രണ്ട് മണിക്കൂറിനുള്ളിൽ ഭഗവാൻ മരിക്കുകയായിരുന്നു. മരണവാർത്ത അറിഞ്ഞതോടെ പ്രകോപിതരായ കുടുംബാംഗങ്ങൾ വാർഡിലെ വൈദ്യുതി ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ആശുപത്രി ജീവനക്കാരുമായി ഏറ്റുമുട്ടുകയും ചെയ്തു. ഭഗവാന്റെ ഭാര്യയും മകനും വാർഡിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ആശുപത്രി ആക്രമിച്ചതിൽ പ്രതിഷേദിച്ച് ജീവനക്കാർ ജോലി നിർത്തിവച്ച് സമരം ആരംഭിച്ചിരുന്നു. അക്രമികൾക്കെതിരെ കേസെടുക്കണമെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ജീവനക്കാരുമായി ചർച്ച നടത്തി. പ്രതികൾക്കെതിരെ പോലീസ് നിയമ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് ജീവനക്കാർ സമരം പിൻവലിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Health
ലോകമെമ്പാടും ശ്വാസകോശ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം നടത്താനാണ് എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്.
ഈ വർഷം മേയ് അഞ്ച്, കൂടുതൽ പ്രാധാന്യത്തോടെ ആചരിക്കപ്പെടുകയാണ്, കാരണം ആസ്ത്മ എന്ന രോഗം ഇന്നും ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നു.
ഈ ദിനം ആചരിക്കുന്നതിലൂടെ ആസ്മയെക്കുറിച്ചുള അറിവ് വർധിപ്പിക്കാനും ശരിയായ ചികിത്സയും നിയന്ത്രണവും ഉറപ്പാക്കാനും രോഗികൾക്ക് ഒരു മികച്ച ജീവിത നിലവാരം നൽകാനുമുള്ള ഒരു അവസരമാണ്.
എന്താണ് ആസ്ത്മ?
ആസ്ത്മ ഒരു ദീർഘകാല ശ്വാസകോശ രോഗമാണ്. ദീർഘകാലമായി ശ്വാസനാളങ്ങൾ (airways) ചുരുങ്ങുകയും അനുബാധ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയിൽ തുടരുന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.
ശ്വാസനാളങ്ങൾ ചുരുങ്ങുന്നതിനാൽ അതിലൂടെ വായു സഞ്ചരിക്കുമ്പോൾ പ്രയാസം നേരിടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ശ്വാസതടസം, വീസിംഗ് (ശ്വാസത്തിൽ വിസിൽ പോലുള്ള ശബ്ദം), നെഞ്ചുവേദന, രാത്രിയിലോ രാവിലെ എഴുന്നേൽക്കുമ്പോഴോ കൂടുന്ന ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ആസ്ത്മയെ പൂർണമായി സുഖപ്പെടുത്താൻ കഴിയില്ല, കൃത്യമായ ചികിത്സയും ശരിയായ ജീവിതശൈലി യും പാലിച്ചുകൊണ്ട് മികച്ച രീതിയിൽ രോഗനിയന്ത്രണം സാധ്യമാകുന്നു.
ആസ്ത്മയുടെ കാരണങ്ങളും പ്രേരക ഘടകങ്ങളും
ജനിതക ഘടകങ്ങളും പരിസ്ഥിതി ഘടകങ്ങളും ചേർന്നാണ് ആസ്ത്മ രോഗം ഉണ്ടാകുന്നത്.
സാധാരണയായി കണ്ടുവരുന്ന പ്രേരക ഘടകങ്ങൾ
ഇവയെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതാണ് രോഗനിയന്ത്രണത്തിനായി പ്രധാനമായും ചെയ്യേണ്ടത്
ലോക ആസ്ത്മ ദിനത്തിന്റെ പ്രാധാന്യം
ലോക ആസ്ത്മ ദിനം ആസ്ത്മയെക്കുറിച്ചുള്ള തെറ്റിധാരണകൾ നീക്കുന്നതിനും ശരിയായ ചികിത്സാരീതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമുള്ള ഒരു ആഗോള വേദിയാണ്.
പലർക്കും ആസ്ത്മ ഒരു ചെറിയ പ്രശ്നം മാത്രമാണെന്ന ധാരണയുണ്ട്. എന്നാൽ, ശരിയായ ചികിത്സ ലഭ്യമാകാത്ത പക്ഷം ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന വസ്തുത മനസിലാക്കേണ്ടത അനിവാര്യമാണ്.
ഈ ദിത്തിൽ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
ഇന്ത്യയിൽ ആസ്ത്മയുടെ സ്ഥിതി
ഇന്ത്യയിൽ ആസ്ത്മ ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. നഗരവത്കരണം, വാഹനമലിനീകരണം, വീടിനകത്തുള്ള വായു മലിനീകരണം (അടുക്കള പുക), ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
ഗ്രാമപ്രദേശങ്ങളിലും ബയോമാസ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനാൽ സ്ത്രീകളിലും കുട്ടികളിലും ആസ്ത്മയുടെ സാധ്യത കൂടുതലാണ്.
ആരോഗ്യ സേവനങ്ങൾ എല്ലായിടത്തും ഒരുപോലെ ലഭ്യമല്ലാത്തതും, ഇൻഹെയ്ലർ മരുന്നുകളെക്കുറിച്ചുള്ള ഭയവും തെറ്റിധാരണകളും (steroid phobia) നിലനിൽക്കുന്നതും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു.
ആസ്ത്മയുടെ ചികിത്സയും നിയന്ത്രണവും
ആസ്ത്മയുടെ ചികിത്സയിൽ പ്രധാനമായി രണ്ട് തരത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്:
1. റിലീവർ മരുന്നുകൾ (Relievers) - ഉടൻ ആശ്വാസം നൽകുന്നതിനായി
2. കൺട്രോളർ മരുന്നുകൾ (Controllers) - രോഗം ദീർഘകാലം നിയന്ത്രിക്കുന്നതിനായി
ഇൻഹെ്ലർ (inhaler) ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇത് മരുന്ന് നേരിട്ട് ശ്വാസനാളത്തിലേക്ക് എത്തിക്കുന്നതിനാൽ കുറഞ്ഞ പാർശ്വഫലങ്ങളോടെ കൂടുതൽ ഫലപ്രദമാണ്.
ശരിയായ ഇൻഹെയ്ലർ ടെക്നിക് രോഗനിയന്ത്രണത്തിൽ വളരെ പ്രധാനമാണ്. തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ മരുന്നിന്റെ ഗുണം ലഭിക്കില്ല.
ജീവിതശൈലി മാറ്റങ്ങൾ
ആസ്ത്മയും കുട്ടികളും
കുട്ടികളിൽ ആസ്ത്മ ഒരു സാധാരണ രോഗമാണ്. ഇത് അവരുടെ പഠനത്തെയും കായികപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാം. എന്നാൽ, ശരിയായ ചികിത്സയോടെ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാനാകും.
മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ വിഷയത്തിൽ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണ്.
ആസ്ത്മയും കോവിഡിന് ശേഷമുള്ള മാറ്റങ്ങളും
കോവിഡ്-19 മഹാമാരിക്ക് ശേഷം ശ്വാസകോശ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ആസ്ത്മ രോഗികൾക്ക് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകന്നതിനും, വാക്സിനേഷൻ ഉറപപാക്കുന്നതിനും ഇപ്പോൾ പ്രാധാന്യം നൽകി വരുന്നു.
ലോക ആസ്ത്മ ദിനം 2026 - സന്ദേശം
2026 ലെ ലോക ആസ്ത്മ ദിനത്തിന്റെ പ്രമേയം ‘രോഗനിയന്ത്രണം എല്ലാവർക്കും ലഭ്യമാക്കുക' എന്നതാണ്. “Asthma Care for All” എന്ന ആശയം കൂടുതൽ ശക്തമായി മുന്നോട്ട് വയ്ക്കപ്പെടുന്നു.
ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ഡോക്ടർമാരും സമൂഹവും ചേർന്ന് ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ആസ്ത്മയെ നിയന്ത്രിക്കാനാകൂ.
സമൂഹത്തിന്റെ പങ്ക്
ലോക ആസ്ത്മ ദിനം ഒരു ഔപചാരിക ദിനാചരണം മാത്രമല്ല. രോഗത്തെ പറ്റിയുള്ള സാമൂഹിക ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വ്യക്തിയും ആസ്ത്മയെക്കുറിച്ച് ശരിയായ അറിവ് നേടുകയും രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രോഗനിയന്ത്രണം വേഗത്തിലാക്കാൻ സഹായിക്കും.
ശ്വാസം എടുക്കുന്നത് മനുഷ്യന്റെ അടിസ്ഥാനാവകാശമാണ്. ആസ്ത്മയുള്ളവർക്കും അത് തടസമില്ലാതെ ഉറപ്പാക്കുക എന്നത് നമ്മുടെ,സൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
വിവരങ്ങൾ: Dr. Ann Mary Jacob
Senior Consultant Pulmonologist SUT Hospital, Pattom.
Kerala
പാലാ: ചേർപ്പുങ്കൽ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹൃദ്രോഗ ചികിത്സയ്ക്കായി എഐ സാങ്കേതിക വിദ്യയോടുകൂടിയ നൂതന ഒസിടി ( ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രാഫി) സംവിധാനം കൂടി പ്രവര്‍ത്തനം ആരംഭിച്ചു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകർമം നിര്‍വഹിച്ചു. അതിസങ്കീര്‍ണമായ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി ചികിത്സ കൂടുതല്‍ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള അള്‍ട്രിയോണ്‍ ടു ഒസിടിയാണ് ആശുപത്രിയില്‍ സ്ഥാപിച്ചത്. ഹൃദയത്തിലെ രക്തക്കുഴലുകളുടെ അകത്തെ ഘടനകള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
രക്തക്കുഴലിലെ ബ്ലോക്കുകളുടെ സ്വഭാവവും തീവ്രതയും ബ്ലോക്കുകള്‍ ഏതു തരത്തിലുള്ളതാണെന്ന കൃത്യമായ വിവരവും ഒസിടി പരിശോധനയിലൂടെ ലഭ്യമാകും. ഇതിനാല്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകള്‍ക്ക് എഐ സാങ്കേതികവിദ്യയിലൂടെ കൂടുതല്‍ കൃത്യതയോടെ ഇമേജിംഗ് നടത്താനും സ്റ്റെന്റുകള്‍ സ്ഥാപിക്കുന്നത് കൂടുതല്‍ കൃത്യമാക്കാനും സാധിക്കും. നിലവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാധുനിക കാത്ത് ലാബ് സൗകര്യങ്ങളും മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയാണ്.
ഉന്നതനിലവാരത്തിലുള്ള ഹൃദ്രോഗ ചികിത്സ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒസിടി സംവിധാനം കൂടി ആരംഭിച്ചിരിക്കുന്നതെന്ന് വെഞ്ചരിപ്പുകർമം നിർവഹിച്ചശേഷം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് ഒസിടിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍, ഫിനാന്‍സ് മെറ്റീരിയല്‍സ് വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ആശുപത്രി ഓപ്പറേഷന്‍സ്, പ്രോജക്ട്സ്, ലീഗല്‍ ആന്‍ഡ് ലെയ്സണ്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, എച്ച്ആര്‍, നഴ്സിംഗ് ആൻഡ് അക്കാദമിക്സ് വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഡോ. ജോസഫ് കരികുളം, ആയുഷ് വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ചേന്നാട്ട്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രമോഷന്‍സ്, ഐടി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. മാത്യു തുരുത്തിപ്പള്ളില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍കോമഡോര്‍ ഡോ. പോളിന് ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പി.എന്‍. നിതീഷ്, കാര്‍ഡിയാക് സയന്‍സസ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ബിബി ചാക്കോ ഒളരി, ഡോ. രാജീവ് ഏബ്രഹാം, കാര്‍ഡിയാക് തൊറാസിക് ആന്‍ഡ് വാസ്കുലാര്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി. കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
തൊടുപുഴ: ഇടുക്കിയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ്(14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ പോകുന്നതിനിടെയാണ് പോള്‍സണ്‍ പാമ്പ് കടിയേറ്റത്. അജയ്ക്ക് രാവിലെ 11 ഓടെയാണ് പാമ്പ് കടിയേറ്റത്. ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടന് ഇനത്തില്‍പ്പെട്ട പാമ്പാണെന്നാണ് നിഗമനം.
രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Kerala
തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അനോഷ് ചികിത്സയിൽ കഴിയുന്നത്.
ഈ മാസം 19നാണ് എട്ടു വയസുകാരൻ ആൽജോ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ആൽജോയ്ക്കൊപ്പം ഉറങ്ങിയിരുന്ന സഹോദരൻ അനോഷ് പാമ്പ് കടിയേറ്റ് ചികിത്സയിലാണ്. അനോഷ് അപകടനില തരണം ചെയ്തതായും വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെയും വീട്ടിനുള്ളിൽ നിന്ന് പല തവണ പാമ്പിനെ കണ്ടെത്തിയിരുന്നു. കുടുംബം താമസിച്ചിരുന്ന വീടിനുപിറകിൽ കോടശേരി മലയാണ്. ഏതാണ്ട് 200-250 മീറ്റർ ദൂരമേ വീടും മലയും തമ്മിലുള്ളൂ. മലയോര ഗ്രാമമായതിനാൽ ഇവിടത്തെ പല വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.
Kerala
തൃശൂർ: തൃശൂർപൂരത്തിന്റെ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
13 പേർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇതിൽ പത്ത് പേർ ഐസിയുവിലാണ്. അഞ്ചു പേർ ഗുരുതരാവസ്ഥയിലും അതിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. മരിച്ച രണ്ടുപേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങളുണ്ട്. പ്രോട്ടോകോൾ പ്രകാരം എല്ലാവരുടെയും ഡിഎൻഎ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
ആവശ്യമെങ്കിൽ പൂർണ മൃതശരീരം കിട്ടിയവരുടെയും ഡിഎൻഎ പരിശോധന നടത്തും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നുള്ള സംഘമെത്തി ഡിഎൻഎ സാമ്പിൾ ശേഖരിക്കും. മറ്റ് മെഡിക്കൽ കോളജുകളിൽ നിന്നടക്കം ഡോക്ടർമാർ എത്തുമെന്നും മന്ത്രി പറഞ്ഞു.
Health
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മരോഗങ്ങളുടെ പരിശോധന
ശരീരം മുഴുവന്‍ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. വെയില് അധികം കൊള്ളാത്ത ഇടങ്ങളായ കണ്പോളകള്, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്വശം...ഇവിടെയൊന്നും തടിപ്പുകള്‍ കാണപ്പെടാനിടയില്ല. വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളും പരിശോധിക്കുമ്പോള്‍ ഇത് സൂര്യരശ്മി ഏല്ക്കുന്നതു കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങള്‍ ശരിയായി പരിശോധിച്ചാല്‍, ഇത് ഏത് വിഭാഗത്തില്‍പ്പെട്ട ഫോട്ടോ ഡെര്മറ്റോസസ് ആണെന്നു കണ്ടുപിടിക്കാനാവും. എന്നിട്ടും ശരിയായ രോഗനിർണയ ത്തിൽ എത്താനായില്ലെങ്കില്‍ സ്കിൻ ബയോ പ്സി (Skin biopsy) ചെയ്താല്‍ നമുക്ക് രോഗം കണ്ടുപിടിക്കാന്‍ സാധിക്കും.
അതിന്റെ കൂടെ രക്തപരിശോധനകള്‍, പാച്ച് ടെസ്റ്റിംഗ് Patch testing, എന്നിവയും നടത്തണം. രോഗനിര്‍ണയത്തിന് ഈ പരിശോധനകള്‍ വളരെ സഹായകമാണ്.
ചികിത്സ
10എഎം- 4 പിഎം വരെ വെയില് ഒഴിവാക്കാന്‍ ഉപദേശിക്കുക. അൾട്രാ വയലറ്റ് റേഡിയേ ഷൻ ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള തുണികള്‍ ഇവ ഉപയോഗിക്കാന്‍ പറയുക.
സാധാരണ ഗ്ലാസില്‍ കറുത്ത Film ഒട്ടിച്ചാല്‍ UVA, UVB രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക Para amino Benzoic Acid, Zinc oxide വെവ്വേറെയോ ഒന്നിച്ചോ ഉപയോഗിച്ചാല്‍ ഒരളവുവരെ ഈ ചര്‍മരോഗങ്ങള്‍ തടയാനാവും.
വെയിലേല്‍ക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് ഇത് പുരട്ടണം. മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പുരട്ടണം. നല്ല അളവില്‍, വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടേണ്ടിവരും. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്.
ബീറ്റാ കരോട്ടിന്‍, ക്ലോറോക്വിന് ഇവയൊക്കെ ഉള്ളില്‍ കഴിക്കുന്ന സണ്‍സ്ക്രീന്‍സ് ആണ്. ഇതുപോലെയൊക്കെ ശ്രദ്ധിച്ചാല്‍ ചൂടു കൂടുതലുള്ള വേനല്‍ക്കാലങ്ങളില്‍ ചര്‍മരോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവും.
അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കാനുള്ള ഒരു സണ്‍സ്ക്രീന്‍ തയാറാക്കി എടുക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. ഉള്ളില്‍ കഴിക്കാവുന്ന ആന്റി ഓക്സിഡന്റുകളില്‍ ഏറ്റവും പ്രയോജനകരമായത് വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ എന്നിവയാണ്.
വെയിലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്ത്രങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.
Kerala
മലപ്പുറം: തമിഴ്നാട് വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഇരുവരും നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.
കോയമ്പത്തൂര്‍ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിനെ വാർഡിലേക്ക് മാറ്റി. മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
District News
കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര കരിക്കത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു യുവാക്കൾ മരിച്ചു. തലവൂർ രണ്ടാലുംമൂട് വിഷ്ണു ഭവനത്തിൽ വിഷ്ണു(36), നെടുവത്തൂർ പ്ലാമൂട് മിനി ഭവനത്തിൽ പി.മനു(43) എന്നിവരാണ് മരിച്ചത്.
11ന് രാത്രി ഏഴരയ്ക്കായിരുന്നു അപകടം. കരിക്കം ഭാഗത്തു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മറ്റൊരു കാർ തട്ടിയതായും പറയപ്പെടുന്നു. അപകടത്തിൽ വിഷ്ണുവും മനുവും ഉൾപ്പടെ അഞ്ചുപേർക്കാണ് സാരമായി പരിക്കേറ്റത്.
വിഷ്ണു റോഡരികിൽ നിൽക്കുകയായിരുന്നു. മറ്റു നാലുപേരും ബൈക്കുകളിൽ വന്നവരാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മനുവും വിഷ്ണുവും മരിച്ചത്. പരിക്കേറ്റ വല്ലം സ്വദേശി വിനായക് (16), നവീൻ(22), റമീസ്(40) എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
പുരുഷോത്തമൻ- ലീല ദമ്പതികളുടെ മകനാണ് മരിച്ച മനു. പരേതയായ അശ്വതിയാണ് ഭാര്യ. മകൾ: അമേയ. പരേതനായ ചെല്ലപ്പന്റെയും വിലാസിനിയുടെയും മകനാണ് മരിച്ച വിഷ്ണു. ഭാര്യ: രാധിക. മകൾ: വർണിക(മൂന്ന്). കൊട്ടാരക്കര പോലീസ് കേസെടുത്തു.
Health
എല്ലാ വര്‍ഷവും ഏപ്രില്‍ 11 ലോക പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1817ല്‍ ഡോ. ജെയിംസ് പാര്ക്കിന്സണ് ആണ് ഈ രോഗത്തെ പറ്റി ആദ്യമായി ഒരു വിവരണം നല്‍കിയത്.
നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം. തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ ആണ് ബേസൽ ഗാംഗ്ലിയയും സബ്സാന്റിയ നിഗ്രയും.
ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ഥം ഉത്പാദിപ്പിക്കുന്ന ഞെരമ്പുകള്‍ നശിച്ചു പോകുന്നതാണ് ഈ രോഗത്തിന് ആധാരം. ആയുര്‍വേദത്തില്‍ 4500 വര്‍ഷങ്ങള്‍ക്കു മുന്നേ കമ്പവാതം എന്നൊരു രോഗത്തെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്.
ഇതിനു പാര്ക്കിന്സണ് രോഗത്തിന്റെ ലക്ഷണങ്ങളുടെ സാമ്യം ഉണ്ട്. സാധരണയായി 60 വയസിനു മേല്‍ പ്രായം ഉള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസിനു മേല്‍ പ്രായം ഉള്ളവരില്‍ 0.3 ശതമാനം പേരില്‍ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയില്‍ ഏകദേശം ഏഴു ദശലക്ഷം പേര്‍ക്ക് പാര്ക്കിന്സണ് രോഗം ഉണ്ടെന്നു കണക്കാക്കപെടുന്നു.
"Bridge the care gap' എന്നതാണ് ഈ വര്‍ഷത്തെ പാര്‍ക്കിന്‍സണ്‍സ് ദിന പ്രമേയം. രോഗികള്‍ക്ക് കൂടുതല്‍ സുഗമമായി നാഡീരോഗ ചികിത്സാവിദഗ്ധനെ (Neurologist) കാണാനും കൃത്യമായ ചികിത്സ ലഭിക്കാനുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.
രോഗകാരണങ്ങള്‍
ചലനത്തെ നിയന്ത്രിക്കുന്ന ഞെരമ്പുകള്‍ നശിച്ചു പോകുന്നതിനു വ്യക്തമായ ഒരു കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പരിസ്ഥികവുമായ പല കാരണങ്ങള്‍ കൊണ്ടും പാര്ക്കിന്സണ് രോഗം ഉണ്ടാകാം.
40 വയസില്‍ താഴെയുള്ള ചെറുപ്പക്കാരില്‍ രോഗം വരികയാണെങ്കില്‍ അത് കൂടുതലും ജനിതക കാരണങ്ങള്‍ കൊണ്ടായിരിക്കും. താഴെ പറയുന്ന കാരണങ്ങള്‍ പാര്ക്കിന്സണ് രോഗം വരാനുള്ള സാധ്യത പതിന്മടങ്ങു കൂട്ടുന്നവയാണ്.
1. അടിക്കടി തലയ്ക്കു ക്ഷതം ഏല്‍ക്കുന്നത്.
2. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജീവിക്കുന്നവര്‍, പ്രത്യേകിച്ചു കോപ്പര്‍, മാംഗനീസ്, ലെഡ് എന്നിവ കൂടുതലായി ഉപയോഗിക്കുമ്പോള്‍.
3. കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍.
4. അമിതവണ്ണം, ഡയബറ്റീസ് രോഗം ഉള്ളവര്‍.
5. ട്രൈക്ലോറോഎത്തിലീൻ രാസവസ്തു ഉപയോഗിക്കുന്ന ഫാക്ടറിയില ജോലി ചെയ്യുന്നവര്‍.
6. വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍.
7. അയൺ കൂടുതലുള്ള ആഹാരസാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍.
8. കുടുംബത്തില്‍ പാര്ക്കിന്സണ് രോഗം ഉള്ളവര്‍ ഉണ്ടെങ്കില്‍.
രോഗലക്ഷണങ്ങള്‍
പ്രാധനമായും നാല് ലക്ഷണങ്ങള്‍ ആണ് പാര്ക്കിന്സണ് രോഗത്തില്‍ ഉള്ളത്.
1. വിറയല്‍
സാധാരണയായി വിറയല്‍ ഏതെങ്കിലും ഒരു വശത്തെ കെെയിലോ കാലിലോ ആയിരിക്കും ആദ്യം തുടങ്ങുന്നത്. ഇത് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതലായി കാണുന്നത്. എന്തെങ്കിലും കെെയില്‍ പിടിക്കുമ്പോഴോ അല്ലെങ്കില്‍ ജോലി ചെയ്യുമ്പോഴോ വിറയല്‍ കുറവായിരിക്കും.
രോഗത്തിന്റെ കാലദൈര്‍ഖ്യം കൂടുന്നത് അനുസരിച്ചു വിറയലിന്റെ തീവ്രതയും അതോടൊപ്പം എത്തുന്നു മറ്റു കൈ കാലുകളിലേക്കും പടരുകയും ചെയ്യും. കൂടുതല്‍ ടെന്‍ഷന്‍ ഉള്ളപ്പോഴോ ക്ഷീണാവസ്ഥയിലോ വിറയലിന്റെ തീവ്രത കൂടുതലായിരിക്കും.
2. പേശികളുടെ ദൃഢത
എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടു അനുഭവപ്പെടുകയും മൊത്തത്തില്‍ ഒരു stiffness അനുഭവപ്പെടുകയും ചെയ്യും. ഇത് ആദ്യമേതെങ്കിലും ഒരു വശത്തെ കൈകാലുകളില്‍ ആയിരിക്കും ആദ്യം വരുന്നത്.
പിന്നീട് കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവില്‍ കഴുത്തിലെയും നട്ടെലിലെയും പേശികളെ ബാധിക്കുമ്പോള്‍ കൂനു ഉണ്ടാകാം.
3. പ്രവര്‍ത്തികളില്‍ വേഗത കുറയുന്നു
പഴയൊരു സ്പീഡില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാകുക, നടത്തത്തിന്റെ സ്പീഡ് കുറയുക ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണ്. ഇത് ചിലപ്പോള്‍ കൂടെ ഉള്ളവരായിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും ഈ വേഗതക്കുറവ് കാലക്രമേണ പ്രകടമാകും.
4. ബാലന്‍സ് ഇല്ലായ്മ
പാര്ക്കിന്സണ് രോഗികളില്‍ വീഴ്ചകള്‍ സാധാരണമാണ്. കിടന്നിട്ടു എഴുന്നേല്‍ക്കുമ്പോഴോ പെട്ടന്ന് തിരിയുമ്പോഴോ നിരപ്പില്ലാത്ത തറയിലൂടെ നടക്കുമ്പോഴോ, പടികള്‍ ഇറങ്ങുമ്പോഴോ ഒക്കെ ബാലന്‍സ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്.
മേല്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ മറ്റു ചില കാര്യങ്ങളിലും മാറ്റങ്ങള്‍ പ്രകടമാകാം. കൈയക്ഷരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് അതിലൊന്ന്. അക്ഷരങ്ങളുടെ വലിപ്പം എഴുതുമ്പോള്‍ കുറഞ്ഞു കുറഞ്ഞു വരുകയും പിന്നീട് തീരെ എഴുതാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകാം.
അത് പോലെ മുഖത്തെ പേശികളുടെ ദൃഢത കാരണം മുഖത്ത് ഭാവമാറ്റങ്ങള്‍ കൊണ്ടുവരാന്‍ രോഗിക്ക് ബുദ്ധിമുട്ടായിരിക്കും. അത് കൊണ്ട് തന്നെ ദുഖമായാലും സന്തോഷമായാലും മുഖത്ത് ഒരേ ഭാവം ആയിരികകും.
സാധാരണയായി നമ്മള് നടക്കുമ്പോള്‍ കൈകള്‍ വീശിയാണ് നടക്കുന്നത്. എന്നാല്‍ പാര്ക്കിന്സണ് രോഗികള്‍ നടക്കുമ്പോള്‍ കൈകള്‍ വീശാന്‍ സാധിക്കുകയില്ല. അവരുടെ സംസാരവും വളരെ പതിഞ്ഞതും ഒരേ ടോണില്‍ ഉള്ളതുമായിരിക്കും.
അവരുടെ ആമാശയത്തിന്റെ ചലനങ്ങളും പതുക്കെ ആയതിനാല്‍ മലബന്ധം ഇത്തരം രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശരീരം മൊത്തത്തിലുള്ള വേദന, പ്രത്യേകിച്ചു തോളുകളുടെ വേദന കൂടുതലായിരിക്കും.
ഉറക്കമില്ലായ്മയും ഇവരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പാര്ക്കിന്സണ് രോഗികളില്‍ വിഷാദരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
രോഗനിര്‍ണയം
പ്രധാനമായും ലക്ഷണങ്ങള്‍ അപഗ്രഥിച്ചും ഒരു ന്യൂറോളജസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയുമാണ് പാര്ക്കിന്സണ് രോഗം സ്ഥിതികരിക്കുന്നത്.
കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കില്‍ അത് ചിലപ്പോള്‍ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് മൂലമോ (വാസ്കുലര്‍ പാര്‍ക്കിന്‍സോണിസം) അല്ലെങ്കില്‍ തലച്ചോറിനുള്ളിലെ ഫ്ലൂയിഡിന്റെ അളവ് കൂടുന്നത് മൂലമോ (normal pressure hydrocephalus) ആകാം.
ഇതിനായി തലച്ചോറിന്റെ സ്കാനിംഗ് ആവശ്യമായി വരാം. അതു പോലെ പ്രവര്‍ത്തികളില്‍ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോ എന്ന് അറിയാന്‍ ചില രക്ത പരിശോധനകളും നടത്തേണ്ടി വരും.
ചികിത്സാ രീതികള്‍
പാര്ക്കിന്സണ് രോഗം പൂര്‍ണമായും ഭേദമാക്കാന്‍ പറ്റുന്ന ഒരു അസുഖം അല്ല. എന്നാല്‍ നേരത്തെ തന്നെ മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ അസുഖത്തിന്റെ തീവ്രത കൂടുന്നത് വലിയൊരു അളവ് വരെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും.
അതോടൊപ്പം രോഗിക്ക് പരസഹായം ഇല്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കാനും സാധിക്കും. കൃത്യമായ ചികിത്സായില്ലെങ്കില്‍ ഒരു 7 - 10 വര്‍ഷം ഇത് തന്നെ രോഗി കിടപ്പിലാകുകയും മരണത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും.
എന്നാല്‍ നല്ല ചികിത്സാ ലഭിക്കുക ആണെങ്കില്‍ 25 - 30 വര്‍ഷം വരെ ആയുര്ദൈര്ഖ്യം ഉണ്ടാകും. തുടക്കത്തില്‍ ചെറിയ ഡോസില്‍ ഉള്ള മരുന്നുകളോട് തന്നെ നല്ല പോലെ പ്രതികരിക്കുമെങ്കിലും വര്‍ഷം കൂടുന്നത് അനുസരിച്ചു മരുന്നിന്റെ ഡോസ് കൂട്ടി കൂട്ടി കൊണ്ട് വരേണ്ടി വരും.
അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ മരുന്നിന്റെ പാര്‍ശ്വഫലങ്ങളും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കാം. അപ്പോള്‍ മരുന്ന് നിര്‍ത്തുക അല്ല വേണ്ടത്, മറിച്ചു ഡോക്ടറുടെ നിര്‍ദേശാനുസരണം ഓരോ സമയത്തുമുള്ള ഡോസ് കുറച്ചു പല നേരമായി മരന്ന് കഴിക്കണം.
ശസ്ത്രക്രിയാ മാര്‍ഗം
മരുന്നുകള്‍ കൊണ്ട് ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ ശസ്ത്രക്രിയാ മാര്‍ഗം സ്വീകരിക്കാവുന്നതാണ്. തലച്ചോറിനുള്ളില്‍ പേസ്മേക്കര്‍ പോലുള്ള എലെക്ട്രോഡ്സ് വച്ച് തലച്ചോറിനെ ഉദ്ധീപിപ്പിക്കുന്ന (deep brain stimulation) ചികിസതരീതി ഇന്ന് ലഭ്യമാണ്.
രോഗം മൂര്‍ച്ഛിക്കുന്നതിന് മുമ്പ് രോഗിക്ക് നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലാണ് ഇത് ചെയ്യുന്നത്. മരുന്നുകളോടൊപ്പം തന്നെ പ്രധാനമാണ് ദിവസേനയുള്ള വ്യായാമം. ഇത് പേശികളുടെ ദൃഢത കുറച്ചുകൊണ്ട് വേദനയും ക്ഷീണവും മാറ്റി നടത്തം ഒക്കെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
സൈക്ലിംഗ് ആണ് പാര്ക്കിന്സണ് രോഗികള്‍ക്ക് ഏറെ അഭികാമ്യം ആയ വ്യായാമം. രോഗാവസ്ഥയുടെ അന്ത്യഘട്ടത്തില്‍ ഭക്ഷണം കഴിക്കുന്നത് വളരെ അധികം കുറയുകയും പെട്ടെന്ന് ന്യൂമോണിയ പോലുള്ള അണുബാധ ഉണ്ടാകുകയും ചെയ്യുന്നു.
ഇതാണ് സാധാരണയായി മരണത്തിനു കാരണം ആകുന്നത്. നേരത്തെ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാല്‍ വലിയൊരു പരിധി വരെ ഇതിന്റെ വൈഷമ്യതകള്‍ കുറച്ച് രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വിവരങ്ങൾ: Dr. Susanth MJ MD, D
Consultant Neurologist, SUT Hospital, Pattom.
District News
പയ്യന്നൂര്‍: സ്കൂട്ടര്‍ സഹിതം റോഡില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയയാൾ ചികിത്സയിലിരിക്കെ മരിച്ചു. കോറോം മുത്തത്തിയിലെ പരേതനായ കാന കൃഷ്ണന് -തെക്കടവന്‍ സാവിത്രി അമ്മ ദന്പതികളുടെ മകന് ടി.വി. രമേശനാണ് (54) മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കോറോം-മുത്തത്തി റോഡില്‍ രമേശന് ഓടിച്ചിരുന്ന സ്കൂട്ടര്‍ സഹിതം റോഡിൽ വീണുകിടക്കുന്നതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഇയാള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: കെ. ചിത്ര (പുത്തൂര്‍, പാച്ചേനി). മകൻ: അതുല്‍ കൃഷ്ണന്. സഹോദരങ്ങൾ: ശശിധരന് (വിമുക്തഭടൻ), മുരളീധരന് (ഷാര്‍ജ), രാജീവന് (ഷാര്‍ജ), ജയശ്രീ.
Business
കൊച്ചി: വന്ധ്യതാ ചികിത്സാ ശൃംഖലയായ ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററും ഇന്ത്യയിലെ പ്രമുഖ ഐവിഎഫ് സേവന ദാതാക്കളായ നോവ ഐവിഎഫ് ഫെർട്ടിലിറ്റിയും കൈകോർക്കുന്നു.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലുടനീളം 10 അത്യാധുനിക ഐവിഎഫ് സെന്ററുകൾ തുറക്കാനാണു സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്.
നിലവിൽ കൊച്ചി, കൊടുങ്ങല്ലൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഇരു സ്ഥാപനങ്ങൾക്കും സാന്നിധ്യമുണ്ട്. ഏഷ്യ ഹെൽത്ത് കെയർ ഹോൾഡിംഗ്സിന് കീഴിലുള്ള നോവയ്ക്ക് നിലവിൽ 70 നഗരങ്ങളിലായി 120 കേന്ദ്രങ്ങളുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐവിഎഫ് ലാബ് സംവിധാനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള നൂതന രീതികൾ എന്നിവ വഴി മികച്ച ചികിത്സാ ഫലങ്ങൾ ലഭ്യമാക്കാൻ പങ്കാളിത്തം സഹായിക്കുമെന്ന് ക്രാഫ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർമാനും മെഡിക്കൽ ഡയറക്ടറുമായ ഡോ. സി. മുഹമ്മദ് അഷ്റഫ് പറഞ്ഞു.
District News
കടുവാക്കുളം: കള്ളുഷാപ്പിലുണ്ടായ അടിപിടിയെത്തുടർന്ന് ചികിത്സയിലിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന സേവ്യർ (75) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുന്‍പ് പൂവൻതുരുത്ത് കാട്ടാമ്പാക്ക് ഷാപ്പിലുണ്ടായ അടിപിടിയിലാണ് സേവ്യറിന് പരിക്കേറ്റത്.
വർഷങ്ങളായി കടുവാക്കുളത്ത് വാടകയ്ക്ക് താമസിച്ച് മേസ്തിരി പണി ചെയ്തു വരികയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Kerala
പാലക്കാട്: ചികിത്സപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന ഒന്‍പതുവയസുകാരി വിനോദിനി ആറുമാസത്തിനുശേഷം സ്കൂളിലെത്തി. മിഠായിയും ബലൂണുകളുമായാണു സഹപാഠികൾ വിനോദിനിയെ സ്വീകരിച്ചത്.
കളിക്കുന്നതിനിടെ വലതുകൈയിലെ എല്ലൊടിഞ്ഞശേഷം വിനോദിനി സ്കൂളിലെത്തുന്നത് ഇതാദ്യമാണ്. വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നതോടെ വീടിനുള്ളിൽ ഒതുങ്ങിക്കൂടുകയായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സഹായത്തോടെ വിനോദിനിക്ക് ആഴ്ചകൾക്കുമുന്പ് കൃത്രിമ കൈവച്ചിരുന്നു.
രാവിലെ 9.30 ഓടെയാണ് അമ്മയ്ക്കും നാട്ടുകാർക്കുമൊപ്പം വിനോദിനി പരീക്ഷ എഴുതുന്നതിന് ഒഴിവുപാറ എൽപി സ്കൂളിലെത്തിയത്. ക്ലാസിലെ ബെഞ്ചിൽ സ്ഥലം ഒഴിച്ചിട്ട് സുഹൃത്തുക്കൾ വിനോദിനിക്കായി കാത്തിരിപ്പായിരുന്നു. നഷ്ടപ്പെട്ട പാഠഭാഗങ്ങൾ ഓണ്‍ലൈൻവഴിയാണ് അധ്യാപകർ പഠിപ്പിച്ചത്.
ഇന്നലെ മലയാളം പരീക്ഷ ഇടതുകൈകൊണ്ടാണ് എഴുതിയത്. നേരത്തേ ഇടതുകൈകൊണ്ട് എഴുതിയിരുന്നതിനാൽ പരീക്ഷയെഴുതുന്നതിനു ബുദ്ധിമുട്ടുണ്ടായില്ലെന്നു വിനോദിനി പറഞ്ഞു.
കൊഴിഞ്ഞാന്പാറയ്ക്കടുത്തു വിനോദിനിയും കുടുംബവും വാടകവീട്ടിലാണ് താമസം. കുടുംബത്തിനായി പല്ലാവൂരിൽ കേരള ലോക്കൽ സെൽഫ് ഗവ. എംപ്ലോയീസ് ഓർഗൈസനേഷൻ അഞ്ചുസെന്റ് സ്ഥലം വീട് വയ്ക്കുന്നതിനായി വാങ്ങിനൽകിയിട്ടുണ്ട്. ഇവിടെ വീട് വയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ വിനോദിനിക്കു സുഗമമായി പഠിക്കുന്നതിനുള്ള സൗകര്യവും ഒരുങ്ങും.
വിനോദിനി സ്കൂളിലേക്കു വരുന്നുണ്ടെന്നറിഞ്ഞ് കെ. ബാബു എംഎൽഎ ഉൾപ്പെടെ നിരവധിപേരാണ് സ്വീകരിക്കാനെത്തിയിരുന്നത്.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലായിരുന്ന വിജിഷയെ ഞായറാഴ്ച കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം.
പൊങ്കാലയ്ക്കിടെ പുറകിലെ അടുപ്പില്‍ നിന്ന് സാരിയിലേയ്ക്ക് തീപടരുകയായിരുന്നു.
International
റിയാദ്: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു അമേരിക്കൻ സൈനികൻ കൂടി മരിച്ചു. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടിട്ടില്ല. മരിച്ച സൈനികന്റെ ബന്ധുക്കളെ വിവരം അറിയിച്ച് 24 മണിക്കൂറിന് ശേഷമേ പേരുവിവരം പുറത്തുവിടൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
മേഖലയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ മാർച്ച് ഒന്നിനാണ് കൊല്ലപ്പെട്ട സൈനികന് ഗുരുതരമായി പരിക്കേറ്റത്. സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചതെന്നാണ് യുഎസ് സൈന്യം അറിയിക്കുന്നത്. ഇറാനെതിരായ സൈനിക നീക്കമായ ഓപ്പറേഷൻ എപ്പിക് ഫ്യൂറി തുടങ്ങിയ ശേഷം മരിച്ച ഏഴാമത്തെ സൈനികനാണ് ഇത്.
അതേസമയം ഇന്നലെ രാത്രി ഇസ്രയേലിലും രണ്ട് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കൻ ഇസ്രയേലിന്റെ അതിർത്തികളിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിലാണ് രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടത്. ഈ മേഖലയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും വലിയ തോതിൽ ആക്രമണം ഉണ്ടായതായി സൈനിക മേധാവി അറിയിച്ചു.
Health
ലോക കേൾവി ദിനമായ മാർച്ച് മൂന്നിന് കേൾവിക്കുറവ്, കേൾവി മെച്ചപ്പെടുത്തൽ, കേൾവി പരിരക്ഷണം എന്നിവയെപ്പറ്റിയുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് ആഗോള തലത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിപാടികൾ ഇക്കുറിയും ഒരു പ്രമേയം അടിസ്ഥാനപ്പെടുത്തിയാണ്.
"കുട്ടികളിലെ കേൾവി സംരക്ഷണം സമൂഹത്തിൽ നിന്ന് ക്ലാസ് മുറികളിലേക്ക്' എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ പ്രമേയം. അഞ്ച് വയസിനും 19 വയസിനും ഇടയിലുള്ള ഏകദേശം 90 ദശലക്ഷം കുട്ടികൾ കേൾവി പരിമിതി നേരിടുന്നവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ഇതിൽ 60 ശതമാനത്തിലേറെപ്പേരുടേയും അതായത് 54 ദശലക്ഷത്തിലേറെപ്പേരുടെയും കേൾവി പ്രശ്നം വലിയ ചെലവില്ലാതെ തന്നെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
ഇത് മുൻകൂട്ടി കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. സ്കൂളുകളുമായും ശിശു ആരോഗ്യ കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് ഇത് ഫലപ്രദമായി നിർവഹിക്കാൻ കഴിയും. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വരുന്ന സ്വാഭാവിക ഇടങ്ങൾ എന്ന നിലയിൽ ഇവയെല്ലാം കോർത്തിണക്കിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഫലം ചെയ്യുമെന്നും കരുതപ്പെടുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രമേയം കേൾവി ദിനത്തിനു സ്വീകരിച്ചിട്ടുള്ളത്. ജന്മ വൈകല്യത്താലോ ശൈശവ ബാല്യ കൗമാര യൗവന ഘട്ടങ്ങളിലെ രോഗാവസ്ഥകളാലോ അപകടങ്ങളിൽ പെട്ട് മനുഷ്യന് കേൾവിശേഷി നഷ്ടപ്പെടാം.
ആധുനിക വൈദ്യശാസ്ത്രം അത്ഭുതാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള കേൾവിശേഷി നഷ്ടവും ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയും.
ഇവിടെ സൂചിപ്പിച്ചതിനു പുറമേ എസ്എസ്എൻഎച്ച്എൽ എന്ന് വൈദ്യശാസ്ത്രത്തിൽ പറയുന്ന പെട്ടെന്നുണ്ടാകുന്ന കേൾവി നഷ്ടം സെൻസറി ന്യൂറൽ ഹിയറിംഗ് ഫലപ്രദമായി പരിഹരിക്കാൻ സാധിക്കും.
പെട്ടെന്ന് ഉണ്ടാകുന്ന ചെവിയടപ്പുമായി ബന്ധപ്പെട്ടതാണ് ഈ രോഗാവസ്ഥ. ഉദാഹരണത്തിന് രാവിലെ നമ്മൾ ഉറക്കം ഉണരുന്ന സമയത്ത് ഒരു വശത്തെ ചെവി അടഞ്ഞിരിക്കുന്നതായി തോന്നുക പിന്നെ പെട്ടെന്ന് ചെവിയിൽ ഒരു മൂളൽ അനുഭവപ്പെടുക ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ചെവിയിലെ മെഴുക്ക് അല്ലെങ്കിൽ ഇയർ വാക്സ് കൊണ്ട് ചെവിയടഞ്ഞതാകാം എന്നാവും നാം കരുതുക ഈ അവസ്ഥ തനിയെ മാറും എന്ന് പ്രതീക്ഷക്കുകയും ചെയ്യും.
എന്നാൽ ഇതങ്ങനെ തുടരുകയാണെങ്കിൽ അതായത് ഈ അവസ്ഥ മാറാതെ നിൽക്കുകയാണെങ്കിൽ നിങ്ങൾ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണം. ചെവി പരിശോധിക്കുന്ന ആദ്യഘട്ടത്തിൽ പ്രത്യേകിച്ച് ഒന്നും കാണുന്നില്ല എങ്കിൽ ഓഡിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കും.
ഓഡിയോഗ്രാം പരിശോധനയിലൂടെ ചെവിയിലെ നാഡികളുടെ തകരാർ മൂലമുള്ള കേൾവി നിർണയിക്കാൻ സാധിക്കും പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിലോ, പ്രമേഹ രോഗികളിലോ, ഗർഭിണികളിലോ, ശബ്ദമലിനീകരണം നേരിടേണ്ടി വരുന്നവരിലോ, അടുത്തിടെ അണുബാധ ഉണ്ടായവരിലോ, തൈറോയിഡ് രോഗികളിലോ, പ്രത്യേകതരം മരുന്നുകൾ ഉപയോഗിക്കുന്നവരിലോ ഒക്കെയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
ഈ അവസ്ഥ ഉണ്ടായാൽ നിങ്ങൾ പെട്ടെന്ന് ചികിത്സ തേടേണ്ടത് ഓഡിയോമെട്രി സൗകര്യമുള്ള ആശുപത്രിയിലാവണം.
Dr. Ammu Sreeparvathi
Consultant Laryngology and ENT
SUT Hospital, Pattom
Health
കാൻസർ രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി കാൻസർ മൂലമുള്ള മരണങ്ങൾ തടയുന്നതിനും വേണ്ടി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതു പ്രധാനമാണ്.
ഇന്ത്യയിൽ 9 പേരിൽ ഒരാൾക്ക് അവരുടെ ജീവിത കാലത്ത് കാൻസർ സാധ്യത ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2025 ഓടെ രാജ്യത്തെ കാൻസർ കേന്ദ്രങ്ങളിൽ 12.8% വർധന ഉണ്ടാകുമെന്നാണ് കണക്കുകൾ.
മനുഷ്യമനസിൽ ഭീതി പടർത്തുന്ന കാൻസർ പല രൂപങ്ങളിൽ ശരീരത്തെ കീഴ്പ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കാൻസർ എന്ന് കേട്ടാൽ മരണം ഉറപ്പ് എന്ന് ചിന്തിക്കുന്ന ആളുകളുള്ള ഈ സമൂഹത്തിൽ കാൻസറിനെയും അതിന്റെ ചികിത്സാ രീതികളെയും പറ്റി അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.
എന്നാൽ അർബുദം നിയന്ത്രിച്ച് നിർത്താനുള്ള നിരവധി മാർഗങ്ങൾ ഇന്ന് വൈദ്യശാസ്ത്ര രംഗത്തുണ്ട്. നേരത്തെയുള്ള രോഗനിർണയം, ചികിത്സ, രോഗപ്രതിരോധം, എന്നിവയിലൂടെ കാൻസറിനെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.
ശരീരത്തിലെ സാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മറ്റു ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ് കാൻസർ അഥവാ അർബുദം.
രോഗ ലക്ഷണങ്ങൾ
ശരീരത്തിൽ അസാധാരണമായി മുഴകൾ വളരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കഴുത്തിലും സ്തനങ്ങളിലും കക്ഷങ്ങളിലും ഉണ്ടാകുന്ന തടിപ്പുകൾ അവഗണിക്കരുത്. എന്നാൽ എല്ലാ മുഴകളും കാൻസർ ലക്ഷണം അല്ലെന്നും ഓർക്കുക.
അസാധാരണമായ രക്തസ്രാവം- കഫം, മൂത്രം, മലം, ഛർദി എന്നിവയിൽ രക്തം പോയാൽ വിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കണം. മലം കറുത്ത നിറത്തിൽ പോയാലും വൈദ്യോപദേശം തേടണം.
അസാധാരമായ രീതിയിൽ സ്രവങ്ങൾ ഉണ്ടാകുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ചും സ്തനങ്ങളിൽ നിന്നുണ്ടാകുന്ന സ്രവങ്ങൾ.
ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് നേരിടുക, ചാർമ്മത്തിന്റെ നിറം മാറുക, ശരീരത്തിലെ വ്രണങ്ങൾ, വിട്ടുമാറാത്ത മലബന്ധം, നീണ്ടു നിൽക്കുന്ന ചുമ, ഛർദി, പനി, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നെങ്കിൽ വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
ഏതു രോഗവും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയാൽ അപകടമാണ്. ആരംഭത്തിൽ ചികിത്സിച്ചാൽ കാൻസർ പൂർണമായും ഭേദമാക്കാം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് മതിയായ ടെസ്റ്റുകൾ നടത്തി രോഗനിർണയം നടത്തുക എന്നതാണ് പ്രധാനം.
കാൻസറിന് സമാനമായ ലക്ഷണത്തോടു കൂടി മറ്റു രോഗങ്ങളും ഉണ്ട്. അതുകൊണ്ട് ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.
രോഗത്തിന്റെ പ്രാരംഭാവസ്ഥയിൽ തന്നെ രോഗനിർണയം നടത്തി ശരിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കുകയാണെങ്കിൽ കാൻസർ രോഗത്തെ നിയന്ത്രിച്ച് നിർത്താനും അതിജീവിക്കാനും സാധിക്കും.
Health
കാൻസർ പലപ്പോഴും ഇന്ത്യയിൽ ഒരു പ്രധാന സാമൂഹിക മിഥ്യാധാരണയായി നിലനിൽക്കുന്നു. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മൂലം രോഗികളും അവരുടെ കുടുംബങ്ങളും വിവേചനവും ഒറ്റപ്പെടലും നേരിടേണ്ടി വന്നേക്കാം.
ഇത് രോഗനിർണയത്തിനും ചികിത്സയ്ക്കും കാലതാമസം വരുത്താൻ ഇടയാക്കും. ഈ മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിലും ദേശീയ കാൻസർ അവബോധ ദിനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഇന്ത്യയിൽ, ആയുർവേദം, പ്രകൃതിചികിത്സ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗതവും ബദൽ ചികിത്സകളും ശക്തമായ സാംസ്കാരിക സാന്നിധ്യമാണ്. ഈ ചികിത്സകൾ കാൻസർ ലക്ഷണങ്ങളിൽ നിന്നും പരമ്പരാഗത ചികിത്സകളുടെ പാർശ്വഫലങ്ങളിൽ നിന്നും കുറച്ച് ആശ്വാസം പ്രദാനം ചെയ്യുമെങ്കിലും, അവ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യ പരിചരണത്തിന് പകരമാവില്ല.
ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി കൂടിയാലോചിക്കുകയും സാധാരണ കാൻസർ ചികിത്സകൾക്കൊപ്പം യോഗ, ഫിസിയോതെറാപ്പി പോലുള്ള ചികിത്സകൾ ആവശ്യമെങ്കിൽ ചെയ്യാവുന്നതുമാണ്.
രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഇതര ചികിത്സകൾ സഹായിക്കുമെങ്കിലും, അവ കാൻസറിനുള്ള പ്രാഥമിക ചികിത്സയായി ഒരിക്കലും കണക്കാക്കരുത്.
കാൻസർ ഒരു സങ്കീർണ രോഗമാണ്, അതിന്റെ ചികിത്സയ്ക്ക് സാധാരണയായി ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവയുടെ സംയോജനം ആവശ്യമാണ്.
കാൻസറിനെ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* പുകയിലയുടെ ഉപയോഗവും മദ്യപാനവും വർജിക്കുക.
* ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ചുവന്ന വിഭാഗത്തിൽപ്പെട്ട ഇറച്ചിയുടെ (ബീഫ്, മട്ടൻ, പോർക്ക്) ഉപയോഗം കുറയ്ക്കുക.
* എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ദിനചര്യ പാലിക്കാൻ ശ്രദ്ധിക്കുക.
* കൃത്യമായ വിശ്രമം, ആറ് മുതൽ എട്ടു മണിക്കൂർ വരെ രാത്രി സുഖനിദ്ര ശീലമാക്കുക.
* ശരീരത്തിൽ മാറ്റം വരുന്ന മുഴകൾ, ശരീരത്തിലെ വിവിധ ദ്വാരങ്ങളിൽ നിന്നുണ്ടാകുന്ന രക്തസ്രാവം, ദീർഘമായുള്ള അസാധാരണ മലമൂത്ര വിസർജനം തുടങ്ങിയവ കണ്ടാൽ ഉടനെ പരിശോധന നടത്തുക.
* സ്ത്രീകൾ എല്ലാ മാസവും സ്വയം സ്തന പരിശോധന ശീലമാക്കുക, 40 വയസ് കഴിഞ്ഞ സ്ത്രീകൾ മാമോഗ്രാം പരിശോധന നടത്തുക.
* മാസത്തിലൊരിക്കൽ വായ പരിശോധിച്ചു വെള്ളയോ ചുമപ്പോ ആയ പാടുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
* 21 വയസ് കഴിഞ്ഞ സ്ത്രീകൾ ഗർഭാശയഗള കാൻസർ പരിശോധന മൂന്നുവർഷത്തിലൊരിക്കൽ നടത്തുക.
9 വയസ് കഴിഞ്ഞ കുട്ടികൾ എച്ച്.പി. വി വാക്സിൻ കുത്തിവയ്ക്കുക. 40 വയസ് കഴിഞ്ഞവർ സ്ക്രീനിംഗ് നടത്തി രോഗസാധ്യത അറിയുക.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ
ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
National
ന്യൂഡൽഹി: റോഡിൽ കുഴഞ്ഞുവീണയാളെ സഹായിക്കാതെ അയാളുടെ പക്കൽ നിന്ന് ഫോൺ അടക്കമുള്ളവ മോഷ്ടിച്ച് വഴിയാത്രക്കാരൻ. ഡൽഹിയിലെ രൺഹോലയിലെ വികാസ് നഗറിൽ ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. റോഡിൽ കുഴഞ്ഞുവീണയാളുടെ പക്കൽനിന്ന് സ്കൂട്ടറിലെത്തിയ രണ്ട് പേർ മൊബൈൽ ഫോൺ അടക്കം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
കുഴഞ്ഞുവീണയാൾ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ റോഡിൽ കിടന്ന് മരിക്കുകയും ചെയ്തു. ഹൃദയാഘാതമാണോ അപസ്മാരമാരമാണോ ഇയാൾ കുഴഞ്ഞ് വീഴാൻ കാരണമായതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകുമെന്ന നിരീക്ഷണത്തിലാണ് പോലീസ്. മരണപ്പെട്ടയാളെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
വീണുകിടക്കുന്നയാൾ മദ്യപിച്ചിരിക്കുകയാണെന്ന് കരുതി സ്കൂട്ടറിന് പിന്നിലിരുന്നയാൾ ആദ്യം ഫോൺ എടുത്തു. പിന്നീട് തിരിച്ചെത്തി ഇയാളുടെ പോക്കറ്റുകൾ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ അടുത്തുള്ള സിസിടിവി ശ്രദ്ധയിൽപ്പെട്ട ഇവർ പരിഭ്രാന്തരായി സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
നാല് മണിക്കൂറോളം ബോധരഹിതനായി റോഡിൽ കിടന്ന ഇയാളെ അതുവഴി പോയവരെല്ലാം അവഗണിച്ചു. രാവിലെ എട്ടോടെ മൃതദേഹം കണ്ട് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചപ്പോഴേക്കും അയാൾ മരിച്ചിരുന്നു. സംഭവത്തിൽ മോഷണത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു.
Kerala
കോട്ടയം: കാരിത്താസ് ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് കൃത്യതയാര്‍ന്ന പരിശോധനയും പരിചരണവും ലഭിക്കുന്ന നൂതന ജീനോമിക്സ് സാങ്കേതികവിദ്യ ആരംഭിച്ചു. പ്രിസിഷന്‍ ഓങ്കോളജി കമ്പനിയായ ഫോര്‍ബേസ് കെയറുമായി സഹകരിച്ചാണ് സംസ്ഥാനത്ത് ആദ്യമായി ജീനോമിക്സ് ക്ലിനിക്കല്‍ പരിശോധന സംവിധാനം നടപ്പാക്കിയത്.
ജീനോമിക്സ് ലാബിന്റെ ഉദ്ഘാടനം ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് നിര്‍വഹിച്ചു. ഫോര്‍ബേസ് കെയര്‍ കൊമേഴ്സ്യല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രവീണ്‍ ഝാ, കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബന് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാന്‍സര്‍ രോഗികളുടെ കൃത്യതയാര്‍ന്ന പരിശോധനയ്ക്കു മുമ്പ് സംസ്ഥാനം ആശ്രയിച്ചിരുന്നത് മറ്റു സംസ്ഥാനങ്ങളെയാണ്. കാരിത്താസ് ആശുപത്രിയില്‍ പ്രിസിഷന്‍ ഓങ്കോളജി കമ്പനിയായ ഫോര്‍ബേസ് കെയര്‍ ക്ലിനിക് തുടങ്ങി ആധുനിക പരിശോധനാ ഉപകരണങ്ങളുടെ സഹായ ത്തോടെെ പരിചരണ ം ആരംഭിച്ചതോടെ മധ്യകേരളത്തിലെ കാന്‍സര്‍ രോഗീശുശ്രൂഷയ് ക്കു വന്‍ കുതിച്ചുചാട്ടമാകും.
ഡോക്ടര്‍മാര്‍ക്ക് മികച്ച ചികിത്സാഫലങ്ങള്‍ ലഭിക്കുന്നതിന് ജീനോമിക് പരിശോധന ഉപയോഗിക്കാനും ഓരോ രോഗിയുടെയും തനതായ ട്യൂമര്‍ പ്രൊഫൈലിനായി കൂടുതല്‍ ലക്ഷ്യബോധമുള്ളതും ഫലപ്രദവും അനുയോജ്യമായ ചികിത്സാപാതകള് തെരഞ്ഞെടുക്കാനും അതുവഴി അനാവശ്യ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും സാധിക്കും.
ഫോര്‍ബേസ് കെയറും കാരിത്താസ് ആശുപത്രിയും രോഗികള്‍ക്ക് കൂടുതല്‍ വ്യക്തിഗത ഡാറ്റാ അധിഷ്ഠിത കാന്‍സര്‍ ചികിത്സാ പരിചരണം വാഗ്ദാനം ചെയ്യുന്നു. കാരിത്താസ് ആശുപത്രിയില്‍ കാരുണ്യത്തോടും വിശ്വസ്തതയോടും ആധുനിക പരിചരണം നല്‍കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.
രോഗി കേന്ദ്രീകൃത കാന്‍സര്‍ പരിചരണം ശക്തിപ്പെടുത്തുന്നതില്‍ പുതിയ ചുവടുവയ്പാണ് ഫോര്‍ബേസ് കെയറുമായുള്ള സഹകരണമെന്നും അത്യാധുനിക ജീനോമിക് സാങ്കേതിക വിദ്യകള്‍ ക്ലിനിക്കല്‍ പ്രാക്ടീസിലേക്ക് കൊണ്ടുവരുന്നതിലൂടെ ഓരോ കാന്‍സര്‍ രോഗിക്കും സമയബന്ധിതവും വ്യക്തിഗതവുമായ പരിചരണവും ലഭിക്കാന്‍ സാധിക്കുമെന്നും ഫോര്‍ബേസ് കെയര്‍ സഹസ്ഥാപകനും സിഇഒയുമായ ഹിതേഷ് ഗോസ്വാമി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശങ്കരദാസ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ശങ്കരദാസ് അറസ്റ്റിലായത്. ശങ്കരദാസ് ചികിത്സയിലിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എസ്പി ശശിധരൻ ആശുപത്രിയിൽ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശിൽപ കേസിലും കട്ടിളപാളി കേസിലും 11-ാം പ്രതിയാണ് ശങ്കരദാസ്.
National
മഥുര (ഉത്തർപ്രദേശ്): തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാന്പിനെ ജാക്കറ്റിലിട്ട് മുപ്പത്തിയൊന്പതുകാരൻ ആശുപത്രിയിൽ ചികിത്സയ്ക്കെത്തി. മഥുര സ്വദേശി ദീപക് ആണ് ഇന്നലെ ഡോക്ടറെ കാണിക്കാനായി പാന്പിനെ ശരീരത്ത് ഒളിപ്പിച്ച് എത്തിയത്.
കടിച്ച പാന്പ് ഏതാണെന്നു ഡോക്ടർ ചോദിക്കുന്നതും ഉടൻതന്നെ ജാക്കറ്റിൽനിന്നു പാന്പിനെ പുറത്തെടുക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആശുപത്രിയിലെത്തിയവരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തി അനുവദിക്കാനാവില്ലെന്നും പാന്പുമായി മുറിക്കു പുറത്തിറങ്ങണമെന്ന് ചീഫ് മെഡിക്കൽ ഓഫീസറും ഡോക്ടറും ദീപകിനോട് ആവശ്യപ്പെട്ടു. പിന്നീട് പോലീസിനെ വിളിച്ചുവരുത്തി പാന്പിനെ രക്ഷപ്പെടുത്തി.
അതേസമയം, കടിച്ച പാന്പിനെ ദീപക് വളർത്തുന്നതാണോ എന്നു സംശയിക്കുന്നതായും ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
District News
ചെത്തല്ലൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയായിരുന്ന വിദ്യാര്‍ഥി മരിച്ചു. തച്ചനാട്ടുകരപാറമ്മല് പൂന്തോട്ടത്തില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന് മുഹമ്മദ് മുഹ്സിന് (18) ആണ് മരിച്ചത് നാട്ടുകല്‍ ഐഎന്ഐസി വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
ഇക്കഴിഞ്ഞ നാലിനു ഞായറാഴ്ചയാണ് അപകടമുണ്ടായത്. തുടര്‍ന്നു പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മുഹസീന്‍ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഉമ്മ: മുംതാസ്. സഹോദരിമാര്‍: മുഹ്സിന, മുര്‍ഷിദ.
Kerala
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് ചവിട്ടി പുറത്തേക്കിട്ട പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ബുധനാഴ്ച്ചയാണ് പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ചികിത്സകള്‍ക്കായി കുട്ടിയെ കുടുംബം കൊച്ചിയിലേക്ക് മാറ്റി. ഡിസ്ചാര്‍ജിന് തയാറായതിനാലാണ് ഡിസ്ചാര്‍ജ് അനുവദിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. തുടര്‍ പിന്തുണാ ചികിത്സകളാണ് ഇനി വേണ്ടതെന്നും അധികൃതര്‍ പറഞ്ഞു.
നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍വച്ച് പ്രതി സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. പുകവലിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ ഇയാള്‍ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന അര്‍ച്ചനയെയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന് ആണ് പ്രതിയെ കീഴ്പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്. കേസിലെ പ്രധാന സാക്ഷിയാണ് ശങ്കര്‍ പാസ്വാന്.
Health
വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണാൻ വൈകരുത്. ചികിത്സ വൈകിയാൽ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കു വഴിവച്ചേക്കാം.
ശാരീരത്തിനേറ്റ പരിക്കുകള്‍, അണുബാധകള്‍, വീക്കം, ആരോഗ്യപരമായ അവസ്ഥകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഘടകങ്ങള്‍ വൃഷണ വേദനയ്ക്കു കാരണമാകാം.
വൃഷണങ്ങള്‍ക്കു നേരിട്ടുള്ള പരിക്കുകള്‍ ഉടനടി വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
നേരിട്ടുള്ള പ്രഹരം, സ്പോര്‍ട്സുമായി ബന്ധപ്പെട്ട അപകടങ്ങള്‍, അല്ലെങ്കില്‍ ഗ്രോയിന്‍ ഏരിയ ഉള്‍പ്പെടുന്ന അപകടങ്ങള്‍ എന്നിവ പോലെ വൃഷണങ്ങള്‍ക്കുണ്ടാകുന്ന ആഘാതം അല്ലെങ്കില്‍ പരിക്കുകള്‍ വൃഷണ വേദനയിലേക്കു നയിച്ചേക്കാം.
വൃഷ്ണങ്ങൾക്കു വേദന അനുഭവപ്പെട്ടാൽ നിസാരമായി കാണരുത്. ഉടൻതന്നെ ഡോക്ടറെ ഉപദേശം തേടണം.
അണുബാധകള്‍
എപ്പിഡിഡൈമിറ്റിസ് അല്ലെങ്കില്‍ ഓര്‍ക്കിറ്റിസ് പോലെയുള്ള വൃഷണങ്ങളിലോ ചുറ്റുമുള്ള ഘടനകളിലോ ഉണ്ടാകുന്ന അണുബാധകള്‍ കടുത്ത അസ്വാസ്ഥ്യവും വേദനയും സൃഷ്ടിക്കും.
വൃഷണത്തിലേക്കുള്ള രക്തവിതരണം തടസപ്പെടുന്ന, ബീജകോശം വളയുന്ന ഒരു മെഡിക്കല്‍ എമര്ജന്സിയാണിത്. ടെസ്റ്റിക്യുലാര്‍ ടോര്‍ഷന്‍ കഠിനവും പെട്ടെന്നുള്ളതുമായ വേദനയ്ക്കു കാരണമാകുന്നു.
ചിലപ്പോള്‍, വൃക്കയിലെ കല്ലുകള്‍ വൃഷണ മേഖലയിലേക്കു പ്രസരിക്കുന്ന വേദനയിലേക്കു നയിച്ചേക്കാം, ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു. വൃഷണത്തിനു പിന്നിലെ ചുരുണ്ട കുഴലായ എപ്പിഡിഡൈമിസിലെ സിസ്റ്റുകള്‍ വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
വൃഷണത്തിനു ചുറ്റും ദ്രാവകം അടിഞ്ഞുകൂടുന്നത് വൃഷണസഞ്ചി വീര്‍ക്കുന്നതിനും വേദനാജനകമായതിനും കാരണമാകും. ഹെര്‍ണിയ വൃഷണ വേദനയ്ക്കു കാരണമായേക്കാം, പ്രത്യേകിച്ച് ഹെര്‍ണിയ വൃഷണസഞ്ചിയിലേക്കു നീണ്ടുനില്‍ക്കുമ്പോള്‍.
ലൈംഗികമായി പകരുന്ന അണുബാധകള്‍-ഗൊണോറിയ അല്ലെങ്കില്‍ ക്ലമീഡിയ പോലുള്ളവ ചികിത്സിച്ചില്ലങ്കില്‍ വൃഷണ വേദനയ്ക്കു കാരണമാകും.
ഒരേസമയം രണ്ട് വൃഷണങ്ങളെയും ബാധിക്കാം.
എളുപ്പത്തിൽ കണ്ടുപിടിക്കാം
നിലവിലുള്ള അസുഖങ്ങള്‍, പരിക്കുകളുടെ ചരിത്രം, ലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചു ഡോക്ടര്‍ ചോദിക്കും. വൃഷണസഞ്ചി, വൃഷണം, ഉദരം എന്നിവയുടെ സൂക്ഷ്മപരിശോധന, വീക്കം, ആര്‍ദ്രത, അല്ലെങ്കില്‍ അസാധാരണതകള്‍ എന്നിവ വിലയിരുത്തുന്നു.
അള്‍ട്രാസൗണ്ട് ഇമേജിംഗ് സാധാരണയായി വൃഷണങ്ങളും ചുറ്റുമുള്ള ഘടനകളും ദൃശ്യവത്കരിക്കാന്‍ ഉപയോഗിക്കുന്നു, ഇത് അണുബാധകള്‍, ഹെര്ണിയകള് അല്ലെങ്കില്‍ വൃഷണങ്ങളുടെ ടോര്‍ഷന്‍ പോലുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.
അണുബാധയുടെയോ വീക്കത്തിന്റെയോ ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ മൂത്രപരിശോധന നടത്താം. മറ്റ് അടിസ്ഥാന പരിശോധനകള്‍ക്കൊപ്പം രക്തപരിശോധനയും നടത്താം.
District News
മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ യുവാവിന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡോക്ടര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി. മാവേലിക്കര താമരക്കുളം ശാന്തി ഭവനില്‍ സുഭാഷ് (47) ആണ് പരാതിക്കാരന്. ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ബിന്ദുവിനെതിരെയാണ് ഇയാള്‍ ആശുപത്രി സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ. ജിതേഷ് പരാതിക്കാരന്റെയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെയും മൊഴികള്‍ ശേഖരിക്കുകയയും ഡോക്ടറോഡ് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഉടന്‍തന്നെ വിശദമായ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറുമെന്നും ഡോ.കെ.എ. ജിതേഷ് അറിയിച്ചു.
ബുധനാഴ്ച കാലിലെ മുറിവ് സംബന്ധിച്ച പരിശോധനയ്ക്കായി ശസ്ത്രക്രിയ ഒപിയിലെത്തിയതായിരുന്നു സുഭാഷ്. ഇയാളുടെ ടോക്കണ്‍ നമ്പര്‍ വിളിച്ചപ്രോൾ ഭാര്യയുടെ സഹായത്തോടെ പരിശോധന മുറിയിലേക്ക് എത്തി. ഈ സമയം മറ്റൊരു സ്ത്രീ ഇവരെ കടന്ന ഡോക്ടറിന് സമീപമുള്ള സ്റ്റൂളില്‍ ഇരുന്നു. അധികസമയം നില്‍ക്കാനാകില്ലെന്നും തന്റെ ടോക്കണ്‍ നമ്പരാണ് വിളിച്ചതെന്നും സുഭാഷ് പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധനാ മുറിയില്‍ നിന്നു ഇറങ്ങിപോകുകയായിരുന്നു.
കാരണ മറിയാതെ പരിശോധനാ മുറിയില്‍ കാത്തിരുന്ന സുഭാഷിനോടും ഭാര്യയോടുമായി 45 മിനിറ്റിനുശേഷം എത്തിയ ഡോക്ടര്‍ ഇയാള്‍ പുറത്ത് പോയില്ലെങ്കില്‍ താന്‍ ആരെയും പരിശോധിക്കില്ലായെന്ന് പറഞ്ഞശേഷം വീണ്ടും അവിടെനിന്നുപോയി എന്നാണ് സുഭാഷ് കൊടുത്ത പരാതിയില്‍ പറയുന്നത്.
Health
സോറിയാസിസ്
മോയിസ്ചുറൈസർ (moisturiser) ഉപയോഗിക്കുക. ശല്ക്കങ്ങള് പോലെയുള്ള മൊരിച്ചില്‍ ചുരണ്ടിയിളക്കാതിരിക്കുക.
ശീതകാലത്ത് ഉണ്ടാകുന്ന അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് ഇൻഫക്ഷൻ (Upper respiratory tract infection) സോറിയാസിസിനെ പ്രതികൂലമായി ബാധിക്കാം.
ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സിക്കുക.
അറ്റോപിക് ഡെർമൈറ്റിസ്
കരപ്പന് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കാണപ്പെടുന്നു. രോഗം വഷളാക്കുന്ന കാര്യങ്ങൾ കണ്ടുപിടിച്ച് ഒഴിവാക്കുക. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ കഴിക്കുക.
ഈസ്റ്റിയടോട്ടിക് എക്സീമ ( Asteatotic eczema)
- വയസായവരില്‍ കാണുന്ന വരണ്ട ചര്‍മ്മം / എക്സീമ (Eczema). സോപ്പ് ഒഴിവാക്കുക, മോയിസ്ചുറൈസിംഗ് ലോഷൻ (moistur ising lotion- ഈർപ്പം നിnനിർത്തുന്നതിന്) ഇടുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
ഹാൻഡ് എക്സീമ
പാത്രം കഴുകുക, തുണി നനയ്ക്കുക, മീന്‍ വെട്ടുക, ഉള്ളി അരിയുക എന്നിങ്ങനെ കൈകള്‍ കൊണ്ട് ചെയ്യുന്ന ജോലികള്‍ക്ക് ഗ്ലൗസ് ധരിക്കുക.
സെബോറിയക് ഡെർമറ്റൈറ്റിസ്
താരന് പോലെയുള്ള രോഗം തലയില്‍ മാത്രമല്ല, മുഖം, നെഞ്ച്, മടക്കുകള്‍ എന്നീ ഭാഗത്തും പ്രത്യക്ഷപ്പെടാം. കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാവുന്നതാണ്.
ഫോർഫൂട്ട് എക്സീമ
കാലുകളില്‍ ഉണ്ടാകുന്ന ചൊറിച്ചിലും പൊട്ടിയൊലിച്ച അല്ലെങ്കില്‍ മൊരിച്ചിലോടു കൂടിയ പാടുകള്‍. സോപ്പ്, പാദരക്ഷകൾ(footwear) എന്നിവ മൂലം അധികരിക്കാം.
ചൊറിച്ചിലിനുള്ള മരുന്നുകള്‍, മോയിസ്ചുറൈസിംഗ് ലോഷൻ, നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ലേപനങ്ങള്‍ എന്നിവ സമയാസമയങ്ങളില്‍ ഉപയോഗിക്കുക. കാലുകളെ സംരക്ഷിക്കുക.
കോൾഡ് യുടികേറിയ (Cold urticaria)
പുഴു ആട്ടിയ പോലുള്ള ചൊറിച്ചിലോടു കൂടിയ ചുമന്ന പാടുകള്‍. അലര്‍ജിക്ക് കൊടുക്കുന്ന മരുന്നുകള്‍ കൊണ്ട് പ്രതിരോധിക്കാം.
പോളിമോർഫസ് ലൈറ്റ് ഇറപ്ഷൻ (PMLE)
വെയിലിന്റെ അലര്‍ജി, സൂര്യതാപം ഏല്ക്കുന്ന ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലോടു കൂടി വരുന്ന തിണര്‍പ്പ് മാറിയാലും വെളുത്ത നിറമുള്ള അടയാളങ്ങള്‍ മായാതെ കിടക്കാം. സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് കൃത്യസമയത്ത് ചികിത്സ തേടിയാല്‍ ശീതകാല ചര്‍മരോഗങ്ങളില്‍ നിന്നു പൂര്‍ണമുക്തി നേടാവുന്നതാണ്.
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം തിരുവനന്തപുരം.
International
ധാക്ക: വിദഗ്ധ ചികിത്സയ്ക്കായി ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ (80) ലണ്ടനിലേക്കു കൊണ്ടുപോകും. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഖാലിദ സിയയെ ലണ്ടനിലേക്ക് മാറ്റാൻ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ ബോർഡ് വ്യാഴാഴ്ച തീരുമാനിച്ചെന്ന് ഖാലിദയുടെ സ്വകാര്യ ഡോക്ടർ സാഹിദ് ഹുസൈൻ പറഞ്ഞു.
ഇതിനായി എയർ ആംബുലൻസ് നൽകാൻ ഖത്തർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ധാക്കയിലെ ആശുപത്രിയുടെ മുകളിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറക്കിയുള്ള പരീക്ഷണം വ്യാഴാഴ്ച നടന്നു.
ഖാലിദയെ വെള്ളിയാഴ്ച എയർ ആംബുലൻസിൽ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെഞ്ചിലുണ്ടായ അണുബാധയെത്തുടർന്ന് കഴിഞ്ഞ മാസം 23നാണ് ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയായ ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
International
ധാക്ക: ഗുരുതരാവസ്ഥയിൽ കഴിയുന്ന മുൻ ബംഗ്ലാ പ്രധാനമന്ത്രി ഖാലിദ സിയയെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്കു കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ആലോചിക്കുന്നു. ഖാലിദയുടെ ആരോഗ്യം യാത്രയ്ക്ക് അനുകൂലമാണെങ്കിൽ ലണ്ടനിലേക്കു കൊണ്ടുപോകുമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് ഇമാമുൾ ഹഖ് ചൗധരി അറിയിച്ചു.
ഖാലിദയുടെ മകൻ താരിഖ് റഹ്മാൻ ദീർഘകാലമായി ലണ്ടനിൽ പ്രവാസിയാണ്. താരിഖിന്റെ ഭാര്യയും ഡോക്ടറുമായ സുബൈദ റഹ്മാൻ വൈകാതെ ധാക്കയിലെത്തി ഖാലിദയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ലണ്ടനിലേക്കു കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
ഖാലിദയുടെ യാത്രയ്ക്ക് എയർ ആംബുലൻസ് നല്‍കാമെന്നു ഖത്തർ അറിയിച്ചിട്ടുണ്ട്. ഖാലിദയെ പ്രവേശിപ്പിച്ചിരിക്കുന്ന ധാക്കയിലെ ആശുപത്രിക്കു മുകളിൽ ബംഗ്ലാ സേനാ ഹെലികോപ്റ്ററുകൾ ലാൻഡിംഗ് റിഹേഴ്സൽ നടത്തി.
എൺപതുകാരിയായ ഖാലിദയെ കഴിഞ്ഞ മാസം 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിൽ അണുബാധയുണ്ടായ അവരുടെ നില അതീവ ഗുരുതരമാണ്.
Health
ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത് അതിസൂക്ഷ്മമായ ഒരു സന്തുലിതാവസ്ഥയിലാണ്. അതിനുള്ളില്‍ തന്നെ ജീവിതം മരണവുമായി സന്തുലിതമായിരിക്കണം. എല്ലാ ജീവജാലങ്ങളും വ്യവസ്ഥിതിയില്‍ ചില സമയത്ത് വേട്ടക്കാരായും ചില സമയത്ത് ഇരയായും (പോഷക ഉറവിടങ്ങള്‍) നിലനില്ക്കുന്നു.
നിര്‍ജീവ ജൈവവസ്തുക്കളെ ഒരു പോഷക സ്രോതസായി പരിസ്ഥിതിയിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് സൂക്ഷ്മാണുക്കള്‍ ആവാസവ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഇങ്ങനെ ഉള്ള ആതിഥ്യക്ഷേമത്തിൽ ഉത്കണ്ഠപ്പെടാനുള്ള കഴിവ് സൂക്ഷ്മാണുക്കള്‍ക്ക് ഇല്ല.
ഒരു ജീവിയുടെ ജീവിതകാലത്ത് അത്തരം പ്രതികൂല അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനുള്ള കഴിവ് നല്‍കുക എന്നതാണ് ശരീര പ്രതിരോധ വ്യവസ്ഥയുടെ (Immune System) ജോലി. കൂടാതെ, രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം പാരിസ്ഥിതിക നിരീക്ഷണം നടത്തുക എന്നതാണ്.
അതായത്, ആവാസ വ്യവസ്ഥയ്ക്കുള്ളില്‍ കണ്ടുമുട്ടുന്ന വിവിധ വസ്തുക്കളെയും സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്തുന്നതും പ്രയോജനകരവുമായവയും എന്നു തരം തിരിക്കുക.
ഈ പ്രക്രിയയ്ക്ക് പ്രധാനമായ ഒരു ഘടകം ശരീരത്തിന്റെ സ്വന്തം കോശങ്ങളെയും പുറത്തു നിന്നുള്ള വസ്തുക്കളേയും വേര്‍തിരിക്കാനുള്ള രോഗപ്രതിരോധ ശേഷിയുടെ കഴിവാണ്.
അതുപോലെ തന്നെ പുറത്തു നിന്നുള്ള വസ്തുക്കളെ പ്രയോജനകരമായവ (പോഷകങ്ങള്‍), ദോഷകരമായവ (ബാക്ടീരിയ, വൈറസ് എന്നിവ) എന്നിങ്ങനെ വേര്‍തിരിച്ചറിയാനും ഇതിനു കഴിയണം.
എന്താണ് അലർജി?
പ്രായോഗിക അര്‍ഥത്തില്‍, രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത് അലര്‍ജിക്ക് കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു.
ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച് അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത് (Fixed), ചാക്രികമായത് (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.
എല്ലാത്തിനോടും അലർജിയോ?
കുറച്ചു കാലം മുമ്പ് വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് " എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു.
എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു.
മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട് പ്രതികരിക്കുന്നുവെന്നത് സത്യമാണെങ്കിലും, "ഒരാള്‍ക്ക് എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക് രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്.
വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്റ് ഇഎൻടി സർജൻ, ലൂർദ് ആശുപത്രി എറണാകുളം.
Kerala
തൃശൂർ: മൃഗശാലയിലെ കടുവയെ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തി. തൃശൂർ മൃഗശാലയിലെ ഹൃഷിരാജ് എന്ന ആൺ കടുവയാണ് ചത്തത്. മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. ശനിയാഴ്ച രാത്രിയാണ് കടുവ ചത്തത്.
തീർത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായയിൽ ഭക്ഷണം വച്ചു കൊടുത്തു ഫീഡിംഗ് നടത്തുകയായിരുന്നു. ശനിയാഴ്ച ഭക്ഷണം കഴിക്കാതിരുന്ന കടുവ രാത്രിയോട് കൂടി മരിക്കുകയായിരുന്നു.
2015 ലാണ് വയനാട്ടിലെ കാട്ടികുളത്തു വച്ചു കടുവയെ പിടികൂടുന്നത്. അന്ന് ഉദ്ദേശം 15 വർഷം പ്രായം കണക്കാക്കിയ കടുവയ്ക്കു ഇപ്പോൾ ഏകദേശം ഉദ്ദേശം 25 വയസ്സ് പ്രായം ഉണ്ടാകും.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി മറ്റു നടപടികൾ സ്വീകരിക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
Kerala
പത്തനംതിട്ട: കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി കലപ്പമണ്ണിൽ മായ (58) ആണ് മരിച്ചത്.
ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയക്ക് വിധേയ ആയിരുന്നു മായ. ചികിത്സാ പിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം.
സങ്കീർണ്ണമായ ശസ്ത്രക്രിയ ആവശ്യമായി വന്നുവെന്നും ബന്ധുക്കളെ ബോധ്യപ്പെടുത്തിയാണ് നടപടികൾ ചെയ്തത് എന്നുമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
Kerala
കോഴിക്കോട്: ഇലക്ട്രിക് സ്കൂട്ടറും ഇന്നോവ കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും ഓമശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന് നമ്പൂതിരി (63) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്പ്-എയര്‍പോര്‍ട്ട് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. ശ്രീധരന് നമ്പൂതിരി ഓടിച്ചിരുന്ന സ്കൂട്ടറില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടിക്ക് ശേഷം വൈകുന്നേരത്തോടെ സംസ്കരിക്കും. ഭാര്യ: ഇന്ദിര. മക്കള്‍: ശ്രീരാജ്, ശ്രീഹരി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി.
ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ചികിത്സയിൽ വീഴ്ചയില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കേസ് ഷീറ്റിലും പോരായ്മകൾ കണ്ടെത്തിയിട്ടില്ല. പ്രോട്ടോക്കോൾ പ്രകാരമുള്ളചികിത്സ വേണുവിന് നൽകിയെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാർ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകിയിരുന്നു.
എന്നാൽ ആശയവിനിമയത്തിൽ അപാകതയുണ്ടായിട്ടുണ്ടെന്നാണ് നിഗമനം. വേണുവിന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് കുടുംബത്തിന്റെ ഭാഗത്തുനിന്ന് കൂടുതൽ വ്യക്തത വരുത്തണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്.
ഇതിനായി വേണുവിന്റെ ഭാര്യയിൽ നിന്ന് ഡിഎംഇ വിവരങ്ങൾ തേടും. ഇതിനുശേഷമായിരിക്കും അന്തിമ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറുക.
District News
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നിയോഗിച്ച അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 27 ന് ഗൈനക്കോളജിയില്‍ ചികിത്സ തേടിയ കോതനല്ലൂര്‍, ചാമക്കാല കന്നുവെട്ടിയില്‍ അംബുജാക്ഷന്റെ ഭാര്യ ശാലിനി (49) യാണ് മരിച്ചത്.
സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും ഗാന്ധിനഗര്‍ പോലീസിലും പരാതി നല്കി. തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇതു സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ആര്‍എംഒ, ഗൈനക്കോളജി മേധാവി, കാര്‍ഡിയോളജി മേധാവി, അനസ്തേഷ്യ മേധാവി, ജനറല്‍ മെഡിസിന് വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍ തുടങ്ങിയവരുടെ സംഘമാണ് ശാലിനിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക നിഗമനവും ഹൃദയാഘാതം തന്നെയായിരുന്നു.
Kerala
പാലക്കാട്: ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്. പ്ലാസ്റ്റർ ഇട്ടതുകൊണ്ടുള്ള പ്രശ്നമല്ലെന്നും കൈയിൽ വലിയ മുറിവ് ഉണ്ടായിരുന്നില്ലെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.
കൈ പൂർണമായും പ്ലാസ്റ്റർ ഇട്ടിരുന്നില്ല. 24,25,30 തീയതികളിലാണ് കുട്ടിയെ കൊണ്ടുവന്നത്. നീരുണ്ടെങ്കിൽ വരണമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരുണ്ടായ ഉടൻ എത്തിച്ചില്ലെന്നും സൂപ്രണ്ട് ഡോക്ടർ ജയശ്രീ പറഞ്ഞു. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
ചികിത്സയിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടും. പാലക്കാട് ജില്ലാ ആശുപത്രിയിൽ പെൺകുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്റ്റംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് സംഭവം അന്വേഷിച്ചത്.