x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിസങ്കീർണ ഹൃദ്‌രോഗ ചികിത്സ: അന്താരാഷ്‌ട്ര ചിപ്പ് സമ്മിറ്റ് കൊച്ചിയിൽ

വെബ്ഡെസ്ക്
Published: July 29, 2026 10:29 PM IST | Updated: July 29, 2026 10:29 PM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ഹൃ​​​ദ​​​യ​​​ധ​​​മ​​​നി രോ​​​ഗ​​​ങ്ങ​​​ളു​​​ടെ ചി​​​കി​​​ത്സ​​​യി​​​ലെ അ​​​തി​​​നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളും ശാ​​​സ്‌​​​ത്ര​​​രീ​​​തി​​​ക​​​ളും ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള കോം​​​പ്ല​​​ക്സ് ഹൈ ​​​റി​​​സ്ക് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡി​​​ക്കേ​​​റ്റ​​​ഡ് പി​​​സി​​​ഐ (ചി​​​പ്പ്) സ​​​മ്മി​​​റ്റ് നാ​​​ളെ​​​മു​​​ത​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. സി​​​ൻ​​​സി​​​ഷ്യം ഹാ​​​ർ​​​ട്ട് കെ​​​യ​​​ർ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഹോ​​​ട്ട​​​ൽ ക്രൗ​​​ൺ പ്ലാ​​​സ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടി​​​ന് സ​​​മാ​​​പി​​​ക്കും.

പ്ര​​​ഫ. ലിം ​​​സൂ ടി​​​യ്ക് (സിം​​​ഗ​​​പ്പു​​​ർ) , ഡോ. ​​​വ​​​ത്താ​​​രു നാ​​​ഗ​​​മ​​​ത്സു (ജ​​​പ്പാ​​​ൻ), ഡോ. ​​​തോ​​​മ​​​സ് മ​​​രെ​​​ക് , ഡോ. ​​​പി​​​യോ​​​ട്ട​​​ർ ജെ. ​​​വ​​​സീ​​​ൻ​​​സ്കി (പോ​​​ള​​​ണ്ട്), ഡോ. ​​​അ​​​ര​​​സി മാ​​​ര​​​ൻ, ഡോ. ​​​ര​​​മേ​​​ഷ് ദ​​​ഗ്ഗു​​​ബാ​​​ട്ടി (അ​​​മേ​​​രി​​​ക്ക). ഡോ. ​​​അ​​​ശോ​​​ക് സേ​​​ത്ത് എ​​​ന്നീ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ദ​​​ഗ്‌​​​ധ​​​ർ സം​​​യു​​​ക്ത​​​മാ​​​യി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഉ​​​യ​​​ർ​​​ന്ന അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യു​​​ള്ള ആ​​​ൻ​​​ജി​​​യോ​​​പ്ലാ​​​സ്റ്റി, പൂ​​​ർ​​​ണ​​​മാ​​​യി അ​​​ട​​​ഞ്ഞ ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ, ക​​​ഠി​​​ന​​​മാ​​​യ കാ​​​ൽ​​​സ്യം ബ്ലോ​​​ക്കു​​​ക​​​ളു​​​ള്ള ര​​​ക്ത​​​ക്കു​​​ഴ​​​ലു​​​ക​​​ളി​​​ലെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ, കാ​​​ർ​​​ഡി​​​യോ​​​ജെ​​​നി​​​ക് ഷോ​​​ക്ക് തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ സ​​​മ്മേ​​​ള​​​നം ച​​​ർ​​​ച്ച ചെ​​​യ്യും.

സ​​​ങ്കീ​​​ർ​​​ണ ചി​​​കി​​​ത്സ​​​ക​​​ളി​​​ലെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നും ചി​​​കി​​​ത്സാ​​​ഫ​​​ലം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ള്ള സ്കി​​​ൽ ലാ​​​ബു​​​ക​​​ൾ, മാ​​​സ്റ്റ​​​ർ ക്ലാ​​​സു​​​ക​​​ൾ, വി​​​ദ​​​ഗ്ധ ച​​​ർ​​​ച്ച​​​ക​​​ൾ, കേ​​​സ് അ​​​ധി​​​ഷ്ഠി​​​ത പ​​​ഠ​​​ന സെ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലു​​​ണ്ട്.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ണ​​​ൽ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റു​​​ക​​​ളു​​​ടെ അ​​​തി​​​സ​​​ങ്കീ​​​ർ​​​ണ ചി​​​കി​​​ത്സ​​​ക​​​ൾ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ചേ​​​ർ​​​ന്ന് വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്ന ‘ചി​​​പ്പ് അ​​​വ​​​ഞ്ചേ​​​ഴ്സ്’ സെ​​​ഷ​​​നു​​​ക​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലു​​​ണ്ടാ​​​കും.

ഇ​​​ന്ത്യ​​​ക്കു​​​പു​​​റ​​​മെ അ​​​മേ​​​രി​​​ക്ക, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ജ​​​പ്പാ​​​ൻ, സിം​​​ഗ​​​പ്പു​​​ർ, ഇ​​​റ്റ​​​ലി, പോ​​​ള​​​ണ്ട്, മ​​​ലേ​​​ഷ്യ, ബം​​​ഗ്ലാ​​​ദേ​​​ശ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​മു​​​ഖ ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ണ​​​ൽ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റു​​​ക​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

Tags : ChipSummit HeartDiseases Treatment Business

Recent News

Corehub Up