പെരുവ കുന്നപ്പള്ളിയിൽ നിർമാണത്തിലിരിക്കുന്ന ചിപ്പ് നിർമാണ ഫാക്ടറിക്ക് തീപിടിച്ചപ്പോൾ.
കോട്ടയം: പെരുവ കുന്നപ്പള്ളിയിൽ നിർമാണത്തിലിരിക്കുന്ന ചിപ്പ് നിർമാണ ഫാക്ടറിക്ക് തീപിടിച്ചു. തലയോലപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പിസിബി എക്സ്പ്രസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
കമ്പ്യൂട്ടർ ചിപ്പുകളും മദർബോർഡുകളും നിർമിക്കുന്നതിനായി സജ്ജമാക്കിക്കൊണ്ടിരുന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. എസിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഡിസംബറിൽ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
കടുത്തുരുത്തിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.
Tags : ChipManufacturing FireAccident FactoryFire Kottayam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash