Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChipManufacturing

ചി​പ്പ് നി​ർ​മാ​ണ ഫാ​ക്ട​റി​ക്ക് തീ​പി​ടി​ച്ചു; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കോ​ട്ട​യം: പെ​രു​വ കു​ന്ന​പ്പ​ള്ളി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ചി​പ്പ് നി​ർ​മാ​ണ ഫാ​ക്ട​റി​ക്ക് തീ​പി​ടി​ച്ചു. ത​ല​യോ​ല​പ​റ​മ്പ് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പി​സി​ബി എ​ക്സ്പ്ര​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ക​മ്പ്യൂ​ട്ട​ർ ചി​പ്പു​ക​ളും മ​ദ​ർ​ബോ​ർ​ഡു​ക​ളും നി​ർ​മി​ക്കു​ന്ന​തി​നാ​യി സ​ജ്ജ​മാ​ക്കി​ക്കൊ​ണ്ടി​രു​ന്ന ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​സി​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഡി​സം​ബ​റി​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ക​ടു​ത്തു​രു​ത്തി​യി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ പ​റ​ഞ്ഞു.

Latest News

Corehub Up