x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി; ഡി​സി​പി​യോ​ട് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് വി.​ഡി.​സ​തീ​ശ​ൻ

വെബ് ഡെസ്ക്
Published: September 30, 2026 05:32 PM IST | Updated: September 30, 2026 05:32 PM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി.സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക യാ​ത്ര​യ്ക്കി​ടെ അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​തി​ൽ ഡി​സി​പി​യോ​ട് ക്ഷു​ഭി​ത​നാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.സ​തീ​ശ​ൻ. ബു​ധ​നാ​ഴ്ച രാ​വി​ലെ ക​വ​ടി​യാ​റി​ൽ വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

സാ​ധാ​ര​ണ മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക യാ​ത്ര​യി​ൽ ഒ​രു പൈ​ല​റ്റ് വാ​ഹ​ന​വും ഒ​രു എ​സ്കോ​ർ​ട്ട് വാ​ഹ​ന​വു​മാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ ക​വ​ടി​യാ​റി​ലെ​ത്തി​യ​പ്പോ​ൾ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ന് മു​ന്നി​ലാ​യി ഒ​രു പൊ​ലി​സ് ജീ​പ്പ് കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച് ഡി​സി​പി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യാ​യി​രു​ന്നു.

ത​ന്‍റെ ഔ​ദ്യോ​ഗി​ക യാ​ത്ര​ക​ൾ​ക്ക് സു​ര​ക്ഷ​യു​ടെ പേ​രി​ൽ അ​നാ​വ​ശ്യ​മാ​യി കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ വി​ന്യ​സി​ക്ക​രു​തെ​ന്നും വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഡി​സി​പി​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. അ​ടു​ത്തി​ടെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​വും വ​ഴി​ത​ട​യ​ൽ സ​മ​ര​വും ന​ട​ത്തി​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രു വാ​ഹ​നം കൂ​ടി അ​ധി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പൊ​ലി​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Tags : ChiefMinister V.D.Satheesan DCP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up