അമൃത .
കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച സംഭവത്തിൽ ചെറുമകൾ അറസ്റ്റിൽ. ആയൂർ സ്വദേശി അമൃത (18) നെയാണ് ചടയമംഗലം പൊലിസ് പിടികൂടിയത്. അമ്മയുടെ നിർദേശപ്രകാരമാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത പൊലിസിന് മൊഴി നൽകി.
സംഭവത്തിൽ അമൃതയുടെ മാതാവ് അശ്വതി (37) ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിനിയായ രാധാമണി (61) ക്ക് പൊള്ളലേറ്റത്. വീട്ടിലെ സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.
മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ അന്നുതന്നെ രാത്രി അശ്വതി മകളെ ഭർത്താവിന്റെ വീട്ടിലെത്തിച്ചതായാണ് പൊലിസ് പറയുന്നത്. ഇവിടെ നിന്നാണ് അമൃതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Tags : Arrest ElderlyWoman BoilingWaterAttack Ayur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash