x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ‌ ഇ​ന്ത്യ സ​ഖ്യം; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് ഒ​ക്ടോ​ബ​ർ ആ​റി​ന് മാ​ർ​ച്ച്

വെബ് ഡെസ്‌ക്
Published: September 30, 2026 03:37 PM IST | Updated: September 30, 2026 03:37 PM IST

ഇന്ത്യ സഖ്യത്തിന്‍റെ യോഗം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ‌ ഇ​ന്ത്യ സ​ഖ്യം. ഒ​ക്ടോ​ബ​ർ ആ​റി​ന് പ്ര​തി​പ​ക്ഷ എം​പി​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും

ഒ​ക്ടോ​ബ​ർ ര​ണ്ടാം വാ​രം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ൾ രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ൻ അ​നു​മ​തി തേ​ടും. വോ​ട്ട് കൊ​ള്ള​യ്ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്ന് ഇ​ന്ത്യ സ​ഖ്യ നേ​താ​ക്ക​ൾ യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഗ്യാ​നേ​ഷ് കു​മാ​ര്‍ തെ​ര‍​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ചെ​ന്ന് ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ആ​ഞ്ഞ​ടി​ച്ചു. ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി ഉ​ദ്ധ​വ് താ​ക്ക​റെ​യും ഹേ​മ​ന്ത് സോ​റ​നും പ​ങ്കെ​ടു​ത്തു. ഒ​രു​മി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Tags :

Recent News

Corehub Up