x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​യ​റ്റ്‌​നാ​മി​ൽ വാ​ഹ​നാ​പ​ക​ടം: യോ​ഗ പ​ഠി​പ്പി​ക്കാ​ൻ പോ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 30, 2026 01:41 PM IST | Updated: September 30, 2026 01:42 PM IST

രാ​ജ കു​മാ​ർ വ​ർ​മ്മ, വി​ന​യ് യാ​ദ​വ്

ഹാ​നോ​യ്: വി​യ​റ്റ്‌​നാ​മി​ലെ ദാ ​ല​തി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡി​ൽ നി​ന്ന് വി​യ​റ്റ്‌​നാ​മി​ലേ​ക്ക് യോ​ഗ പ​ഠി​പ്പി​ക്കാ​നാ​യി പോ​യ റാ​ഞ്ചി സ്വ​ദേ​ശി രാ​ജ കു​മാ​ർ വ​ർ​മ്മ (24), ജം​ഷെ​ഡ്പൂ​ർ സ്വ​ദേ​ശി വി​ന​യ് യാ​ദ​വ് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

യോ​ഗ ക്ലാ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് ന​ന​ഞ്ഞ റോ​ഡി​ൽ തെ​ന്നി​മാ​റി എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ കു​മാ​ർ വ​ർ​മ്മ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ന​യ് യാ​ദ​വ് ചി​കി​ത്സ​യി​ലാ​യി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഇരുവരും രണ്ട് വർഷം മുമ്പാണ് വിയറ്റ്‌നാമിലേക്ക് യോഗ പരിശീലകരായി പോയത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഈ ​ആ​ഴ്ച ത​ന്നെ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Deepika RoadAccident YogaInstructor BreakingNews

Recent News

Corehub Up