x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ​യു​ടെ ഭ​വി​ഷ്യ​ത്തു​ക​ളെ​ക്കു​റി​ച്ച് ആശങ്കയി​ല്ലെ​ന്നു മാ​ർ​പാ​പ്പ

വേൾഡ് ഡെസ്ക്
Published: September 30, 2026 01:12 AM IST | Updated: September 30, 2026 01:12 AM IST

ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ

റോം: ​​​​നി​​​​ർ​​​​മി​​​​ത​​​ബു​​​​ദ്ധി (എ​​​​ഐ) സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ മാ​​​​ന​​​​വ​​​​രാ​​​​ശി​​​​ക്കു ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​മെ​​​​ന്ന വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ളെ ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ കാ​​​​ണു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ത​​​​നി​​​​ക്ക് ആ​​​​ശ​​​​ങ്ക​​​​യി​​​​ല്ലെ​​​​ന്ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. ഫ്രാ​​​​ൻ​​​​സി​​​​ലെ നാ​​​​ലു​​​​ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി മെ​​​​റ്റ്‌​​​​സി​​​​ൽ​​​​നി​​​​ന്നു റോ​​​​മി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ വി​​​​മാ​​​​ന​​​​ത്തി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

എ​​​​ഐ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ മ​​​​നു​​​​ഷ്യ​​​​കു​​​​ല​​​​ത്തി​​​​ന്‍റെ നാ​​​​ശ​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​യ്ക്കു​​​​മെ​​​​ന്ന വാ​​​​ദ​​​​ങ്ങ​​​​ൾ വെ​​​​റും വ്യാ​​​​ജ​​​​വാ​​​​ർ​​​​ത്ത​​​​യ​​​​ല്ലെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. എ​​​​ഐ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ൽ മ​​​​നു​​​​ഷ്യ​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം തെ​​​​റ്റി​​​​പ്പോ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നും ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​നു​​​​മാ​​​​യി വ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​ക ക​​​​മ്മിഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ ക​​​​ണ്ടി​​​​ല്ലെ​​​​ന്നു ന​​​​ടി​​​​ക്കാ​​​​നാ​​​​കി​​​​ല്ല. എ​​​​ഐ മാ​​​​ന​​​​വ​​​​രാ​​​​ശി​​​​യെ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​തി​​​​രി​​​​ക്കാ​​​​ൻ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും സം​​​​വാ​​​​ദ​​​​ങ്ങ​​​​ളും ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

ലൂ​​​​ർ​​​​ദ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ ദ​​​​യാ​​​​വ​​​​ധ​​​​ത്തി​​​​നെ​​​​തി​​​​രേ സം​​​​സാ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​ത്തി​​​​ന്, സ​​​​ഭ​​​​യു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക ദ​​​​ർ​​​​ശ​​​​നം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്നും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി. രോ​​​​ഗ​​​​വും വേ​​​​ദ​​​​ന​​​​യും സ​​​​ഹി​​​​ക്കു​​​​ന്ന ഓ​​​​രോ വ്യ​​​​ക്തി​​​​യു​​​​ടെയും ജീ​​​​വി​​​​ത​​​​ത്തി​​​​ന് വ​​​​ലി​​​​യ മൂ​​​​ല്യ​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണു സ​​​​ഭ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​ർ​​​​ഥ​​​​ശൂ​​​​ന്യ​​​​മാ​​​​യ യു​​​​ദ്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ റ​​​​ഷ്യ​​​​യും യു​​​​ക്രെ​​​​യ്നും ച​​​​ർ​​​​ച്ച​​​​യു​​​​ടെ മേ​​​​ശ​​​​പ്പു​​​​റ​​​​ത്തേ​​​​ക്കു വ​​​​ര​​​​ണ​​​​മെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ആ​​​​യു​​​​ധ​​​ക്ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​ലൂ​​​​ടെ കോ​​​​ടി​​​​ക​​​​ൾ കൊ​​​​യ്യു​​​​ന്ന ചി​​​​ല​​​​രു​​​​ടെ സ്വാ​​​​ർ​​​​ഥ​​​​ത​​​​യാ​​​​ണ് ഇ​​​​ത്ത​​​​രം യു​​​​ദ്ധ​​​​ങ്ങ​​​​ൾ നീ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ കാ​​​​ര​​​​ണം.

ആ​​​​യു​​​​ധ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി ഒ​​​ഴു​​​ക്കു​​​ന്ന ​പ​​​​ണം ലോ​​​​ക​​​​ത്തി​​​​ലെ പ​​​​ട്ടി​​​​ണി​​​​യും ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യും പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം. സ​​​​മാ​​​​ധാ​​​​ന​​​​വും മാ​​​​ന​​​​വി​​​​ക​​​​ത​​​​യും മു​​​​ൻ​​​​നി​​​​ർ​​​​ത്തി സ​​​​ഭ എ​​​​പ്പോ​​​​ഴും ശ​​​​ബ്‌​​​​ദ​​​​മു​​​​യ​​​​ർ​​​​ത്തും. ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം സം​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ നേ​​​​താ​​​​ക്ക​​​​ൾ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : Deepika DeepikaNewspaper BreakingNews Pope expresses concern about the future

Recent News

Corehub Up