x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗളൂരുവിൽ അഞ്ചു കിലോ എംഡിഎംഎയുമായി ആറു പേർ പിടിയിൽ

വെബ്ഡെസ്ക്
Published: September 30, 2026 01:53 AM IST | Updated: September 30, 2026 01:53 AM IST

ബം​​​ഗ​​​ളൂ​​​രു പൊലിസ് ക​​​മ്മിഷ​​​ണ​​​ർ സീ​​​മാ​​​കാ​​​ന്ത് കു​​​മാ​​​ർ സിം​​​ഗ്

ബം​​​ഗ​​​ളൂ​​​രു: പ​​​ത്തു​​​കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ല​​​ഹ​​​രി​​​മ​​​രു​​​ന്നു​​​മാ​​​യി വി​​​ദേ​​​ശ പൗ​​​ര​​​നു​​​ൾ​​​പ്പ​​​ടെ ആ​​​റു​​​പേ​​​ർ പൊ​​ലി​​​സി​​​ന്‍റെ വ​​​ല​​​യി​​​ലാ​​​യി.

ഗി​​​രി​​​ന​​​ഗ​​​ർ, ഹെ​​​ബ്ബാ​​​ൽ, വി​​​ദ്യാ​​​ര​​​ണ്യ​​​പു​​​ര എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ വി​​​ല്പ​​​ന ന​​​ട​​​ത്താ​​​ൻ കൊ​​​ണ്ടു​​​വ​​​ന്ന 5.48 കി​​​ലോ​​​ഗ്രാം സി​​​ന്ത​​​റ്റി​​​ക് ല​​​ഹ​​​രി​​​മ​​​രു​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ പ​​​ക്ക​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഏ​​​പ്രി​​​ലി​​​ൽ ആ​​​രം​​​ഭി​​​ച്ച മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വേ​​​ട്ട​​​യി​​​ൽ ഇ​​​തു​​​വ​​​രെ 161 കോ​​​ടി രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന, 75 കി​​​ലോ എം​​​ഡി​​​എം​​​എ​​​യും 1000 എ​​​ക്സ്റ്റ​​​സി ഗു​​​ളി​​​ക​​​ക​​​ളും 18.6 ല​​​ക്ഷം രൂ​​​പ​​​യും 43 മൊ​​​ബൈ​​​ൽ​​​ഫോ​​​ണു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി ബം​​​ഗ​​​ളൂ​​​രു പൊലിസ് ക​​​മ്മിഷ​​​ണ​​​ർ സീ​​​മാ​​​കാ​​​ന്ത് കു​​​മാ​​​ർ സിം​​​ഗ് പ​​​റ​​​ഞ്ഞു.

കൂ​​​ടാ​​​തെ നോ​​​ർ​​​ത്ത് ഈ​​​സ്റ്റ് ഡി​​​വി​​​ഷ​​​ൻ പ്ര​​​ത്യേ​​​ക സ്ക്വാ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മു​​​ന്നൂ​​​റു​​​കോ​​​ടി​​​യു​​​ടെ ല​​​ഹ​​​രി​​​മ​​​രു​​​ന്നാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്നും ക​​​മ്മിഷ​​​ണ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : SixArrested Bengaluru MDMA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up