കോൺഗ്രസ് പ്രവർത്തക സമിതി യോഗം
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി. കഴിഞ്ഞ രണ്ടുവർഷമായി താൻ ഉന്നയിക്കുന്ന 'വോട്ട് മോഷണ' വിഷയത്തിലും ഇവിഎം ക്രമക്കേടുകളിലും പാർട്ടിയിലെ പല നേതാക്കളും പൂർണ പിന്തുണ നൽകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെറും "വിശകലനങ്ങളിൽ" മുഴുകിയിരിക്കാതെ, വോട്ട് മോഷണത്തിനെതിരെ കൂടുതൽ ശക്തമായി രംഗത്തുവരാൻ രാഹുൽ നേതാക്കളോട് നിർദേശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളിൽ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എതിർപ്പ് പ്രകടിപ്പിച്ചെന്ന മാധ്യമറിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. മുൻപ് താൻ ഉന്നയിച്ച ആരോപണങ്ങളെ പാർട്ടിക്കുള്ളിലെ പലരും സംശയത്തോടെയാണ് കണ്ടതെന്നും, എന്നാൽ ഇപ്പോൾ വലിയൊരു വിഭാഗം ജനങ്ങളും ഇതേക്കുറിച്ച് ചിന്തിച്ചുതുടങ്ങിയെന്നും രാഹുൽ വ്യക്തമാക്കി.
രാഹുലിന്റെ നിലപാടുകളോട് നേതാക്കൾ കാണിക്കുന്ന പ്രതികരണവും സോഷ്യൽ മീഡിയ ഇടപെടലുകളും പാർട്ടി ഇപ്പോൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചനകൾ.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash