x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഞ്ചു മുതല്‍ രാത്രി 8.30 വരെയുള്ള ടാപ്പിംഗ് കൂടുതല്‍ ഫലപ്രദമെന്ന്; റബര്‍ ബോര്‍ഡ് ശാസ്ത്രജ്ഞന്‍

വെബ്ഡെസ്ക്
Published: September 30, 2026 12:57 AM IST | Updated: September 30, 2026 12:57 AM IST

റ​ബ​ര്‍ ടാ​പ്പിം​ഗ്

കോ​ട്ട​യം: റ​ബ​ര്‍ ടാ​പ്പിം​ഗി​ലെ പ​ര​മ്പ​രാ​ഗ​ത സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​ത് കൂ​ടു​ത​ല്‍ റ​ബ​ര്‍ പാ​ല്‍ ല​ഭി​ക്കു​ന്ന​തി​നും ടാ​പ്പ​ര്‍മാ​രു​ടെ വ​രു​മാ​നം ഉ​യ​ര്‍ത്തു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് റ​ബ​ര്‍ ബോ​ര്‍ഡ് ഗ​വേ​ഷ​ണ വി​ഭാ​ഗം. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ രാ​ത്രി 8.30 വ​രെ ന​ട​ത്തു​ന്ന ടാ​പ്പിം​ഗ് കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് റ​ബ​ര്‍ ബോ​ര്‍ഡ് ഗ​വേ​ഷ​ണ വി​ഭാ​ഗം ശാ​സ്ത്ര​ജ്ഞ​ന്‍ എം.​ജെ. റെ​ജു ടാ​പ്പ​ര്‍മാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

പ​ക​ല്‍ സ​മ​യ​ത്തെ പ​ര​മ്പ​രാ​ഗ​ത ടാ​പ്പിം​ഗി​ന് പ​ക​രം വൈ​കു​ന്നേ​രം ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​ലൂ​ടെ മ​ര​ങ്ങ​ളി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന റ​ബ​ര്‍പാ​ലി​ന്‍റെ അ​ള​വ് വ​ര്‍ധി​ക്കു​മെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള ഗ​വേ​ഷ​ണഫ​ല​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ബോ​ര്‍ഡ് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. ഉ​ത്പാ​ദ​ന​വ​ര്‍ധ​ന എ​ന്ന​തി​ലു​പ​രി ടാ​പ്പ​ര്‍മാ​രു​ടെ തൊ​ഴി​ല്‍സാ​ധ്യ​ത​ക​ളും വ​രു​മാ​ന​വും മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്ന മാ​തൃ​ക എ​ന്ന നി​ല​യി​ലും വൈ​കു​ന്നേ​ര ടാ​പ്പിം​ഗ് പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍.

വൈ​കു​ന്നേ​ര ടാ​പ്പിം​ഗ് പ്രാ​വ​ര്‍ത്തി​ക​മാ​യാ​ല്‍ ടാ​പ്പ​ര്‍മാ​ര്‍ക്ക് പ​ക​ല്‍ മ​റ്റു ജോ​ലി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടാ​നും സാ​ധി​ക്കും. നി​ല​വി​ല്‍ ടാ​പ്പിം​ഗ് ജോ​ലി​യു​ടെ സ​മ​യ​ക്ര​മം മൂ​ലം മ​റ്റു തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കാ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. അ​തു​വ​ഴി ടാ​പ്പിം​ഗ് തൊ​ഴി​ലി​നെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ ഒ​രേ ദി​വ​സം ഒ​ന്നി​ല​ധി​കം തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍നി​ന്നു വ​രു​മാ​നം ക​ണ്ടെ​ത്താ​നു​ള്ള സാ​ധ്യ​ത തു​റ​ക്കും.

ടാ​പ്പ​ര്‍മാ​രു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ സ​മ​യ​മാ​റ്റ​ത്തി​ന് പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി​യ യോ​ഗം, വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന്യ​ജീ​വി സാ​ന്നി​ധ്യം വ്യ​ത്യ​സ്ത​മാ​യ​തി​നാ​ല്‍ സു​ര​ക്ഷാ മു​ന്‍ക​രു​ത​ലു​ക​ള്‍ ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മേ ഇ​ത്ത​രം രീ​തി​ക​ള്‍ വ്യാ​പ​ക​മാ​ക്കാ​വൂ എ​ന്നു നി​ര്‍ദേ​ശി​ച്ചു.

കേ​ര​ള​ത്തി​ലെ റ​ബ​ര്‍ ടാ​പ്പിം​ഗ് മേ​ഖ​ല നേ​രി​ടു​ന്ന തൊ​ഴി​ലാ​ളി​ക്ഷാ​മ​ത്തി​ന്‍റെ​യും പു​തു​ത​ല​മു​റ​യു​ടെ അ​ക​ല്‍ച്ച​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗ​വേ​ഷ​ണ​ഫ​ലം ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.
ടാ​പ്പ​ര്‍മാ​രു​ടെ തൊ​ഴി​ല്‍ കൂ​ടു​ത​ല്‍ ആ​ക​ര്‍ഷ​ക​മാ​ക്കു​ന്ന​തി​നും പു​തു​ത​ല​മു​റ​യെ ഈ ​മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​മു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്ത യോ​ഗ​ത്തി​ല്‍, ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും രീ​തി​ക​ളും ടാ​പ്പ​ര്‍മാ​രി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വി​ഷ​യ​മാ​യി.

Tags : Deepika DeepikaNewspaper BreakingNews Tapping between 5 a.m. and 8:30 p.m

Recent News

Corehub Up