x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ല്ല; വ​ട​ക​ര എം​ഡി​എം​എ കേ​സി​ൽ അ​ഞ്ചാം പ്ര​തി​ക്ക് ജാ​മ്യം

വെബ് ഡെസ്ക്
Published: September 29, 2026 10:35 PM IST | Updated: September 29, 2026 10:35 PM IST

ജി​ജി​ൻ കു​ര്യാ​ക്കോ​സ്

കോ​ഴി​ക്കോ​ട്: പൊ​ലി​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ അ​ധ്യാ​പി​ക​മാ​ർ ഉ​ൾ​പ്പെ​ട്ട എം​ഡി​എം​എ കേ​സി​ലെ അ​ഞ്ചാം പ്ര​തി​ക്ക് ജാ​മ്യം.  എം​ഡി​എം​എ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ അ​ഞ്ചാം പ്ര​തി​യും  ഇ​രി​ട്ടി സ്വ​ദേ​ശി​യു​മാ​യ ജി​ജി​ൻ കു​ര്യാ​ക്കോ​സി​നാ​ണ് വ​ട​ക​ര എ​ൻ​ഡി​പി​എ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

60 ദി​വ​സം ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൻ​ഡി​പി​എ​സ് കോ​ട​തി ജ​ഡ്ജി അ​ന്യാ​സ് ത​യ്യി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പൊ​ലി​സ് ഇ​തു​വ​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ല​പാ​ട്.

അ​തേ​സ​മ​യം ഈ ​കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും പ​യ്യോ​ളി പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു മ​യ​ക്കു​മ​രു​ന്ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ൽ ജി​ജി​ൻ കു​ര്യാ​ക്കോ​സ് ഇ​പ്പോ​ഴും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. ആ ​കേ​സി​ലും ജാ​മ്യം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​യാ​ൾ​ക്ക് ജ​യി​ൽ​മോ​ചി​ത​നാ​കാ​ൻ ക​ഴി​യൂ. ഇ​തോ​ടെ വ​ട​ക​ര​യി​ലെ എം​ഡി​എം​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കും ജാ​മ്യം ല​ഭി​ച്ചു.

Tags : Mdma Case Vadakara Drug Case Accused Bail Granted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up