Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bail Granted

ന​ടി അ​തു​ല്യ ച​ന്ദ്ര​യ്ക്ക് ജാ​മ്യം

കൊ​ച്ചി​യി​ൽ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ടി അ​തു​ല്യ ച​ന്ദ്ര ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​ക​ൾ​ക്കും ജാ​മ്യം. എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​തു​ല്യ ച​ന്ദ്ര​യെ കൂ​ടാ​തെ ന​ട​ൻ ബി​പി​ൻ പെ​രു​മ്പ​ള്ളി, ഡ്രൈ​വ​ർ വി​ഷ്‌​ണു എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

നേ​ര​ത്തെ കേ​സി​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നും ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും കാ​ണി​ച്ചാ​ണ് പൊ​ലി​സ് ജാ​മ്യ​ത്തെ എ​തി​ർ​ത്ത​ത്. ഇ​തേ​തു​ട​ർ​ന്നാ​യി​രു​ന്നു മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

തു​ട​ർ​ന്ന് പൊ​ലി​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ൾ​ക്ക് സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 12 പ്ര​തി​ക​ളു​ള്ള കേ​സി​ൽ മൂ​ന്ന് പേ​രെ മാ​ത്ര​മാ​ണ് പൊ​ലി​സി​ന് പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത്.

 

Kerala

പോത്തന്‍കോട് സുധീഷ് വധക്കേസ്: പത്താം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

കൊ​​​ച്ചി: പോ​​​ത്ത​​​ന്‍കോ​​​ട് സു​​​ധീ​​​ഷ് വ​​​ധ​​​ക്കേ​​​സി​​​ലെ പ​​​ത്താം പ്ര​​​തി​​​യു​​​ടെ ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

പ​​​ത്താം പ്ര​​​തി ജി​​​ഷ്ണു പ്ര​​​ദീ​​​പി​​​ന്‍റെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്. കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ല്‍ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് തെ​​​ളി​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ചു ജാ​​​മ്യം ന​​​ല്‍കി​​​യ​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ല്‍ ഗു​​​ണ്ടാ​​​ത്ത​​​ല​​​വ​​​ന്‍ ഒ​​​ട്ട​​​കം രാ​​​ജേ​​​ഷ്,സു​​​ധീ​​​ഷ് ഉ​​​ണ്ണി എ​​​ന്നി​​​വ​​​ര​​​ട​​​ക്കം പ​​​ത്തു പ്ര​​​തി​​​ക​​​ൾ​​​ക്ക് നെ​​​ടു​​​മ​​​ങ്ങാ​​​ട് പ്ര​​​ത്യേ​​​ക കോ​​​ട​​​തി 2025ല്‍ ​​​ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up