അർജുൻ ആയങ്കി
കണ്ണൂർ: കാപ്പാ കേസ് പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാലും അര്ജുന് ആയങ്കിക്ക് പുറത്തിറങ്ങാനാവില്ല.
എന്നാൽ കാപ്പക്കേസിൽ പ്രതിയായതിനാൽ ജയിലിൽ തുടരേണ്ടിവരും. അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പോലീസ് തുടങ്ങിയിട്ടുണ്ട്. തലശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ കോടതിയിൽ നൽകും.
കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കാപ്പ ചുമത്തുന്നതിനുള്ള കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശിപാർശ ജില്ലാ കളക്ടർ അംഗീകരിക്കുകയായിരുന്നു. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് അർജുനെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags : Arjun Ayanki Cyber Crime Case Bail Granted Kannur Police