x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​ന് ഗം​ഭീ​ര ജ​യം

സ്പോർട്സ് ഡെസ്ക്
Published: August 22, 2026 12:28 PM IST | Updated: August 22, 2026 12:28 PM IST

കോ​വെ​ൻ​ട്രി​യെ പരാജയപ്പെടുത്തിയ ആഴ്സണൽ താരങ്ങളുടെ ആഹ്ലാദം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ 2026-27 സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​ഴ്സ​ണ​ലി​ന് ഗം​ഭീ​ര ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കോ​വെ​ൻ​ട്രി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി കാ​യ് ഹാ​വെ​ർ‌​ട്ട്സും ബു​കാ​യോ സാ​ക്ക​യും മാ​ർ​ട്ടി​ൻ ഒ​ഡെ​ഗാ​ർ​ഡു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഹാ​വെ​ർ​ട്ട്സ് 15-ാം മി​നി​റ്റി​ലും സാ​ക്ക 23-ാം മി​നി​റ്റി​ലും ഒ​ഡെ​ഗാ​ർ‌​ഡ് 49-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി.

Tags : English Premier League Football Arsenal beats Coventry

Recent News

Corehub Up