x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

വെബ് ഡെസ്‌ക്
Published: October 10, 2026 05:05 AM IST | Updated: October 10, 2026 05:05 AM IST

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്തി​ന് സ​മീ​പം ആ​ഴാ​കു​ള​ത്ത് വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. തൊ​ഴി​ക്ക​ൽ ഫാ​ത്തി​മ മ​ൻ​സി​ലി​ൽ ഉ​ബൈ​ദ്ഖാ​ന്‍റെ വീ​ട്ടി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്ത ബൈ​ക്കി​നും കാ​റി​നു​മാ​ണ് തീ​പി​ടി​ച്ച​ത്. രാ​വി​ലെ ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട​ത്.


ബൈ​ക്കി​ൽ നി​ന്നും ആ​ളി​ക്ക​ത്തി​യ തീ ​സ​മീ​പ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ലേ​ക്കും പ​ട​ർ​ന്ന​തോ​ടെ ര​ണ്ട് വാ​ഹ​ന​ങ്ങ​ളും ക​ത്തു​ക​യാ​യി​രു​ന്നു. വെ​ള്ള​മൊ​ഴി​ച്ച് തീ​യ​ണ​യ്ക്കാ​ൻ വീ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധ്യ​മാ​കാ​തി​രു​ന്ന​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ചു. വി​ഴി​ഞ്ഞ​ത്തു​നി​ന്നും ഒ​രു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ബൈ​ക്കി​ൽ​നി​ന്നു ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ഉ​ണ്ടാ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്ന് ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​വും ന​ശി​ച്ചു.

Tags : Vehicles fire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up