x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​ക്ഷോ​ഭ വി​ള​നാ​ശ ന​ഷ്‌​ട​പ​രി​ഹാ​രം: കു​ടി​ശി​ക വി​ത​ര​ണ​ത്തി​ന് 119.87 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

വെബ്ഡെസ്ക്
Published: October 10, 2026 04:10 AM IST | Updated: October 10, 2026 04:10 AM IST

പ്രതീകാത്മക ചിത്രം - എഐ

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ലം വി​​​ള​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു​​​ള്ള അ​​​ടി​​​യ​​​ന്ത​​​രസ​​​ഹാ​​​യ​​​ത്തി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന വി​​​ള ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​യു​​​ടെ​​​യും കു​​​ടി​​​ശി​​​ക തു​​​ക​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി 119.87 കോ​​​ടി രൂ​​​പ വി​​​നി​​​യോ​​​ഗി​​​ക്കാ​​​ന്‍ കൃ​​​ഷിവ​​​കു​​​പ്പ് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ല്‍​കി.

2008ലെ ​​​കേ​​​ര​​​ള നെ​​​ല്‍​വ​​​യ​​​ല്‍ ത​​​ണ്ണീ​​​ര്‍​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച കാ​​​ര്‍​ഷി​​​ക അ​​​ഭി​​​വൃ​​​ദ്ധി ഫ​​​ണ്ടി​​​ല്‍നി​​​ന്നാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ല​​​മു​​​ള്ള വി​​​ള​​​നാ​​​ശ​​​ത്തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി 76.68 കോ​​​ടി രൂ​​​പ​​​യും സം​​​സ്ഥാ​​​ന വി​​​ള ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​ടി​​​ശി​​​ക വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി 43.19 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക.

ഇ​​​രു​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ലു​​​മാ​​​യി 133 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ണ്ടെ​​​ന്നാ​​​ണ് കാ​​​ര്‍​ഷി​​​ക വി​​​ക​​​സ​​​ന ക​​​ര്‍​ഷ​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍. വി​​​ള ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​യി​​​ല്‍ ചേ​​​ര്‍​ന്ന ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് 2025 മേ​​​യ് മു​​​ത​​​ല്‍ ല​​​ഭി​​​ക്കേ​​​ണ്ട കു​​​ടി​​​ശി​​​ക തു​​​ക 43.22 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

വി​​​ള​​​നാ​​​ശ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര ഇ​​​ന​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ മാ​​​സം വ​​​രെ ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു ല​​​ഭി​​​ക്കാ​​​നു​​​ള്ള തു​​​ക 90.81 കോ​​​ടി​​​യും. തെ​​​ങ്ങ്, വാ​​​ഴ, റ​​​ബ​​​ര്‍, കു​​​രു​​​മു​​​ള​​​ക്, ക​​​മു​​​ക്, ഏ​​​ലം, ക​​​ശു​​​മാ​​​വ്, കൈ​​​ത​​​ച്ച​​​ക്ക, കാ​​​പ്പി, തുടങ്ങിയ വി​​​ള​​​ക​​​ള്‍​ക്ക് ഇ​​​ന്‍​ഷ്വ​​​റ​​​സ് പ​​​ദ്ധ​​​തി പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കാ​​​ന്‍ അ​​​ര്‍​ഹ​​​ത​​​യു​​​ണ്ട്.

Tags : Compensation NaturalCalamities Sanctioned Disbursement Arrears Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up