x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​ക്കെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണം:വി​ജി​ല​ൻ​സ് എ​സ്ഐ​ടി രൂ​പീ​ക​രി​ക്കും

കെ. ​​​​ഇ​​​​ന്ദ്ര​​​​ജി​​​​ത്ത്
Published: October 10, 2026 03:58 AM IST | Updated: October 10, 2026 03:59 AM IST

കേരള ഹൈ​​ക്കോ​​ട​​തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ, മു​​​​ൻ മ​​​​ന്ത്രി പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ മാ​​​​സ​​​​പ്പ​​​​ടി കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ട​​​​ൻ വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ക്കും. എ​​​​സ്പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ എ​​​​സ്ഐ​​​​ടി രൂ​​​​പീ​​​​ക​​​​രി​​​​ച്ചാ​​​​കും കേ​​​​സെ​​​​ടു​​​​ത്തു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണം.

മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വു​​​​മാ​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​തി​​​​നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യി വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന് കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടിവ​​​​രി​​​​ല്ല.

വി​​​​ജി​​​​ല​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മ​​​​നോ​​​​ജ് ഏ​​​​ബ്ര​​​​ഹാം കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന കൊ​​​​ക്കൂ​​​​ണി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​ക്കാ​​​​ര​​​​നാ​​​​ണ്. കൊ​​​​ച്ചി​​​​യി​​​​ൽ നി​​​​ന്നു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​കും പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണം ഒ​​​​രു​​​​ക്കു​​​​ക. അ​​​​ഴി​​​​മ​​​​തി, അ​​​​ധി​​​​കാ​​​​ര ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം, കൈ​​​​ക്കൂ​​​​ലി തു​​​​ട​​​​ങ്ങി​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ലാ​​​​കും വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക.

അ​​​​ഴി​​​​മ​​​​തി നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്പോ​​​​ൾ വീ​​​​ണ​​​​യെ യും പ്ര​​​​തി​​​​ചേ​​​​ർ​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സി​​​​നു ല​​​​ഭി​​​​ച്ച നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം. സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫി​​​​സു​​​​ക​​​​ളി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ന്പോ​​​​ൾ, കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി ന​​​​ൽ​​​​കു​​​​ന്ന സ്വ​​​​കാ​​​​ര്യ വ്യ​​​​ക്തി​​​​ക​​​​ളാ​​​​യ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ നി​​​​ല​​​​വി​​​​ൽ കേ​​​​സെ​​​​ടു​​​​ക്കാ​​​​റു​​​​ണ്ട്. ഇ​​​​തേ മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​കും വീ​​​​ണ​​​​യെ​​​​യും പ്ര​​​​തി​​​​യാ​​​​ക്കി കേ​​​​സെ​​​​ടു​​​​ക്കു​​​​ക.

സം​​​​സ്ഥാ​​​​ന പൊലി​​​​സ് മേ​​​​ധാ​​​​വി വ​​​​ഴി​​​​യാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ നി​​​​ർ​​​​ദേ​​​​ശം ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ കേ​​​​സ് വി​​​​പു​​​​ല​​​​മാ​​​​ക്കും.

ക​​​​ള്ള​​​​പ്പ​​​​ണ​​​​ക്കേ​​​​സ്, ഹ​​​​വാ​​​​ല അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​യി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ട്. മാ​​​​സ​​​​പ്പ​​​​ടി​​​​യി​​​​ൽ എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തോ​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം ഇ​​​​ഡി ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ ഇ​​​​ഡി കൂ​​​​ടി അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നെ​​​​ത്തും.

നി​​​​ല​​​​വി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന എ​​​​ഡി​​​​ജി​​​​പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള എ​​​​സ്ഐ​​​​ടി​​​​യി​​​​ൽനി​​​​ന്നു കേ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ പു​​​​രോ​​​​ഗ​​​​തി ഫ​​​​യ​​​​ലു​​​​ക​​​​ൾ ഡി​​​​ജി​​​​പി വ​​​​ഴി വി​​​​ജി​​​​ല​​​​ൻ​​​​സ് ഏ​​​​റ്റെ​​​​ടു​​​​ക്കും. തു​​​​ട​​​​ർ​​​​ന്നാ​​​​കും എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ക.

സ​​​​ർ​​​​ക്കാ​​​​ർ അ​​​​പ്പീ​​​​ൽ പോ​​​​കി​​​​ല്ല

സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ- എ​​​​ക്സാ​​​​ലോ​​​​ജി​​​​ക് മാ​​​​സ​​​​പ്പ​​​​ടി ഇ​​​​ട​​​​പാ​​​​ടി​​​​ൽ പ്രാ​​​​ഥ​​​​മി​​​​കാന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ എ​​​​സ്ഐ​​​​ടി രൂ​​​​പീ​​​​ക​​​​രി​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി റ​​​​ദ്ദാ​​​​ക്കി​​​​യ ഹൈ​​​​ക്കോ​​​​ട​​​​തി സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ സ​​​​ർ​​​​ക്കാ​​​​ർ അ​​​​പ്പീ​​​​ൽ പോ​​​​കി​​​​ല്ല.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ അ​​​​പ്പീ​​​​ൽ പോ​​​​യാ​​​​ൽ രാ​​​​ഷ്‌ട്രീ​​​​യ​​​​മാ​​​​യി യു​​​​ഡി​​​​എ​​​​ഫി​​​​ന് വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​പ്പീ​​​​ൽ പോ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന പൊ​​​​തു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. എ​​​​ന്നാ​​​​ൽ പി​​​​ണ​​​​റാ​​​​യി​​​​യും മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സും വീ​​​​ണ​​​​യും സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് വി​​​​ധി​​​​ക്കെ​​​​തി​​​​രേ അ​​​​പ്പീ​​​​ൽ പോ​​​​കു​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ഇ​​​​തു​​​​ണ്ടാ​​​​കു​​​​ന്പോ​​​​ൾ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ന് അ​​​​നു​​​​സ​​​​രി​​​​ച്ച് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കും.

എ​​​​റ​​​​ണാ​​​​കു​​​​ളം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കോ​​​​ഴി​​​​ക്കോ​​​​ട്, ആ​​​​ല​​​​പ്പു​​​​ഴ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള ഡി​​​​വൈ​​​​എ​​​​സ്പി​​​​മാ​​​​രെ​​​​യും സി​​​​ഐ​​​​മാ​​​​രെ​​​​യും എ​​​​സ്ഐ​​​​ടി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തും. ഭ​​​​ര​​​​ണ​​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​ർ​​​​ക്കു ക​​​​രി​​​​മ​​​​ണ​​​​ൽ ക​​​​ന്പ​​​​നി​​​​യി​​​​ൽ നി​​​​ന്നു വ​​​​ൻ​​​​തു​​​​ക മാ​​​​സ​​​​പ്പ​​​​ടി​​​​യാ​​​​യി ല​​​​ഭി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​വ​​​​ർ പ​​​​ക​​​​ര​​​​മാ​​​​യി എ​​​​ന്തൊ​​​​ക്കെ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി ചെ​​​​യ്തു​​​​കൊ​​​​ടു​​​​ത്തു​​​​വെ​​​​ന്നും പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

Tags : Investigation Pinarayi Vigilance SIT Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up