Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ന​ധി​കൃ​ത സ്വ​ത്തുസ​മ്പാദനം വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ കോ​ട്ട​യ​ത്തെ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. അ​ശോ​ക് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു സ​ന്പാ​ദ​ന​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പൊ​ലി​സി​ന്‍റെ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു. ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു കൈ​മാ​റും.

തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി എ​ക്സൈ​സ്, വി​ജി​ല​ൻ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ അ​ന്വേ​ഷ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കും. സ​സ്പെ​ൻ​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന പ​രാ​തി​ക​ളും ആ​രോ​പ​ണ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ഇ​ട​നി​ല​ക്കാ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രേ വി​ശ​ദ അ​ന്വേ​ഷ​ണ​വു​മു​ണ്ടാ​കും.

അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ സം​സ്ഥാ​ന വ്യാ​പ​ക ന​ട​പ​ടി സ്വീ​ക​രി​ക്കും. ഒ​രു ജി​ല്ല​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല അ​ഴി​മ​തി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം. അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. അ​ഴി​മ​തി ക​ണ്ടെ​ത്താ​ൻ ആ​ധു​നി​ക ഡി​ജി​റ്റ​ൽ സം​വി​ധാ​നം അ​ട​ക്കം ഉ​പ​യോ​ഗി​ക്കും.

സം​സ്ഥാ​ന ത​ല​ത്തി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി ലി​ജു പ​റ​ഞ്ഞു. കോ​ട്ട​യ​ത്തെ ന​ട​പ​ടി​യി​ൽ എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ സീ​റാം സാം​ബ​ശി​വ റാ​വു​വി​നെ മ​ന്ത്രി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. മ​ന്ത്രി​ക്കു ല​ഭി​ച്ച വാ​ട്സ് ആ​പ് പ​രാ​തി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ​ക്കു കൈ​മാ​റി​യ​പ്പോ​ൾ നേ​രി​ട്ടാ​യി​രു​ന്നു ന​ട​പ​ടി.

ബി​ജാ​പ്പു​രി​ലാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​രി​ശോ​ധ​ന

ബി​ജാ​പ്പു​രി​ലാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ സീ​റാം സാം​ബ​ശി​വ​റാ​വു കോ​ട്ട​യ​ത്തെ ബാ​റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​വ​രം ചോ​രാ​തി​രി​ക്കാ​ൻ ഔ​ദ്യോ​ഗി​ക വാ​ഹ​ന​മു​പേ​ക്ഷി​ച്ച് മ​റ്റൊ​രു വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു സ​ഞ്ചാ​രം. ഓ​ണം ക​ഴി​ഞ്ഞു​ള്ള ദി​വ​സ​മാ​യ​തി​നാ​ൽ ബി​ജാ​പ്പു​രി​ൽ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചു.

ഇ​താ​ണ് എ​ക്സൈ​സി​ലെ അ​ഴി​മ​തി​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക്ക് ഓ​പ​റേ​ഷ​ൻ ബി​ജാ​പ്പു​ർ എ​ന്ന പേ​രു ന​ൽ​കാ​ൻ കാ​ര​ണ​മെ​ന്നും എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ പ​റ​ഞ്ഞു.

എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു​വി​ന് വാ​ട്സ് ആ​പ് വ​ഴി ല​ഭി​ച്ച പ​രാ​തി​യി​ലും ക​മ്മി​ഷ​ണ​ർ​ക്കു ല​ഭി​ച്ച ഫോ​ണ്‍ കോ​ളി​നെ​ത്തു​ട​ർ​ന്നു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ നേ​രി​ട്ടു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ട്ട​യം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ അ​ശോ​ക് കു​മാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Kerala

ഗൂഗിൾ പേ വഴിയും നേരിട്ടും കൈക്കൂലി; അസിസ്റ്റന്‍റ് ലേബർ ഓഫീസർ വിജിലൻസിന്‍റെ പിടിയിൽ

വൈക്കം: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്‍റ് ലേബർ ഓഫീസർ വിജിലൻസിന്‍റെ പിടിയിൽ. വൈക്കം അസിസ്റ്റന്‍റ് ലേബർ ഓഫീസർ ടി.ജി. ബിനീഷ്കുമാറാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടർന്ന് വിജിലൻസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാൾ കുടുങ്ങിയത്.

പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാന വ്യാപകമായി വിജിലൻസ് നടപ്പിലാക്കി വരുന്ന 'പ്രൊജക്ട് സീറോ'യുടെ ഭാഗമായാണ് ഈ റെയ്ഡും അറസ്റ്റും നടത്തിയത്.

ബിനീഷ്കുമാർ നിരന്തരം കൈക്കൂലി വാങ്ങിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന് മുൻപും പലതവണയായി ഗൂഗിൾ പേ വഴിയും നേരിട്ടും ഇയാൾ കൈക്കൂലി വാങ്ങിയിട്ടുള്ളതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Kerala

മൈക്രോ ഫിനാന്‍സ്: എട്ടു കേസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ്

കൊ​​ച്ചി: എ​​സ്എ​​ന്‍ഡി​​പി യോ​​ഗം മൈ​​ക്രോ ഫി​​നാ​​ന്‍സ് ത​​ട്ടി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ എ​​ട്ടെ​​ണ്ണ​​ത്തി​​ല്‍ ക്ര​​മ​​ക്കേ​​ടു​​ക​​ള്‍ ക​​ണ്ടെ​​ത്തി​​യ​​താ​​യി വി​​ജി​​ല​​ന്‍സ് ഹൈ​​ക്കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച വി​​ജി​​ല​​ന്‍സ് ന​​ല്‍കി​​യ റി​​പ്പോ​​ര്‍ട്ട് അ​​വ്യ​​ക്ത​​മാ​​ണെ​​ന്ന വി​​മ​​ര്‍ശ​​ന​​ത്തെ തു​​ട​​ര്‍ന്ന് നേ​​രി​​ട്ട് ഹാ​​ജ​​രാ​​യ അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ എ​​സ്. ശ​​ശി​​ധ​​ര​​നാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. അ​​ന്വേ​​ഷ​​ണം പൂ​​ര്‍ത്തി​​യാ​​യ മാ​​ന​​ന്ത​​വാ​​ടി, റാ​​ന്നി​​ കേസു​​ക​​ളി​​ല്‍ ഒ​​രാ​​ഴ്ച​​യ്ക്ക​​ക​​വും ക്ര​​മ​​ക്കേ​​ട് സ്ഥി​​രീ​​ക​​രി​​ച്ച മ​​റ്റു കേ​​സു​​ക​​ളി​​ല്‍ 20 ദി​​വ​​സ​​ത്തി​​ന​​ക​​വും കു​​റ്റ​​പ​​ത്രം ന​​ല്‍കാ​​നു​​ള്ള അ​​നു​​മ​​തി​​ക്കാ​​യി സ​​ര്‍ക്കാ​​രി​​നെ സ​​മീ​​പി​​ക്കു​​മെ​​ന്ന് അ​​റി​​യി​​ച്ചു.

എ​​ന്നാ​​ല്‍, കു​​റ്റ​​പ​​ത്രം സ​​മ​​ര്‍പ്പി​​ക്കാ​​നാ​​യി സ​​ര്‍ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി തേ​​ടിയു​​ള്ള വ​​യ​​നാ​​ട് പു​​ല്‍പ്പ​​ള്ളി​​യി​​ലെ കേ​​സി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ 10ന​​കം തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​​മെ​​ന്ന് പി​​ന്നാ​​ക്ക വി​​ക​​സ​​ന അ​​ഡീ. ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്ക് ജ​​സ്റ്റീ​​സ് എ. ​​ബ​​ദ​​റു​​ദ്ദീ​​ന്‍ നി​​ര്‍ദേ​​ശം ന​​ല്‍കി. കേ​​സി​​ലെ അ​​ന്വേ​​ഷ​​ണം വൈ​​കു​​ന്ന​​തി​​നെ​​തി​​രേ​​യും കോ​​ട​​തി വി​​മ​​ര്‍ശ​​ന​​മു​​ന്ന​​യി​​ച്ചു.

എ​​സ്എ​​ന്‍ഡി​​പി യോ​​ഗം ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ന്‍, യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. ​​സോ​​മ​​ന്‍, മൈ​​ക്രോ​​ഫി​​നാ​​ന്‍സ് കോ-​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ കെ.​​കെ. മ​​ഹേ​​ശ​​ന്‍ എ​​ന്നി​​വ​​ര്‍ കെ​​എ​​സ്ബി​​സി​​ഡി​​സി ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഒ​​ത്താ​​ശ​​യോ​​ടെ വ്യാ​​ജ രേ​​ഖ​​ക​​ള്‍ ഹാ​​ജ​​രാ​​ക്കി ക്ര​​മ​​ക്കേ​​ട് ന​​ട​​ത്തി​​യെ​​ന്ന മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി വി.​​എ​​സ്.​​ അ​​ച്യു​​താ​​ന​​ന്ദ​​ന്‍റെ പ​​രാ​​തി​​യി​​ലാ​​ണ് മൈ​​ക്രോ ഫി​​നാ​​ന്‍സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. പ്ര​​തി​​യു​​ടെ പേ​​രാ​​ണ് അ​​ന്വേ​​ഷ​​ണ കാ​​ര്യ​​ത്തി​​ല്‍ വി​​ഷ​​യ​​മാ​​കു​​ന്ന​​തെ​​ന്ന് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട കോ​​ട​​തി വി​​ജി​​ല​​ന്‍സ് അ​​റി​​യി​​ച്ച കാ​​ര്യ​​ങ്ങ​​ള്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം ഹ​​ർ​​ജി വീ​​ണ്ടും സെ​​പ്റ്റം​​ബ​​ര്‍ 10ന് ​​പ​​രി​​ഗ​​ണി​​ക്കാ​​നാ​​യി മാ​​റ്റി.

മൈ​​ക്രോ ഫി​​നാ​​ന്‍സ് ത​​ട്ടി​​പ്പ് കേ​​സി​​ല്‍ അ​​ന്വേ​​ഷ​​ണം വേ​​ഗ​​ത്തി​​ലാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ​​രാ​​തി​​ക്കാ​​ര​​നാ​​യ മാ​​രാ​​രി​​ക്കു​​ളം സ്വ​​ദേ​​ശി എം.​​എ​​സ്. അ​​നി​​ല്‍ ന​​ല്‍കി​​യ ഉ​​പ​​ഹ​​ര്‍ജി​​യാ​​ണ് കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്. 10 വ​​ര്‍ഷ​​ത്തി​​നു​​ശേ​​ഷം കേ​​സി​​ല്‍ എ​​ന്തെ​​ങ്കി​​ലും ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​യ​​ത് ഇ​​പ്പോ​​ഴാ​​ണെ​​ന്ന് വി​​ജി​​ല​​ന്‍സ് അ​​ഭി​​ഭാ​​ഷ​​ക​​ന്‍ വി​​ശ​​ദീ​​ക​​രി​​ച്ചു.

മ​​യ​​ക്കു​​മ​​രു​​ന്നി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി ഉ​​ണ്ടാ​​കു​​ന്ന​​തും അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ന് രാ​​ഷ്‌​​ട്ര​​പ​​തി​​യു​​ടെ മെ​​ഡ​​ല്‍ ല​​ഭി​​ച്ച​​തും മ​​റ്റും കോ​​ട​​തി​​യു​​ടെ ശ്ര​​ദ്ധ​​യി​​ല്‍പ്പെ​​ടു​​ത്തി. കേ​​സ് ന​​മ്പ​​ര്‍ ഉ​​ള്‍പ്പെ​​ടു​​ത്തി വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ര്‍ട്ട് ന​​ല്‍കാ​​ന്‍ രാ​​വി​​ലെ നി​​ര്‍ദേ​​ശി​​ച്ച കോ​​ട​​തി ഈ ​​ന​​ട​​പ​​ടി പൂ​​ര്‍ത്തി​​യാ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് കേ​​സ് വീ​​ണ്ടും പ​​രി​​ഗ​​ണി​​ച്ച​​ത്.

Kerala

മെ​സി വിവാദം: വി​ജി​ല​ൻ​സ് മു​ത​ൽ സി​ബി​ഐ​ വ​രെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക ഫു​​​ട്ബോ​​​ൾ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശ​​​നമ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​ക്കു​​​മെ​​​ന്നു പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യും വ​​​ൻ സാ​​​ന്പ​​​ത്തിക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ൻ സ​​​ർ​​​ക്കാ​​​രി​​​നും സ്പോ​​​ണ്‍​സ​​​റി​​​നും കു​​​രുക്ക് മു​​​റു​​​കു​​​ന്നു.

കാ​​​യി​​​ക​​​വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. വ​​​ൻ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ന​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ ത​​​ര​​​ത്തി​​​ലു​​​ള്ള ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ന​​​ട​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് മു​​​ത​​​ൽ സി​​​ബി​​​ഐ സം​​​ഘം​​​ വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും മു​​​ന്നോ​​​ട്ടു​​​ വ​​​ച്ചി​​​ട്ടു​​​ണ്ട്.

റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (ആ​​​ർ​​​ബി​​​സി) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നും അ​​​ന്ന​​​ത്തെ കാ​​​യി​​​കമ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്​​​മാ​​​നും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​ം എ​​​തി​​​രേയാ​​​ണ് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്.

വി​​​ജി​​​ല​​​ൻ​​​സ്, ഇ​​​ഡി, ഇ​​​ൻ​​​കം ടാ​​​ക്സ്, സി​​​ബി​​​ഐ, എ​​​സ്എ​​​ഫ്ഐ​​​ഒ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ഫ​​​യ​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് വ​​​ലി​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ക​​​രാ​​​റോ ഫി​​​ഫ അം​​​ഗീ​​​കാ​​​ര​​​മോ ഇ​​​ല്ലാ​​​തെ സ്പോ​​​ണ്‍​സ​​​റി​​​ന് വ​​​ലി​​​യ ലാ​​​ഭം ഉ​​​ണ്ടാ​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തെ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ബ്രോ​​​ഷ​​​റി​​​നെ വ്യാ​​​ജ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ച് ഫ​​​യ​​​ൽനീ​​​ക്കം ന​​​ട​​​ത്തി​​​യെ​​​ന്നും എ​​​എ​​​ഫ്എ​​​യു​​​മാ​​​യോ ക​​​ളി​​​ക്കാ​​​രു​​​മാ​​​യോ അ​​​ന്തി​​​മക​​​രാ​​​റും ഇ​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും, അ​​​ർ​​​ജ​​​ന്‍റീ​​​ന ലോ​​​ക​​​ക​​​പ്പ് ടീം ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് കേ​​​ന്ദ്ര കാ​​​യി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക ക​​​ത്ത​​​യ​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

കൊ​​​ച്ചി ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യം ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക്ക് നി​​​ർ​​​മാ​​​ണപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ട്ടു​​​ന​​​ൽ​​​കി. ഇ​​​തി​​​ലൂ​​​ടെ അ​​​ഞ്ചു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ള​​​വ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ന​​​ൽ​​​കി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ടൂ​​​ർ പ്രോ​​​ഡ് എ​​​ന്‍റ​​​ർ എ​​​ന്ന വി​​​ദേ​​​ശ ക​​​ന്പ​​​നി വ​​​ഴി 130 കോ​​​ടി രൂ​​​പ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് അ​​​യ​​​ച്ച​​​തി​​​ൽ ഫെ​​​മാ, സ്വി​​​ഫ്റ്റ് ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ടീ​​​മി​​​ന്‍റെ കേ​​​ര​​​ളാ സ​​​ന്ദ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച് എ​​​എ​​​ഫ്എ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​റി​​​ന്‍റെ രേ​​​ഖ​​​യോ സ്പോ​​​ണ്‍​സ​​​റും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ൽ ഒ​​​പ്പു​​​വ​​​ച്ച രേ​​​ഖ​​​ക​​​ളോ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല.

Kerala

മൈക്രോഫിനാൻസ് തട്ടിപ്പ്: ഏഴ് യൂണിയനുകളിൽ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് ഹൈക്കോടതിയിൽ

കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് എന്നീ യൂണിയനുകളിൽ നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്.

പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്എൻഡിപി യോഗം സ്വീകരിക്കുന്ന വായ്പാ തുക വിവിധ യൂണിയനുകൾ വഴി അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിലാണ് പ്രധാനമായും ക്രമക്കേടുകൾ നടന്നിട്ടുള്ളത്. അംഗങ്ങളിൽ നിന്ന് നിയമവിരുദ്ധമായി അമിത പലിശ ഈടാക്കിയതായും അനുവദിച്ച വായ്പാ തുക ലക്ഷ്യം മാറ്റി ചെലവഴിച്ചതായും വിജിലൻസ് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ആദ്യഘട്ടമെന്ന നിലയിലാണ് ഏഴ് താലൂക്ക് യൂണിയനുകളിലെ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ പുൽപ്പള്ളി, റാന്നി യൂണിയനുകളിലെ കേസുകളിൽ കുറ്റപത്രം ഇതിനോടകം തന്നെ തയാറായിക്കഴിഞ്ഞു.

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാൽ പുൽപ്പള്ളി യൂണിയനിലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനായി സർക്കാരിന്‍റെ ഔദ്യോഗിക വിചാരണാ അനുമതി തേടിയിരിക്കുകയാണ്. മറ്റ് യൂണിയനുകളിലെ കുറ്റപത്രങ്ങൾ തയാറായി വരികയാണെന്ന് വിജിലൻസ് എസ്പിഎസ് ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു.

Kerala

ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ട്; ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് പ്ര​തി​യാ​കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ട് കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് പ്ര​തി​യാ​കും. കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം‌ ഇ​ന്ന് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം എ. ​അ​ജി​കു​മാ​റി​നെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ക്കും. എ​സ്ഐ​ടി വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ വി​ജി​ല​ൻ​സി​ലെ അ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണു​ള്ള​ത്. മേ​ൽ​നോ​ട്ട ചു​മ​ത​ല​യ്ക്ക് മൂ​ന്ന് പേ​രു​ടെ പ​ട്ടി​ക കൈ​മാ​റി. എ​സ്പി​മാ​രാ​യ ജു​വ​ന​പ്പു​ടി മ​ഹേ​ഷ്, എം.​ജെ. സോ​ജ​ൻ, ആ‍​ർ. ബി​നു എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ന​ൽ​കി​യ​ത്.

വി​ജി​ല​ൻ​സ് മേ​ധാ​വി മ​നോ​ജ് എ​ബ്ര​ഹാ​മാ​ണ് പ​ട്ടി​ക ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല​യി​ലെ മെ​യി​ൻ സ്റ്റോ​റി​ലേ​ക്ക് സാ​ധ​ന സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​യ​തി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. 2017 മു​ത​ൽ 2020 വ​രെ​യു​ള്ള കാ​ല​ത്ത് 10 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

Kerala

പു​ന​ർ​ജ​നി കേസിൽ വി.​ഡി.​സ​തീ​ശ​ന് ക്ലീ​ൻ​ചി​റ്റ്; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യി​ല്ല

തിരുവനന്തപുരം: പു​ന​ർ​ജ​നി പ​ദ്ധ​തി ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന് ക്ലീ​ൻ​ചി​റ്റ്. സ​തീ​ശ​നെ​തി​രാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ച്ച​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​ല്‍ നി​ന്നും സ​തീ​ശ​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സ​തീ​ശ​ൻ നേ​രി​ട്ട് ഒ​രു രൂ​പ​യു​ടെ പോ​ലും ഇ​ട​പാ​ട് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ സ​തീ​ശ​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന വി​ജി​ല​ൻ​സി​ന്‍റെ നി​ഗ​മ​നം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് മുമ്പു​ള്ള​താ​ണെന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേസ് സിബിഐക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്‍റെ ശിപാർശ രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Kerala

"ആക്ഷൻ ഹീറോ നവീൻ പോളി';വേദിയിൽ ചിരിപടർത്തി ചെന്നിത്തലയുടെ അമളി

തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സി​ന്‍റെ അ​ഴി​മ​തി വി​രു​ദ്ധ പ​രി​പാ​ടി​ക്കി​ടെ ന​ട​ൻ നി​വി​ൻ പോ​ളി​യെ കു​റി​ച്ച് സം​സാ​രി​ക്ക​വെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് വേ​ദി​യി​ൽ നാ​ക്കു​പി​ഴ. നി​വി​ൻ പോ​ളി എ​ന്ന പേ​രി​ന് പ​ക​രം ‘ആ​ക്ഷ​ൻ ഹീ​റോ ന​വീ​ൻ പോ​ളി’ എ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. പ്ര​സം​ഗ​ത്തി​നി​ടെ പേ​ര് മാ​റി പ​റ​ഞ്ഞ​തോ​ടെ വേ​ദി​യി​ലും സ​ദ​സി​ലും ചി​രി പ​ട​ർ​ന്നു.

ത​നി​ക്ക് പ​റ്റി​യ അ​മ​ളി ഉ​ട​ന​ടി തി​രി​ച്ച​റി​ഞ്ഞ മ​ന്ത്രി, താ​ൻ പ​റ​ഞ്ഞ​ത് തെ​റ്റി​പ്പോ​യെ​ന്നും യ​ഥാ​ർ​ഥ ആ​ക്ഷ​ൻ ഹീ​റോ ആ​രാ​ണെ​ന്ന് സ​ദ​സി​ലു​ള്ള​വ​ർ​ക്ക് ത​ന്നെ പ​റ​യാ​മെ​ന്നും ചി​രി​യോ​ടെ തി​രു​ത്തു​ക​യാ​യി​രു​ന്നു.‘​ആ​ക്ഷ​ൻ ഹീ​റോ ബി​ജു’ അ​ട​ക്ക​മു​ള്ള സി​നി​മ​ക​ളി​ൽ നി​വി​ൻ പോ​ളി അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​നീ​തി​ക്കും അ​ഴി​മ​തി​ക്കു​മെ​തി​രെ പോ​രാ​ടു​ന്ന​വ​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ജി​ല​ൻ​സ് സം​ഘ​ടി​പ്പി​ച്ച അ​ഴി​മ​തി വി​രു​ദ്ധ ‘വി​ജി​ല​ൻ​സ് വി​സി​ൽ’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് ര​സ​ക​ര​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ വി​സി​ൽ ക​മാ​ൻ​ഡോ​യാ​യി ന​ട​ൻ നി​വി​ൻ പോ​ളി​യാ​ണ് ച​ട​ങ്ങി​ൽ അ​ണി​ചേ​ർ​ന്ന​ത്.

Kerala

അ​ഴി​മ​തി​ക്കെ​തി​രെ 'പ്രൊ​ജ​ക്റ്റ് സീ​റോ': വി​ജി​ല​ൻ​സ് വി​സി​ൽ മു​ഴ​ക്കി ആ​ദ്യ ക​മാ​ൻ​ഡോ​യാ​യി നി​വി​ൻ പോ​ളി

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി യു​വ​ജ​ന​ങ്ങ​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ജി​ല​ന്‍​സ് വ​കു​പ്പും വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന 'പ്രൊ​ജ​ക്റ്റ് സീ​റോ' എ​ന്ന പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ല​യോ​ള സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ച​ട​ങ്ങി​ൽ ആ​ദ്യ വി​ജി​ല​ന്‍​സ് ക​മാ​ന്‍​ഡോ​യാ​യി ന​ട​ൻ നി​വി​ൻ പോ​ളി വി​ജി​ല​ന്‍​സ് വി​സി​ല്‍ മു​ഴ​ക്കി.

പ​ദ്ധ​തി​യു​ടെ തു​ട​ക്കം വ​ലി​യൊ​രു മാ​റ്റ​ത്തി​ന് വ​ഴി​വെ​ക്കു​മെ​ന്ന് നി​വി​ന്‍ പോ​ളി പ​റ​ഞ്ഞു. "നി​യ​മ​ത്തി​ലു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പ്. ആ ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടാ​ല്‍ സ​മൂ​ഹം ത​ക​രും. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത് മാ​ത്ര​മ​ല്ല, മ​റ്റൊ​രാ​ളു​ടെ അ​വ​സ​രം ഇ​ല്ലാ​താ​ക്കു​ന്ന​തും കു​റു​ക്കു​വ​ഴി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും അ​ഴി​മ​തി ത​ന്നെ​യാ​ണ്.

നേ​രാ​യ വ​ഴി​യി​ല്‍ കാ​ര്യ​ങ്ങ​ൾ ന​ട​ക്കി​ല്ലെ​ന്ന തെ​റ്റാ​യ ധാ​ര​ണ​യാ​ണ് ആ​ദ്യം മാ​റേ​ണ്ട​ത്. ഈ ​മാ​റ്റ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങേ​ണ്ട​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ​രി​യാ​യ വ​ഴി​യി​ൽ സ​ഞ്ച​രി​ക്കാ​ൻ പ്ര​ചോ​ദി​പ്പി​ക്കാ​തെ, അ​നാ​വ​ശ്യ​മാ​യി പ്രോ​ത്സാ​ഹി​പ്പി​ച്ച് അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന കൂ​ട്ടു​കാ​രി​ല്‍ നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. ചോ​ദ്യം ചെ​യ്യു​ന്ന പു​തി​യ ത​ല​മു​റ​യ്ക്കും പ്ര​തി​ക​ര​ണ​ശേ​ഷി​യു​ള്ള ജ​ന​ത​യ്ക്കും മാ​ത്ര​മേ ശ​ക്ത​മാ​യ ഭ​ര​ണ​സം​വി​ധാ​നം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും നി​വി​ൻ പോ​ളി കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് ല​ഭി​ച്ച വ​ലി​യ സ്വീ​കാ​ര്യ​ത​യും പി​ന്തു​ണ​യും 'പ്രൊ​ജ​ക്ട് സീ​റോ'​യ്ക്കും ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭ്യ​ർ​ഥി​ച്ചു.

Kerala

ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ട്: അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​എ​​​​സ്‌​​​​സി ന​​​​ട​​​​ത്തി​​​​യ ആ​​​​സൂ​​​​ത്ര​​​​ണ ബോ​​​​ർ​​​​ഡി​​​​ലേ​​​​ക്കു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ട് സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നു ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ൻ​​​​സ്.

പ​​​​രീ​​​​ക്ഷാ ന​​​​ട​​​​ത്തി​​​​പ്പ് സം​​​​ബ​​​​ന്ധി​​​​ച്ച പ്രാ​​​​ഥ​​​​മിക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളെ​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ൽ.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ട് സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു​​​​ള​​​​ള പ​​​​ങ്കി​​​​നെ​​​​ക്കു​​​​റി​​​​ച്ചും കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നും ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ൻ​​​​സ് എ​​​​സ്പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്ന​​​​ത്. റി​​​​പ്പോ​​​​ർ​​​​ട്ട് പി​​​​എ​​​​സ്‌​​​​സി സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

നി​​​​ല​​​​വി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നൊ​​​​പ്പം ത​​​​ന്നെ ക്രൈം ​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​പ്പോ​​​​ൾ ന​​​​ൽ​​​​കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മ​​​​റ്റൊ​​​​രു അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ല.

Kerala

ഔ​ഷ​ധി​യി​ലെ ക്ര​മ​ക്കേ​ട് പ​രാ​തി​യി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ര്‍​ശ

തി​രു​വ​ന​ന്ത​പു​രം: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഔ​ഷ​ധി​യി​ലെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ളി​ലും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന പ​രാ​തി​യി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യോ​ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍.

ഔ​ഷ​ധി​യു​ടെ എം​ഡി ഡോ. ​ടി.​കെ. ഹൃ​ദീ​ക്കി​നെ ചു​മ​ത​ല​യി​ല്‍ നി​ന്നു നീ​ക്കു​ക​യും ചെ​യ്തു.​മ​ന്ത്രി​ക്ക് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍. ഔ​ഷ​ധി​യി​ലെ വി​വി​ധ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കാ​തെ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്ക് ന​ല്‍​കി​യ​താ​യും 2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ വി​ല്‍​പ​ന ക​ണ​ക്കു​ക​ളി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലെ സു​താ​ര്യ​ത, ഉ​ത്ത​ര​വാ​ദി​ത്തം, സാ​മ്പ​ത്തി​ക കൃ​ത്യ​ത എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രാ​തി​യി​ലു​ള്ള​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പൊ​തു​ജ​ന​വി​ശ്വാ​സം നി​ല​നി​ര്‍​ത്തു​ന്ന​തി​നും ആ​രോ​പ​ണ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ സ്വ​ത​ന്ത്ര​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നും വി​ജി​ല​ന്‍​സി​നെ കൊ​ണ്ട് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മാ​ണെ​ന്നാ​ണ് ശി​പാ​ര്‍​ശ.

കേ​ര​ള വ​ന​ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ല്‍ സ​യ​ന്‍റി​സ്റ്റ് ത​സ്തി​ക​യി​ല്‍ നി​ന്നാ​ണ് ഹൃ​ദീ​ക്കി​നെ ക​ഴി​ഞ്ഞ ഇ​ട​തു​സ​ര്‍​ക്കാ​ര്‍ മെ​ഡി​സി​ന​ല്‍ പ്ലാ​ന്‍റ് ബോ​ര്‍​ഡി​ന്‍റെ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഡ​പ്യൂ​ട്ടേ​ഷ​നി​ല്‍ നി​യ​മി​ച്ചി​രു​ന്ന​ത്.

 

Kerala

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ലും സ്കോ​ള​ർ​ഷി​പ്പി​ലും വ​ൻ ത​ട്ടി​പ്പ്: എ​ച്ച്എ​മ്മി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശിപാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലും വി​വി​ധ ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ലും ഗു​രു​ത​ര സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യ പാ​റ​ശാ​ല പൊ​ഴി​യൂ​ർ ഗ​വ. യു.​പി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ബി.​ഡി. ബീ​ന​യ്ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു. ര​ണ്ടു വ​ർ​ഷം നീ​ണ്ട സ​മ​ഗ്ര​മാ​യ തെ​ളി​വെ​ടു​പ്പി​നൊ​ടു​വി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ണാ​യ​ക ന​ട​പ​ടി.

പ​രാ​തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്കൂ​ളി​ൽ വ്യാ​പ​ക​മാ​യി അ​ഴി​മ​തി ന​ട​ന്ന​താ​യി ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണം ക​ട​ലാ​സി​ൽ പെ​രു​പ്പി​ച്ചു​കാ​ട്ടി സൗ​ജ​ന്യ അ​രി ത​ട്ടി​യെ​ടു​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട പാ​ൽ, മു​ട്ട വി​ത​ര​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യും ചെ​യ്തു.

കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സൗ​ജ​ന്യ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​യും യൂ​ണി​ഫോ​മി​ന്റെ​യും വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് കാ​ട്ടി. കു​പ്പു​ത​ല ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വാ​ർ​ഷി​ക​പ്പ​രീ​ക്ഷ​യു​ടെ വ്യാ​ജ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ നി​ർ​മി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച സ്കോ​ള​ർ​ഷി​പ്പ് തു​ക പ​ല​രു​ടെ​യും പേ​രി​ൽ കൈ​പ്പ​റ്റി​യെ​ങ്കി​ലും യു​പി വി​ഭാ​ഗ​ത്തി​ലെ 22 കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് തു​ക കൈ​മാ​റി​യ​തെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ. സ്കോ​ള​ർ​ഷി​പ്പ് ഇ​ന​ത്തി​ൽ ത​ട്ടി​യെ​ടു​ത്ത തു​ക പ്ര​ഥ​മാ​ധ്യാ​പി​ക​യി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

District News

ജി​ല്ല​യി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്

തൃ​ശൂ​ർ: വി​ജി​ല​ൻ​സി​ന്‍റെ പ്രോ​ജ​ക്ട് സീ​റോ സം​സ്ഥാ​ന​ത​ല മി​ന്ന​ൽ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ഞ്ചു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്.

ഓ​പ്പ​റേ​ഷ​ൻ പാ​ർ​പ്പി​ടം എ​ന്ന പേ​രി​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ, കു​ന്നം​കു​ളം, കൊ​ടു​ങ്ങ​ല്ലൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി​ക​ൾ, ചേ​ർ​പ്പ്, ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കെ​ട്ടി​ട​നി​ർ​മാ​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി, ഒ​ക്കു​പ്പ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്ക​ൽ, കെ​ട്ടി​ട ന​ന്പ​ർ അ​നു​വ​ദി​ക്ക​ൽ, കെ​ട്ടി​ട​നി​കു​തി നി​ർ​ണ​യം, അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളു​ടെ ക്ര​മ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണു പ​രി​ശോ​ധി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യ്ക്ക് ആ​രം​ഭി​ച്ച റെ​യ്ഡ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു.

സം​സ്ഥാ​ന​ത്തെ വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ട​നി​ർ​മാ​ണാ​നു​മ​തി ന​ൽ​കു​ന്നു മു​ത​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വ്യാ​പ​ക അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടു​ക​ളും ന​ട​ക്കു​ന്ന​താ​യി വി​ജി​ല​ൻ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ ആ​റു മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത 30 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും 24 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 68 ഓ​ഫീ​സു​ക​ളി​ലാ​ണ് ഇ​ന്ന​ലെ ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Kerala

സ്വ​പ്ന സു​രേ​ഷി​നെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ കോ​ഴ കേ​സി​ൽ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​നെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു. ഇ​ന്ന​ലെ മു​ട്ട​ത്ത​റ​യി​ലെ വി​ജി​ല​ൻ​സ് ഓ​ഫീ​സി​ൽ നോ​ട്ടീ​സ് ന​ൽ​കി വി​ളി​ച്ചു വ​രു​ത്തി​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. മൂ​ന്നു മ​ണി​ക്കൂ​റി​ലേ​റെ നേ​രം ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ടു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ യു​എ​ഇ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം പാ​ർ​പ്പി​ട കെ​ട്ടി​ടം നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഇ​ട​പാ​ടി​ൽ അ​ഞ്ച് കോ​ടി​യി​ൽ പ​രം രൂ​പ​യു​ടെ കോ​ഴ ഇ​ട​പാ​ട് ന​ട​ന്നു​വെ​ന്ന് നേ​ര​ത്തെ സ്വ​പ്ന ആ​രോ​പി​ച്ചി​രു​ന്നു. കേ​സി​ൽ നേ​ര​ത്തെ​യും സ്വ​പ്ന​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നി​ല്ല.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം സ്വ​പ്ന​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. പു​തി​യ സ​ർ​ക്കാ​ർ വ​രു​മ്പോ​ൾ പു​തി​യ അ​ന്വേ​ഷ​ണ​വും ഉ​ണ്ടാ​കു​മെ​ന്ന് സ്വ​പ്ന പ്ര​തി​ക​രി​ച്ചു.

Kerala

പൊതുജനം അറിയേണ്ട!, വി​ജി​ല​ൻ​സി​നെ വി​വ​രാ​വ​കാ​ശത്തി​ൽനി​ന്ന് ഭാ​ഗി​ക​മാ​യി ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ചി​​​​ല കേ​​​​സ് വി​​​​വ​​​​രം ജ​​​​ന​​​​മ​​​​റി​​​​യ​​​​തെ​​​​യി​​​​രി​​​​ക്കാ​​​​ൻ ടോ​​​​പ് സീ​​​​ക്ര​​​​ട്ട് സെ​​​​ക‌്ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ചു വി​​​​ജി​​​​ല​​​​ൻ​​​​സി​​​​നെ ഭാ​​​​ഗി​​​​ക​​​​മാ​​​​യി വി​​​​വ​​​​ര​​​​വ​​​​കാ​​​​ശ പ​​​​രി​​​​ധി​​​​യി​​​​ൽനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ നീ​​​​ക്കം. മാ​​​​ന്വ​​​​ൽ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച് വി​​​​ജി​​​​ല​​​​ൻ​​​​സി​​​​നെ ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു എ​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​വാദത്തി​​​​ന് പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഉ​​​​ന്ന​​​​ത​​​​ങ്ങ​​​​ളി​​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു നീ​​​​ക്കം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

2025 ജ​​​​നു​​​​വ​​​​രി 11ന് ​​​​അ​​​​ന്ന​​​​ത്തെ വി​​​​ജി​​​​ല​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡി​​​​ജി​​​​പി യോ​​​​ഗേ​​​​ഷ് ഗു​​​​പ്ത​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ഐ​​​​ജി കാ​​​​ർ​​​​ത്തി​​​​ക് കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ മാ​​​​തൃ​​​​ക​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന വി​​​​ജി​​​​ല​​​​ൻ​​​​സി​​​​നെ​​​​യും വി​​​​വ​​​​ര​​​​വ​​​​കാ​​​​ശ പ​​​​രി​​​​ധി​​​​യി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് ക​​​​ത്ത് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. വി​​​​വാ​​​​ദ​​​​മാ​​​​കു​​​​മെ​​​​ന്ന് മു​​​​ന്നി​​​​ൽ ക​​​​ണ്ട് ശി​​​​പാ​​​​ർ​​​​ശ​​​​യി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​രു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ ഫ​​​​യ​​​​ൽ വീ​​​​ണ്ടും പൊ​​​​ടി ത​​​​ട്ടി എ​​​​ടു​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.

ഉ​​​​ന്ന​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യു​​​​ള്ള കേ​​​​സ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​ത് അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന കാ​​​​ര​​​​ണം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഭാ​​​​ഗി​​​​ക​​​​മാ​​​​യി വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ​​​​രി​​​​ധി​​​​യി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ നീ​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഒ​​​​രു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചാ​​​​ൽ പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​വും തു​​​​ട​​​​ർ​​​​ന്ന് വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​നും ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷി​​​​ച്ച​​​​ശേ​​​​ഷ​​​​വും പ​​​​ല​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണം ഉ​​​​ണ്ടാ​​​​കും. ഈ ​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ച്ചാ​​​​ൽ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കു​​​​ന്ന​​​​ത് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​ന്ന് ന​​​​ൽ​​​​കി​​​​യ ശി​​​​പാ​​​​ർ​​​​ശ​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്ന​​​​ത്.

2016ൽ ​​​​വി​​​​ജി​​​​ല​​​​ൻ​​​​സ് വ​​​​കു​​​​പ്പി​​​​ലെ ടി ​​​​സെ​​​​ക്ഷ​​​​നെ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​ൽ നി​​​​ന്നും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ നി​​​​ല​​​​വി​​​​ൽ ടോ​​​​പ് സീ​​​​ക്ര​​​​ട്ട് സെ​​​​ക്ഷ​​​​ൻ വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ൽ ഇ​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വി​​​​വി​​​​ധ സെ​​​​ക്ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് ഫ​​​​യ​​​​ലു​​​​ക​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​ത്. അ​​​​തി​​​​ൽ ര​​​​ഹ​​​​സ്യ സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള രേ​​​​ഖ​​​​ക​​​​ളും​​​​ പെ​​​​ടു​​​​ന്നു. വീ​​​​ണ്ടും ടോ​​​​പ് സീ​​​​ക്ര​​​​ട്ട് സെ​​​​ക്ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ച് അ​​​​തു വി​​​​വ​​​​ര​​​​വ​​​​കാ​​​​ശ പ​​​​രി​​​​ധി​​​​യി​​​​ൽ നി​​​​ന്ന് ഒ​​​​ഴ​​​​ിവാ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പി​​​​ൽ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് നി​​​​ല​​​​വി​​​​ൽ വി​​​​ല​​​​ക്കു​​​​ക​​​​ളോ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളോ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ വി​​​​ജ്ഞാ​​​​പ​​​​ന​​​​പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള​​​​ള ക്രൈം ​​​​റിക്കാ​​​​ർ​​​​ഡ്സ് ബ്യൂ​​​​റോ ഉ​​​​ൾ​​​​പ്പെ​​​​ടെ എട്ട് പ്ര​​​​ധാ​​​​ന ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ്, സു​​​​ര​​​​ക്ഷാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ നി​​​​ന്നും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

കൂ​​​​ടാ​​​​തെ ഈ ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നും സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യേ​​​​റ്റി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര (ര​​​​ഹ​​​​സ്യ വി​​​​ഭാ​​​​ഗം എ), ​​​​ആ​​​​ഭ്യ​​​​ന്ത​​​​ര (ര​​​​ഹ​​​​സ്യ വി​​​​ഭാ​​​​ഗം ബി) ​​​​വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​യ​​​​യ്ക്കു​​​​ന്ന അ​​​​തീ​​​​വ ര​​​​ഹ​​​​സ്യ സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ളെ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളെ​​​​യും വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലൂ​​​​ടെ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ നി​​​​ന്നും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Kerala

പി​എ​സ്‌​സി ക്ര​മ​ക്കേ​ട്: അ​ന്വേ​ഷ​ണ​ത്തി​നു ത​ട​സ​മി​ല്ലെ​ന്നു നി​യ​മോ​പ​ദേ​ശം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ട് വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ല്‍ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നു നി​​​യ​​​മോ​​​പ​​​ദേ​​​ശം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മോ​​​പ​​​ദേ​​​ശം ഡി​​​ജി​​​പി​​​യി​​​ല്‍നി​​​ന്നു സ​​​ര്‍​ക്കാ​​​രി​​​നു ല​​​ഭി​​​ച്ചു.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​മാ​​​യ​​​തി​​​നാ​​​ല്‍ അ​​​ഴി​​​മ​​​തി​​നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം പി​​​എ​​​സ്‌​​​സി​​​യു​​​ടെ മു​​​ന്‍​കൂ​​​ര്‍ അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണ​​​മെ​​​ന്നു നി​​​യ​​​മ​​​വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

അ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടു​​​ന്ന​​​തി​​​നു സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ നീ​​​ക്കം.

Kerala

അ​ഴി​മ​തി തു​ട​ച്ചുനീ​ക്കാ​ൻ; വ​ൻ​ മാ​റ്റ​ത്തി​നൊ​രു​ങ്ങി വി​ജി​ല​ൻ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ അ​​​​ഴി​​​​മ​​​​തി തു​​​​ട​​​​ച്ചു നീ​​​​ക്കാ​​​​ൻ വ​​​​ൻ മാ​​​​റ്റ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങി വി​​​​ജി​​​​ല​​​​ൻ​​​​സ്. ക​​​​ഴി​​​​ഞ്ഞ മാ​​​​സം 26ന് ​​​​എ​​​​സ്പി റാ​​​​ങ്ക് മു​​​​ത​​​​ൽ മു​​​​ക​​​​ളി​​​​ലോ​​​​ട്ടു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തെ ഉ​​​​ന്ന​​​​ത വി​​​​ജി​​​​ല​​​​ൻ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ യോ​​​​ഗം ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്ത് വി​​​​ളി​​​​ച്ചുചേ​​​​ർ​​​​ത്തി​​​​രു​​​​ന്നു.

ആ ​​​​യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ന​​​​ൽ​​​​കി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സ് മാ​​​​റ്റ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ഴി​​​​മ​​​​തിക്കേ​​​​സി​​​​ന്‍റെ നി​​​​ജ​​​​സ്ഥി​​​​തി അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും പ​​​​രാ​​​​തി​​​​ക്കാ​​​​രാ​​​​യ പൊ​​​​തു​​​​ജ​​​​ന​​​​ത്തി​​​​നും അ​​​​റി​​​​യു​​​​ന്ന​​​​തി​​​​നു​​​​പ​​​​ക​​​​രി​​​​ക്കു​​​​ന്ന ഏ​​​​ക​​​​ജാ​​​​ല​​​​ക ഓ​​​​ണ്‍​ലൈ​​​​ൻ പോ​​​​ർ​​​​ട്ട​​​​ൽ ഒ​​​​രു​​​​ക്കും.

നി​​​​ര​​​​സി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​ഴി​​​​മ​​​​തി ക​​​​ണ്ടെ​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ​​​​തി​​​​രേ നി​​​​യ​​​​മന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള വ​​​​കു​​​​പ്പുത​​​​ല അ​​​​നു​​​​മ​​​​തി അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ കാ​​​​ല​​​​താ​​​​മ​​​​സം ഉ​​​​ണ്ടാ​​​​കു​​​​ന്നോ എ​​​​ന്നും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി, വി​​​​ജി​​​​ല​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്കും. ഈ ​​​​സ​​​​മി​​​​തി ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​രോ​​​​പ​​​​ണം നേ​​​​രി​​​​ടു​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണ​​​​മോ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​മോ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പ് പോ​​​​ലീ​​​​സ് നി​​​​യ​​​​മ​​​​ത്തി​​​​ലെ സെ​​​​ക്‌​​​​ഷ​​​​ൻ 17എ ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി വാ​​​​ങ്ങ​​ണം. അ​​​​ഴി​​​​മ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​വു​​​​ള്ള​​​​വ​​​​രും കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കോ​​​​ട​​​​തി​​​​യി​​​​ൽനി​​​​ന്ന് അ​​​​നു​​​​കൂ​​​​ല ഉ​​​​ത്ത​​​​ര​​​​വ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​സ്തു​​​​ത അ​​​​നു​​​​മ​​​​തി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. എന്നാ​​​​ൽ ഈ ​​​​അ​​​​നു​​​​മ​​​​തി കാ​​​​ത്ത് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളോ​​​​ളം ഫ​​​​യ​​​​ൽ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ കു​​​​രു​​​​ങ്ങു​​​​ന്നു.

ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ ആ​​​​രോ​​​​പ​​​​ണവി​​​​ധേ​​​​യ​​​​ർ വി​​​​ര​​​​മി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​വും ഉ​​​​ണ്ടാ​​​​കു​​​​ന്നു. ഇ​​​​തി​​​​നു മാ​​​​റ്റം വ​​​​രു​​​​ത്താ​​​​നാ​​​​ണ് ഏ​​​​ക​​​​ജാ​​​​ല​​​​ക പോ​​​​ർ​​​​ട്ട​​​​ൽ രൂ​​​​പീക​​​​രി​​​​ക്കു​​​​ന്ന​​​​ത്. പൊ​​​​തു ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് ഏ​​​​ക​​​​ജാ​​​​ല​​​​ക പോ​​​​ർ​​​​ട്ട​​​​ൽ ത​​​​യാ​​​​റാ​​​​ക്കു​​​​ക. കൂടാ​​​​തെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 100 ദി​​​​വ​​​​സ​​​​ത്തെ പ്ര​​​​ത്യേ​​​​ക ക്ലി​​​​യ​​​​റ​​​​ൻ​​​​സ് ഡ്രൈ​​​​വ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും.

സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്തുസ​​​​ന്പാ​​​​ദ​​​​നം കണ്ടെത്താ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പി​​​​ന്‍റെ പോ​​​​ർ​​​​ട്ട​​​​ലി​​​​ലേ​​​​ക്കും സ്പാ​​​​ർ​​​​ക്ക് ഡാ​​​​റ്റാ​​​​ബേ​​​​സി​​​​ലേ​​​​ക്കും വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന് നേ​​​​രി​​​​ട്ട് പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും ഒ​​​​രു​​​​ക്കും. സ്പാ​​​​ർ​​​​ക്കി​​​​ൽ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യു​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ സ്വ​​​​ത്ത് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വ​​​​ർ​​​​ഷാ​​​​വ​​​​ർ​​​​ഷം വി​​​​ജി​​​​ല​​​​ൻ​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പു​​​​തി​​​​യ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടോ എ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നാ​​​​ണ് പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ നേ​​​​രി​​​​ട്ട് പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നു​​​​ള്ള വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

Kerala

സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു; പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കും  

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​നാ​ണ് അ​ന്വേ​ഷ​ണം വി​ജി​ല​ന്‍​സി​ന് കൈ​മാ​റാ​നു​ള്ള നീ​ക്കം.

അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഇ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കും.

കേ​സ് അ​ഴി​മ​തി നി​രോ​ധ​ന പ​രി​ധി​യി​ല്‍ വ​രു​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പി​എ​സ്‌​സി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ധി​യി​ലാ​ണെ​ന്നും അ​ത്‌​കൊ​ണ്ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും നി​യ​മോ​പ​ദേ​ശ​മു​ണ്ട്.

എ​ന്നാ​ല്‍ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ​തി​നാ​ല്‍ പി​എ​സ്‌​സി ചെ​യ​ര്‍​മാ​നോ അം​ഗ​ങ്ങ​ള്‍​ക്കോ എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നാ​കി​ല്ല. അ​തേ​സ​മ​യം വ​രു​ന്ന ആ​ക്ഷേ​പ​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നു​മാ​ണ് നി​യ​മോ​പ​ദേ​ശം. അ​ന്വേ​ഷ​ണം വി​ജി​ല​ന്‍​സ് ഏ​റ്റെ​ടു​ത്താ​ല്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​കും കേ​സ് അ​ന്വേ​ഷി​ക്കു​ക.

പി​എ​സ്‌​സി​സു​ടെ അ​ന്വേ​ഷ​ണം ശ​രി​യാ​യ വി​ധ​ത്തി​ല​ല്ലെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സ് വി​ജി​ല​ന്‍​സി​നെ ഏ​ല്‍​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​ത്. ചെ​യ​ര്‍​മാ​ന് കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ല്‍​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​തെ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശ​നം.

 

Kerala

ബോ​ഡി ബി​ല്‍​ഡ​ര്‍​മാ​രു​ടെ നേ​രി​ട്ടു​ള്ള പോ​ലീ​സ് നി​യ​മ​നം: വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹർജി

കൊ​​​ച്ചി: ബോ​​​ഡി ബി​​​ല്‍​ഡിം​​​ഗ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് മ​​​ത്സ​​​ര​​​ത്തി​​​ലെ മെ​​​ഡ​​​ല്‍ ജേ​​​താ​​​ക്ക​​​ളാ​​​യ ര​​​ണ്ടു പേ​​​ര്‍​ക്ക് ആം​​​ഡ് പോ​​​ലീ​​​സ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​രാ​​​യി നേ​​​രി​​​ട്ട് നി​​​യ​​​മ​​​നം ന​​​ല്‍​കി​​​യ​​​ത് ചോ​​​ദ്യം ചെ​​​യ്ത് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര ബോ​​​ഡി ബി​​​ല്‍​ഡിം​​​ഗ് ചാ​​​മ്പ്യ​​​ന്‍ ചി​​​ത്ത​​​രേ​​​ഷ് ന​​​ടേ​​​ശ​​​നും ലോ​​​ക പു​​​രു​​​ഷ സൗ​​​ന്ദ​​​ര്യ മ​​​ത്സ​​​ര​​​ത്തി​​​ലെ വെ​​​ള്ളി മെ​​​ഡ​​​ല്‍ ജോ​​​താ​​​വ് ഷി​​​നു ചൊ​​​വ്വ​​യ്​​​ക്കും നി​​​യ​​​മ​​​നം ന​​​ല്‍​കി​​​യ​​​ത് ചോ​​​ദ്യം​​​ചെ​​​യ്ത് അ​​​ഡ്വ. കെ.​​​എം. ഷാ​​​ജ​​​ഹാ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ ഇ​​​രു​​​വ​​​ര്‍​ക്കും നി​​​യ​​​മ​​​നം ന​​​ല്‍​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പ് വെ​​​ള്ളി​​​യാ​​​ഴ്ച​​​ക്ക​​​കം മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ഇ​​​രു​​​വ​​​രു​​​ടെ​​​യും നി​​​യ​​​മ​​​നം റ​​​ദ്ദാ​​​ക്കു​​​ക​​​യും വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യും വേ​​​ണ​​​മെ​​​ന്നാ​​​ണു ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യം. വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന് സ​​​ര്‍​ക്കാ​​​ര്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ഹ​​​ര്‍​ജി മാ​​​റ്റി.

ഉ​​​ന്ന​​​ത ഐ​​​എ​​​എ​​​സ്, ഐ​​​പി​​​എ​​​സ്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യ​​​ട​​​ക്കം അ​​​റി​​​വോ​​​ടെ​​​യാ​​​ണ് ച​​​ട്ട​​​ങ്ങ​​​ളും മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും മ​​​റ്റും മ​​​റി​​​ക​​​ട​​​ന്ന് ഇ​​​രു​​​വ​​​ര്‍​ക്കും നി​​​യ​​​മ​​​നം ന​​​ല്കി​​​യ​​​തെ​​​ന്നാ​​ണു ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.

Kerala

കു​റു​പ്പം​പ​ടി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ വീ​ട്ടി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; 40,000 രൂ​പ പി​ടി​ച്ചെ​ടു​ത്ത് വി​ജി​ല​ൻ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം കു​റു​പ്പം​പ​ടി​യി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് കു​മാ​റി​ന്‍റെ ക്വാ​ട്ടേ​ഴ്സി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 40,000 രൂ​പ ക​ണ്ടെ​ടു​ത്തു. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന.

റെ​യ്ഡ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു കേ​സി​ലെ പ്ര​തി സി​ഐ​യു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഇ​യാ​ൾ എ​ന്തി​നി​വി​ടെ എ​ത്തി എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ സി​ഐ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

കേ​സ് ഒ​തു​ക്കി​തീ​ർ​ക്കാ​ൻ വാ​ങ്ങി​യ കൈ​ക്കൂ​ലി​യാ​ണോ​യെ​ന്ന കാ​ര്യം വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കേ​സി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Kerala

റേ​ഷ​ൻവി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ​​​​പ്ലൈ​​​​കോ എ​​​​ൻ​​​​എ​​​​ഫ്എ​​​​സ്എ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ലും റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ലും ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷ എ​​​​ന്ന​​​പേ​​​​രി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന.

പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​ട്ടേ​​​​റെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ത്രി വൈ​​​​കി​​​​യും പ​​​​രി​​​​ശോ​​​​ധ​​​​ന തു​​​​ട​​​​ർ​​​ന്നു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത 14 ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ലും 54 റേ​​​​ഷ​​​​ൻ​​​​ക​​​​ട​​​​ക​​​​ളി​​​​ലു​​​മാ​​​ണ് ഇ​​​​ന്ന​​​​ലെ പ്രോ​​​​ജ​​​​ക്ട് സീ​​​​റോ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. ഭ​​​​ക്ഷ്യ​​​ധാ​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ൽ കൃ​​​​ത്രി​​​​മം വ​​​​രു​​​​ത്തി ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ൽ വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യും ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ്റ്റോ​​​​ക്കി​​​​ൽ കൃ​​​​ത്രി​​​​മം ന​​​​ട​​​​ത്തി ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ൽ വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി.

ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും ക​​​​രാ​​​​റു​​​​കാ​​​​രു​​​​ടെ​​​​യും ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും ഒ​​​​ത്താ​​​​ശ​​​​യോ​​​​ടെ ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ൾ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി മ​​​​റി​​​​ച്ചു​​​വി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി.

Kerala

കൈ​ക്കൂ​ലി​ക്കേ​സി​ൽ മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു നാ​ലു വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ലു​ല​ക്ഷം പി​ഴ​യും

തൃ​ശൂ​ർ: കൈ​ക്കൂ​ലി​ക്കേ​സി​ൽ പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു നാ​ലു വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ലു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി. ഭൂ​നി​കു​തി അ​ട​ച്ചു​ന​ൽ​കാ​ൻ ആ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ലാ​ണു നി​ല​വി​ൽ പാ​ല​ക്കാ​ട് നെ​ല്ലാ​യ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി പി. ​ഉ​ദ​യ​ഭാ​നു​വി​നെ(53) ശി​ക്ഷി​ച്ച​ത്.

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ലം വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ കോ​ട​തി അ​റ്റാ​ച്ച്‌​മെ​ന്‍റ് ഒ​ഴി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ഭൂ​മി​യു​ടെ നി​കു​തി അ​ട​യ്ക്കാ​നാ​യി വ​ല്ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

വ​ല്ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന പി. ​ഉ​ദ​യ​ഭാ​നു സ്ഥ​ലം അ​ള​ക്കാ​ൻ മൂ​വാ​യി​രം രൂ​പ പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​നി​ൽ​നി​ന്നു നേ​ര​ത്തേ കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്നു. സ​ഹോ​ദ​ര​ൻ ഗ​ൾ​ഫി​ൽ പോ​യ​പ്പോ​ൾ പ​രാ​തി​ക്കാ​ര​ൻ പ​ല​ത​വ​ണ ഉ​ദ​യ​ഭാ​നു​വി​നെ സ​മീ​പി​ച്ചെ​ങ്കി​ലും നി​കു​തി സ്വീ​ക​രി​ക്കാ​തെ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വൈ​കി​പ്പി​ച്ചു.

ഒ​ടു​വി​ൽ ഒ​റ്റ​പ്പാ​ലം ത​ഹ​സി​ൽ​ദാ​റു​ടെ​യും ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റു​ടെ​യും ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് അ​ടി​യാ​ധാ​രം ഹാ​ജ​രാ​ക്കി​യി​ട്ടും ഉ​ദ​യ​ഭാ​നു നി​കു​തി സ്വീ​ക​രി​ച്ചി​ല്ല. ആ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് കൈ​ക്കൂ​ലി കൈ​പ്പ​റ്റു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ഉ​ദ​യ​ഭാ​നു​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്‌​ജി കെ.​എം. ര​തീ​ഷ് കു​മാ​റാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

Kerala

കൈ​ക്കൂ​ലി​ക്ക് അ​ഡ്വാ​ൻ​സ്; ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി വി​ജി​ല​ൻ​സ് പി​ടി​യി​ൽ

ചേ​ർ​ത്ത​ല: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി വി​ജി​ല​ൻ​സ് പി​ടി​യി​ൽ. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.

മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് ഡി​വൈ​എ​സ്പി ര​ണ്ട് ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഉ​ട​മ വി​ജി​ല​ൻ​സി​നെ അ​റി​യി​ച്ചു.

കൈ​ക്കൂ​ലി​യു​ടെ അ​ഡ്വാ​ൻ​സാ​യി 50,000 രൂ​പ കൈ​പ്പ​റ്റു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ൻ​സ് അ​നി​ൽ​കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ൽ പ​ണം എ​ത്തി​ക്കാ​നാ​യി​രു​ന്നു ഡി​വൈ​എ​സ്പി ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പ​ണം ന​ൽ​കാ​ൻ വാ​ഹ​ന ഉ​ട​മ ഡി​വൈ​എ​സ്പി​യു​ടെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ വി​ജി​ല​ൻ​സ് സം​ഘം പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

വി​ജി​ല​ൻ​സി​നെ ക​ണ്ട​തോ​ടെ അ​നി​ൽ​കു​മാ​ർ വീ​ട്ടി​ൽ​ക​യ​റി ക​ത​ക​ട​ച്ചു. പി​ന്നീ​ട് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൊ​ളി​ച്ചി​റ​ങ്ങി​യ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

അ​ഴി​മ​തി​ക്ക് അ​റു​തി​യി​ല്ല, നി​രീ​ക്ഷ​ണം ക​ന​പ്പി​ച്ച് വി​ജി​ല​ൻ​സ്

തൃ​​​ശൂ​​​ർ: അ​​​ഴി​​​മ​​​തി​​​ക്ക് അ​​​റു​​​തി​​​യി​​​ല്ലാ​​​തെ, അ​​​ഞ്ച​​​ര​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ​​​യു​​​ള്ള വി​​​ജി​​​ല​​​ൻ​​​സ് കേ​​​സു​​​ക​​​ൾ 848. ഈ ​​​വ​​​ർ​​​ഷം അ​​​ഞ്ചു ​മാ​​​സം പി​​​ന്നി​​​ടു​​​ന്പോ​​​ഴേ​​​ക്കും കേ​​​സു​​​ക​​​ൾ 75 ആ​​​യി. 2021ൽ ​​​മൊ​​​ത്തം കേ​​​സു​​​ക​​​ൾ 101 ആ​​​യി​​​രു​​​ന്ന​​​ത് 2022 ആ​​​യ​​​പ്പോ​​​ൾ 190 ആ​​​യി വ​​​ർ​​​ധി​​​ച്ചു. തു​​​ട​​​ർ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 161, 120, 201 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കി​​​ട​​​യി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും ന​​​ട​​​പ​​​ടി​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​ക്കി​​​യി​​​ട്ടും യാ​​​തൊ​​​രു ഗു​​​ണ​​​വു​​​മി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്. അ​​​ഴി​​​മ​​​തി​​​ക്കു ത​​​ട​​​യി​​​ടാ​​​ൻ നി​​​രീ​​​ക്ഷ​​​ണം ക​​​ന​​​പ്പി​​​ച്ച് ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണു വി​​​ജി​​​ല​​​ൻ​​​സ്.

പു​​​തി​​​യ കേ​​​സു​​​ക​​​ൾ കു​​​മി​​​ഞ്ഞു​​​കൂ​​​ടു​​​ന്പോ​​​ൾ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​ൻ വ​​​ർ​​​ധ​​​ന​​യാ​​ണ് ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. 2021ൽ 1030 ​​​കേ​​​സു​​​ക​​​ളാ​​​ണു വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ വി​​​ചാ​​​ണ നേ​​​രി​​​ട്ടി​​​രു​​​ന്ന​​​ത്. തു​​​ട​​​ർ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ല​​​ത് 1405, 1104, 1254, 1204 എ​​​ന്നി​​​ങ്ങ​​​നെ ഏ​​​റ്റ​​​ക്കു​​​റ​​​ച്ചി​​​ലു​​​ക​​​ളോ​​​ടെ വ​​​ർ​​​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു. ഈ ​​​വ​​​ർ​​​ഷം പ​​​കു​​​തി​​​യാ​​​കു​​​ന്പോ​​​ഴേ​​​ക്കും കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 3565 ആ​​​യി വ​​​ൻ​​​ കു​​​തി​​​പ്പാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​ചാ​​​ര​​​ണ​​​യി​​​ലു​​​ള്ള കേ​​​സു​​​ക​​​ളു​​​ടെ​​​യും പു​​​തി​​​യ കേ​​​സു​​​ക​​​ളു​​​ടെ​​​യും എ​​​ണ്ണ​​​മെ​​​ടു​​​ത്താ​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന കേ​​​സു​​​ക​​​ൾ കു​​​റ​​​വാ​​​ണ്. അ​​​ഞ്ച​​​ര​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 307 പേ​​​ർ​​​ക്കു​​​മാ​​​ത്ര​​​മാ​​​ണ് അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളി​​​ൽ ശി​​​ക്ഷ ല​​​ഭി​​​ച്ച​​​ത്. ഈ ​​​വ​​​ർ​​​ഷം പ​​​കു​​​തി​​​യോ​​​ടെ 22 കേ​​​സു​​​ക​​​ളി​​​ൽ ശി​​​ക്ഷ വി​​​ധി​​​ച്ച​​​പ്പോ​​​ൾ 2021ൽ 20 ​​​കേ​​​സു​​​ക​​​ളി​​​ലാ​​​ണു ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. 2022 മു​​​ത​​​ൽ 25 വ​​​രെ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 75, 54, 98, 38 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്.

ഈ ​​​വ​​​ർ​​​ഷം നി​​​ല​​​വി​​​ൽ 21 കേ​​​സു​​​ക​​​ളി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു‌. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ, ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ഴേ​​​ക്കും നൂ​​​റി​​​ൽ​​​കൂ​​​ടു​​​ത​​​ൽ കേ​​​സു​​​ക​​​ളി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ടാ​​​നാ​​​ണു സാ​​​ധ്യ​​​ത. 2021ൽ 148 ​​​കേ​​​സു​​​ക​​​ളി​​​ലാ​​​ണു വി​​​ജി​​​ല​​​ൻ​​​സ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. പി​​​ന്നീ​​​ടു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 74, 128, 94, 120 കേ​​​സു​​​ക​​​ളി​​​ൽ കു​​​റ്റ​​​പ​​​ത്രം ന​​​ല്കി.

വി​​​ജി​​​ല​​​ൻ​​​സ് എ​​​ൻ​​​ക്വ​​​യ​​​റി​​​ക​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളും കു​​​റ്റ​​​പ​​​ത്ര​​​സ​​​മ​​​ർ​​​പ്പ​​​ണ​​​വും വി​​​ചാ​​​ര​​​ണ​​​യു​​​മെ​​​ല്ലാം ഇ​​​നി​​​യും വ​​​ർ​​​ധി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. 2026ൽ 34 ​​​വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ പു​​​തി​​​യ​​​താ​​​യി ആ​​​രം​​​ഭി​​​ച്ചു.

Kerala

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന അ​ഴി​മ​തി: വി​ജി​ല​ൻ​സി​ന്‍റെ കു​റ്റ​വി​മു​ക്ത റി​പ്പോ​ർ​ട്ട് ത​ള്ളി; പ്ര​തി​ക​ൾ വി​ചാ​ര​ണ നേ​രി​ട​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2004ലെ ​​​മെ​​​ഡി​​​ക്ക​​​ൽ, എ​​​ൻ​​​ജി​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ കൃ​​​ത്രി​​​മം കാ​​​ട്ടി സ​​​ർ​​​ക്കാ​​​ർ മെ​​​റി​​​റ്റ് സീ​​​റ്റു​​​ക​​​ൾ അ​​​ട്ടി​​​മ​​​റി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളെ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി​​​യ വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ട് കോ​​​ട​​​തി ത​​​ള്ളി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് ജ​​​ഡ്ജി എ. ​​​മ​​​നോ​​​ജാ​​​ണ് വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ‘റ​​​ഫ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ’ ത​​​ള്ളി​​​ക്കൊ​​​ണ്ട് പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റം ചു​​​മ​​​ത്താ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ ഈ ​​​വി​​​ധി​​​യു​​​ണ്ടാ​​​യ​​​ത്.

അ​​​ക്കാ​​​ല​​​ത്തെ പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ സി.​​​കെ. വി​​​ശ്വ​​​നാ​​​ഥ​​​ൻ, മു​​​ൻ ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ രാ​​​ജു കൃ​​​ഷ്ണ​​​ൻ, ടി.​​​ജി. വി​​​ജ​​​യ​​​കു​​​മാ​​​ർ, മു​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് പി.​​​പി. അ​​​ജി​​​ത് എ​​​ന്നി​​​വ​​​രാ​​​ണു വി​​​ചാ​​​ര​​​ണ നേ​​​രി​​​ടേ​​​ണ്ടിവ​​​രു​​​ന്ന​​​ത്.

2004ൽ ​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച പ്രോ​​​സ്പെ​​​ക്ട​​​സി​​​ൽ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തി​​​ക്കൊ​​​ണ്ട് എ​​​ൻ​​​ട്ര​​​ൻ​​​സ് റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കേ​​​ണ്ട ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, ബി​​​ഫാം, ബി​​​ടെ​​​ക് തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ലെ മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം സ​​​ർ​​​ക്കാ​​​ർ മെ​​​റി​​​റ്റ് സീ​​​റ്റു​​​ക​​​ൾ സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കു വി​​​ട്ടു ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണു കേ​​​സ്.

പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യാ​​​തെ​​​യാ​​​ണ് പ്രോ​​​സ്പെ​​​ക്ട​​​സി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​തി​​​ലൂ​​​ടെ സ്വാ​​​ശ്ര​​​യ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് വ​​​ഴി​​​വി​​​ട്ട സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യ​​​താ​​​യും വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

അ​​​ഴി​​​മ​​​തി ന​​​ട​​​ന്ന​​​താ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​ങ്കു​​​ണ്ടെ​​​ന്നും ക​​​ണ്ടെ​​​ത്തി 2018ൽ ​​​ആ​​​ദ്യ കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കി. നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം ആ​​​ദ്യ കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കി​​​യ വി​​​ജി​​​ല​​​ൻ​​​സ് എ​​​സ്പി കെ.​​​ഇ. ബൈ​​​ജു ത​​​ന്നെ പ്ര​​​തി​​​ക​​​ൾ കു​​​റ്റം ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു കാ​​​ണി​​​ച്ച് ‘റ​​​ഫ​​​ർ റി​​​പ്പോ​​​ർ​​​ട്ട്’ കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു.

മെ​​​റി​​​റ്റ് ലി​​​സ്റ്റി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടും പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ര​​​ക്ഷി​​​താ​​​വ് ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

വി​​​ജി​​​ല​​​ൻ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച പു​​​തി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ വൈ​​​രു​​​ധ്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കോ​​​ട​​​തി അ​​​തു ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ​​​ത്. പ്ര​​​തി​​​ക​​​ളു​​​ടെ സ്വാ​​​ധീ​​​ന​​​ത്തി​​​നു വ​​​ഴ​​​ങ്ങി​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ റി​​​പ്പോ​​​ർ​​​ട്ട് മാ​​​റ്റി​​​യ​​​തെ​​​ന്ന വാ​​​ദം ശ​​​രി​​​വ​​​യ്ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി. കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം സ്വീ​​​ക​​​രി​​​ച്ച കോ​​​ട​​​തി പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തിരേ കു​​​റ്റം ചു​​​മ​​​ത്താ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം പ്ര​​​തി​​​ക​​​ൾ വി​​​ചാ​​​ര​​​ണ നേ​​​രി​​​ട​​​ണം.

Kerala

സ​ന്ദീ​പ് പി​ടി​യി​ലാ​കു​ന്ന​ത് ര​ണ്ടാം ത​വ​ണ; കൈ​ക്കൂ​ലി വാ​ങ്ങി​യ വി​ഇ​ഒ അ​റ​സ്റ്റി​ൽ

പാ​റ​ശാ​ല: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​വി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ. കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലെ എ ​സ​ർ​ക്കി​ൾ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ കൊ​ല്ലം അ​യ​ത്തി​ൽ സ്വ​ദേ​ശി ടി.​എ​സ്. സ​ന്ദീ​പ് (49) ആ​ണ് പി​ടി​യി​ലാ​യ​ത്.

നേ​ര​ത്തെ​യും സ​മാ​ന​മാ​യ കേ​സി​ൽ സ​ന്ദീ​പ് പി​ടി​യി​ലാ​യി​രു​ന്നു. 2016-17 കാ​ല​ഘ​ട്ട​ത്തി​ൽ കൊ​ല്ലം ജി​ല്ല​യി​ൽ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റാ​യി​രി​ക്കെ കൈ​ക്കൂ​ലി വാ​ങ്ങു​ന്പോ​ഴാ​യി​രു​ന്നു സ​ന്ദീ​പ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഈ ​കേ​സ് നി​ല​വി​ലു​ണ്ട്.

ഇ​തി​നി​ടെ​യാ​ണ് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​വി​ൽ നി​ന്ന് മൂ​ന്നാം ഗ​ഡു പ​ണം അ​നു​വ​ദി​ക്കാ​ൻ ഇ​യാ​ൾ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ന്ദീ​പ് പ​രാ​തി​ക്കാ​ര​നി​ൽ നി​ന്ന് ആ​ദ്യ ര​ണ്ട് ഗ​ഡു​ക്ക​ൾ അ​നു​വ​ദി​ക്കാ​ൻ 15,00 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്നു.

മൂ​ന്നാം ഗ​ഡു അ​നു​വ​ദി​ക്കാ​ൻ 25,00 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഗു​ണ​ഭോ​ക്താ​വ് പ​രാ​തി​യു​മാ​യി വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ച​ത്. സ​ന്ദീ​പ് പ​രാ​തി​ക്കാ​ര​നി​ൽ നി​ന്ന് പ​ണം കൈ​പ്പ​റ്റി​യ ഉ​ട​ൻ വി​ജി​ല​ൻ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

വി.​എ​സ്. ശി​വ​കു​മാ​റി​ന് വി​ജി​ല​ൻ​സ് ക്ലീ​ൻ ചി​റ്റ്; റി​പ്പോ​ർ​ട്ട് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന കേ​സി​ൽ വി.​എ​സ്. ശി​വ​കു​മാ​റി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. ശി​വ​കു​മാ​റി​നെ കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ട് ആ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ക.

വി.​എ​സ്. ശി​വ​കു​മാ​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ ശി​വ​കു​മാ‍​ർ സ്വ​ത്ത് സ​മ്പാ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ഡ്രൈ​വ​ർ അ​ന​ധി​കൃ​ത സ​മ്പാ​ദ​നം ന​ട​ത്തി​യെ​ന്നു​മാ​ണ് വി​ജി​ല​ൻ​സി​ന്‍റെ റി​പ്പോ​ർ​ട്ട്.

വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം സു​പ്ര​ധാ​ന​മാ​ണ്. ശി​വ​കു​മാ​റി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന ഷൈ​ജു ഹ​ര​ൻ, അ​ടു​പ്പ​ക്കാ​രാ​യ രാ​ജേ​ന്ദ്ര​ൻ, അ​ഡ്വ. ഹ​രി​കു​മാ​ർ എ​ന്നി​വ​ർ​ക്ക് വ​ര​വി​ൽ കൂ​ടു​ത​ൽ സ്വ​ത്തു​ണ്ടെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ശി​വ​കു​മാ​റി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യു​മാ​യ രാ​ജേ​ന്ദ്ര​ന് ഈ ​കാ​ല​യ​ളി​ലു​ണ്ടാ​യി​രു​ന്ന വ​രു​മാ​നം 12 ല​ക്ഷ​ത്തി​ന​ടു​ത്താ​ണ്. പ​ക്ഷേ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ആ​സ്തി ഒ​രു കോ​ടി​ക്ക് മു​ക​ളി​ലാ​ണ്.

Kerala

ഓ​പ്പ​റേ​ഷ​ന്‍ എ​ര്‍​ത്ത് ഗാ​ര്‍​ഡ്; സം​സ്ഥാ​ന​ത്ത് വി​ജി​ല​ന്‍​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മ​​​ണ്ണ് ഖ​​​ന​​​ന​​​വും നീ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ്യാ​​​പ​​​ക അ​​​ഴി​​​മ​​​തി​​​യും ച​​​ട്ട​​​ലം​​​ഘ​​​ന​​​ങ്ങ​​​ളും ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ മി​​​ന്ന​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന. വി​​​ജി​​​ല​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ‘ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ എ​​​ര്‍​ത്ത് ഗാ​​​ര്‍​ഡ്’ എ​​​ന്ന പേ​​​രി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ലാ​​​ണ് മി​​​ന്ന​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും മൈ​​​നിം​​​ഗ് ആ​​​ന്‍​ഡ് ജി​​​യോ​​​ള​​​ജി ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 58 ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ആ​​​കെ 72 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​രേ​​​സ​​​മ​​​യം റെ​​​യ്ഡ് ന​​​ട​​​ന്ന​​​ത്. ഇ​​​തി​​​നു​​​പു​​​റ​​​മെ അ​​​ന​​​ധി​​​കൃ​​​ത മ​​​ണ്ണുനീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി പ​​​രാ​​​തി ല​​​ഭി​​​ച്ച സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും വി​​​ജി​​​ല​​​ന്‍​സ് സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണ​​​ത്തി​​​ന്‍റെ​​​യും വീ​​​ട് വ​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും പേ​​​രി​​​ല്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് പെ​​​ര്‍​മി​​​റ്റും മൈ​​​നിം​​​ഗ് വ​​​കു​​​പ്പി​​​ല്‍ നി​​​ന്ന് ട്രാ​​​ന്‍​സി​​​റ്റ് പാ​​​സു​​​ക​​​ളും കൈ​​​ക്ക​​​ലാ​​​ക്കി​​​യ ശേ​​​ഷം ഇ​​​വ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​താ​​​യി വി​​​ജി​​​ല​​​ന്‍​സ് ക​​​ണ്ടെ​​​ത്തി. അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ പ​​​രി​​​ധി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ മ​​​ണ്ണ് ഖ​​​ന​​​നം ചെ​​​യ്യു​​​ക, കു​​​ന്നു​​​ക​​​ളും മ​​​ല​​​ക​​​ളും ഇ​​​ടി​​​ച്ചുനി​​​ര​​​ത്തി ഭൂ​​​മി​​​യു​​​ടെ സ്വാ​​​ഭാ​​​വി​​​ക ഘ​​​ട​​​ന മാ​​​റ്റു​​​ക തു​​​ട​​​ങ്ങി​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

ഈ ​​​നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​ലും തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലും മ​​​ന​​​പ്പൂര്‍വം വി​​​ട്ടു​​​നി​​​ല്‍​ക്കു​​​ന്ന​​​തു വ​​​ഴി സ​​​ര്‍​ക്കാ​​​രി​​​ന് റോ​​​യ​​​ല്‍​റ്റി ഇ​​​ന​​​ത്തി​​​ല്‍ വ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക ന​​​ഷ്ടം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി.

Kerala

ജ​യി​ൽ മേ​ധാ​വി​ക്കെ​തിരേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം: അ​നു​മ​തി വാ​ങ്ങണമെന്നു കോ​ട​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​യി​​​ൽ വ​​​കു​​​പ്പ് മേ​​​ധാ​​​വി എ​​​ഡി​​​ജി​​​പി ബ​​​ൽ​​​റാം കു​​​മാ​​​ർ ഉ​​​പാ​​​ധ്യാ​​​യ​​​യ്ക്കെ​​​തിരേ ഉ​​​യ​​​ർ​​​ന്ന അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.

എ​​​ന്നാ​​​ൽ, അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തിരേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നു​​​ള്ള മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി വാ​​​ങ്ങി ഹാ​​​ജ​​​രാ​​​ക്കാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​ത്യേ​​​ക വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ടി.​​​എ​​​സ്. ​​​ആ​​​ശി​​​ഷ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി ന​​​ട​​​പ​​​ടി. ജ​​​യി​​​ൽ വ​​​കു​​​പ്പി​​​ലെ അ​​​ഴി​​​മ​​​തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ര​​​മി​​​ച്ച ഡി​​​ഐ​​​ജി പി. ​​​അ​​​ജ​​​യ​​​കു​​​മാ​​​ർ ഒ​​​രു പ്ര​​​മു​​​ഖ മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യ ഞെ​​​ട്ടി​​​ക്കു​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളാ​​​ണ് ഹ​​​ർ​​​ജി​​​ക്ക് ആ​​​ധാ​​​രം.

നി​​​ല​​​വി​​​ൽ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള ജ​​​യി​​​ൽ ഡി​​​ഐ​​​ജി എം.​​​കെ. വി​​​നോ​​​ദ് കു​​​മാ​​​ർ ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ബ​​​ൽ​​​റാം കു​​​മാ​​​ർ ഉ​​​പാ​​​ധ്യാ​​​യ ഒ​​​ത്താ​​​ശ ചെ​​​യ്തെ​​​ന്നും ത​​​ട​​​വു​​​കാ​​​ർ​​​ക്കു ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​യി പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നും, ജ​​​യി​​​ലു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ലേ​​​ക്കു ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളും മൊ​​​ബൈ​​​ൽ ഫോ​​​ണും എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും വി​​​നോ​​​ദ് കു​​​മാ​​​ർ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യി​​​രു​​​ന്ന​​​താ​​​യും ഇ​​​തി​​​ൽ ജ​​​യി​​​ൽ മേ​​​ധാ​​​വി​​​ക്ക് പ​​​ങ്ക് ല​​​ഭി​​​ച്ച​​​താ​​​യും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.

കേ​​​സി​​​ൽ പ്രാ​​​ഥ​​​മി​​​ക വാ​​​ദം കേ​​​ട്ട കോ​​​ട​​​തി, ഉ​​​ന്ന​​​യി​​​ക്ക​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളി​​​ൽ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ ക​​​ഴ​​​ന്പു​​​ണ്ടെ​​​ന്നു നി​​​രീ​​​ക്ഷി​​​ച്ചു. എ​​​ന്നാ​​​ൽ, അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലെ പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തിരേ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള അ​​​നു​​​മ​​​തിപ​​​ത്രം ആ​​​വ​​​ശ്യ​​​മാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം വീ​​​ണ്ടും സ​​​മീ​​​പി​​​ക്കാ​​​ൻ ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നോ​​​ട് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

District News

വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം: മേ​യ​റു​ടെ രാ​ജിക്കായി എ​ല്‍​ഡി​എ​ഫ് മാ​ര്‍​ച്ച്

കൊ​ച്ചി: റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി​ക്കേ​സി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​ഐ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ടി.​സി. സ​ന്‍​ജി​ത് അ​ധ്യ​ക്ഷ​യാ​യി. എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് ഇ​ട​പ്പ​ര​ത്തി, കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​എ​സ്. ശ്രീ​ജി​ത്ത്, നേ​താ​ക്ക​ളാ​യ സി.​എം. ദി​നേ​ശ് മ​ണി, സി.​കെ. മ​ണി​ശ​ങ്ക​ര്‍, സി. ​മ​ണി, എ.​ജി. ഉ​ദ​യ​കു​മാ​ര്‍, കെ.​വി. മ​നോ​ജ്, കു​മ്പ​ളം ര​വി, കെ.​ജെ. ബെ​യ്‌​സി​ല്‍, വി​നോ​ദ് ബാ​ബു, ജോ​ണ്‍​സ​ണ്‍ ലോ​പ്പ​സ്, ബി​ജു തേ​റാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​ലാ​രി​വ​ട്ടം ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​റാ​യി​രി​ക്കെ ക​ള​വ​ത്ത് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യെ​ന്ന​താ​ണ് മേ​യ​ര്‍​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണം. എ​ന്നാ​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും ത​ന്‍റെ ഭാ​ഗം കേ​ള്‍​ക്കാ​തെ​യു​ള്ള പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണി​തെ​ന്നും മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ പ​റ​ഞ്ഞു.

Kerala

മ​ണ്ണ് നീ​ക്കാ​ന്‍ കൈ​ക്കൂ​ലി; ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ് മാ​റ്റു​ന്ന​തി​നാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം കാ​ട്ട​ക്ക​ട സ്വ​ദേ​ശി​യും മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ലെ ലാ​ബ് അ​റ്റ​ന്‍​ഡ​റു​മാ​യ ക്രി​സ്റ്റ്യ​ന്‍ ജോ​സി​നെ​യാ​ണ് വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യ​ത്.

5000 രൂ​പ​യാ​ണ് ഇ​യാ​ൾ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ടി​പ്പ​ര്‍ ലോ​റി ഉ​ട​മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യു​ടെ വ​സ്തു​വി​ല്‍ നി​ന്നും കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി മ​ണ്ണ് നീ​ക്കം ചെ​യ്യാ​നു​ള്ള ക​രാ​ര്‍ ടി​പ്പ​ര്‍ ലോ​റി ഉ​ട​മാ​യ പ​രാ​തി​ക്കാ​ര​ന്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു.

മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ഇ​യാ​ൾ ജി​ല്ലാ മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​ക​യും ചെ​യ്തു. പാ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം നേ​രി​ട്ട​തോ​ടെ പ​രാ​തി​ക്കാ​ര​ന്‍ ജി​ല്ലാ ഓ​ഫീ​സി​ല്‍ നേ​രി​ട്ട് പോ​യി അ​ന്വേ​ഷി​ച്ചു. അ​പ്പോ​ള്‍ ഓ​ഫീ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക്രി​സ്റ്റ്യ​ന്‍ ജോ​സ് കാ​ര്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Kerala

ഭൂ​മി ത​രം മാ​റ്റു​ന്ന​തി​ന് കൈ​ക്കൂ​ലി; വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് വി​ജി​ല​ൻ​സ് പി​ടി​യി​ൽ

കൊ​ല്ലം: പ​ത്ത​നാ​പു​രം പി​റ​വ​ന്തൂ​രി​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. പി​റ​വ​ന്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റും തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് ഖാ​ൻ ആ​ണ് വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ​ത്.

ഭൂ​മി ത​രം മാ​റ്റി ന​ൽ​കു​ന്ന​തി​നാ​ണ് പ്ര​തി പി​റ​വ​ന്തൂ​ർ സ്വ​ദേ​ശി​യി​ൽ നി​ന്ന് 10,000രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​റ​വ​ന്തൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 34 സെ​ന്‍റ് ഭൂ​മി ത​രം മാ​റ്റി ന​ൽ​കാ​നാ​ണ് മു​ഹ​മ്മ​ദ് ഖാ​ൻ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​ണം ഗൂ​ഗി​ൾ പേ ​വ​ഴി ന​ൽ​കു​ക​യോ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി നേ​രി​ട്ട് ന​ൽ​കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഇ​തേ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് ഖാ​ൻ വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.

വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

അ​ര​ല​ക്ഷം കൈ​ക്കൂ​ലി: സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ

പു​​​ന്ന​​​യൂ​​​ർ​​​ക്കു​​​ളം (ചാ​​​വ​​​ക്കാ​​​ട്): പ​​​ട്ട​​​യ​​​മാ​​​യി ല​​​ഭി​​​ച്ച 98 സെ​​​ന്‍റ് ഭൂ​​​മി​​​യു​​​ടെ​​​അ​​​വ​​​കാ​​​ശ​​​രേ​​​ഖ (ആ​​​ർ​​​ഒ​​​ആ​​​ർ)​​​ശ​​​രി​​​യാ​​​ക്കി​​​ന​​​ൽ​​​കാ​​​ൻ അ​​​ര​​​ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ സ്പെ​​​ഷ​​​ൽ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

ക​​​ടി​​​ക്കാ​​​ട് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ലെ സ്പെ​​​ഷ​​​ൽ വി​​​ല്ലേ​​​ജ് ഓ​​​ഫി​​​സ​​​ർ പ​​​ത്ത​​​നം​​​തി​​​ട്ട ചി​​​റ്റാ​​​ർ സ്വ​​​ദേ​​​ശി എ​​​ൻ.​​​പി. വി​​​നോ​​​ദി​​​നെ​​​യാ​​​ണു തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

പു​​​ന്ന​​​യൂ​​​ർ​​​ക്കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ പ​​​രാ​​​തി​​​ക്കാ​​​ര​​​നു നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ഭൂ​​​മി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​രേ​​​ഖ ശ​​​രി​​​യാ​​​ക്കി​​​ന​​​ൽ​​​കാ​​​ൻ​​​അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ത്ര​​​യും തു​​​ക കൈ​​​യി​​​ൽ ഇ​​​ല്ലെ​​​ന്നു​​​പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ മൂ​​​ന്നു ​ല​​​ക്ഷം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​യി. അ​​​തും ഇ​​​ല്ലെ​​​ന്നു​​​പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ര​​​ണ്ട​​​ര ​ല​​​ക്ഷ​​​ത്തി​​​നു കാ​​​ര്യം ന​​​ട​​​ത്താ​​​മെ​​​ന്നാ​​​യി. പ​​​ണം ചാ​​​ക്കി​​​ലോ പേ​​​പ്പ​​​റി​​​ലോ പൊ​​​തി​​​ഞ്ഞ് സീ​​​റ്റി​​​നു പി​​​റ​​​കി​​​ലേ​​​ക്ക് ഇ​​​ടാ​​​ൻ വി​​​നോ​​​ദ് പ​​​റ​​​ഞ്ഞ​​​തു പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ പ​​​ക​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

രേ​​​ഖ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കി പ​​​ല​​​ത​​​വ​​​ണ പ​​​രാ​​​തി​​​ക്കാ​​​ര​​​നും മ​​​ക​​​നും ഓ​​​ഫീ​​​സി​​​ൽ ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു. സാ​​​ങ്കേ​​​തി​​​ക​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ് മ​​​ട​​​ക്കി​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് മ​​​റ്റൊ​​​രാ​​​ളെ​​​ക്കൊ​​​ണ്ട് അ​​​ന്വേ​​​ഷി​​​പ്പി​​​ച്ച​​​പ്പോ​​​ഴാ​​​ണു പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

പ​​​ല കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ 50,000 രൂ​​​പ​​​യ്ക്ക് ഉ​​​റ​​​പ്പി​​​ച്ചു. ഇ​​​ക്കാ​​​ര്യം പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സി​​​നെ അ​​​റി​​​യി​​​ച്ചു. ഓ​​​ഫീ​​​സി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് മു​​​റി​​​യി​​​ൽ​​​വ​​​ച്ചു വി​​​നോ​​​ദ് പ​​​ണം എ​​​ടു​​​ക്കു​​​മ്പോ​​​ൾ വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി ജിം ​​​പോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം കൈ​​​യോ​​​ടെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.

Kerala

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: പു​ന്ന​യൂ​ർ​ക്കു​ള​ത്ത് ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ. ത​ടി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​പി. വി​നോ​ദാ​ണ് തൃ​ശൂ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ്പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

‌പു​ന്ന​യൂ​ർ​ക്കു​ളം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന് നി​കു​തി അ​ട​യ്ക്കു​ന്ന​തി​നാ​യി ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ വേ​ണ​മാ​യി​രു​ന്നു. അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​നോ​ദ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​ക്കാ​ര്യം സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ പ​രാ​തി​ക്കാ​ര​ൻ റി​ക്കോ​ർ​ഡ് ചെ​യ്തു. അ​ഞ്ച് ല​ക്ഷം രൂ​പ കൈ​യി​ൽ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മൂ​ന്ന് ല​ക്ഷം ന​ൽ​ക​ണ​മെ​ന്നാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ. അ​തും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ര​ണ്ട​ര ല​ക്ഷ​ത്തി​ന് കാ​ര്യം ന​ട​ത്താം എ​ന്നാ​യി.

പ​ണം ചാ​ക്കി​ലോ പേ​പ്പ​റി​ലോ പൊ​തി​ഞ്ഞ സീ​റ്റി​ന് പു​റ​കി​ലേ​ക്ക് ഇ​ടാ​നും വി​നോ​ദ് പ​റ​യു​ന്നു​ണ്ട്. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ തൃ​ശൂ​ർ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ച​ത്. ര​ണ്ട​ര ല​ക്ഷം എ​ന്ന് തോ​ന്നി​ക്കാ​ൻ നൂ​റി​ന്‍റെ നോ​ട്ട് കെ​ട്ടു​ക​ളാ​ണ് വി​ജി​ല​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രാ​തി​ക്കാ​ര​ൻ പൊ​തി​ഞ്ഞു കൊ​ണ്ടു​പോ​യ​ത്.

ര​ണ്ട​ര ല​ക്ഷം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് നോ​ട്ട് കെ​ട്ടു​ക​ൾ കൈ​മാ​റു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി ജിം ​പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

Kerala

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർനി​ർ​മാ​ണം; 29 പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ ക​ണ​ക്കി​ല്ലാതെ ദേ​വ​സ്വം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല കൊ​​​ടി​​​മ​​​ര പു​​​ന​​​ർനി​​​ർ​​​മാ​​​ണ​​​ത്തി​​​നു ശേ​​​ഷം ബാ​​​ക്കി വ​​​ന്ന 29 പ​​​വ​​​നോ​​​ളം സ്വ​​​ർ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ണ​​​ക്ക് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മി​​​ല്ലെ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ലു​​​ക​​​ൾ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ആ​​​സ്ഥാ​​​ന​​​ത്തുനി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യെ​​​ങ്കി​​​ലും ബാ​​​ക്കി വ​​​ന്ന സ്വ​​​ർ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രം. സ്വ​​​ർ​​​ണ​​​ക്കൊ​​​ടി​​​മ​​​ര നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ദ്യ ക്ര​​​മ​​​ക്കേ​​​ടാ​​​ണ് വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കൊ​​​ടി​​​മ​​​ര പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ​​​യ്ക്കാ​​​യി 9.57 കി​​​ലോ സ്വ​​​ർ​​​ണ​​​മാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ അ​​​ട​​​ക്കം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​ൽ 9.34 കി​​​ലോ സ്വ​​​ർ​​​ണം കൊ​​​ടി​​​മ​​​ര പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ​​​യ്ക്കാ​​​യി വേ​​​ണ്ടി​​​വ​​​ന്നു. ബാ​​​ക്കി വ​​​ന്ന 29 പ​​​വ​​​ൻ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മി​​​ല്ലാ​​​ത്ത​​​ത്.

കൊ​​​ടി​​​മ​​​ര നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം 29 പ​​​വ​​​ൻ സ്വ​​​ർ​​​ണം ബാ​​​ക്കി വ​​​ന്നി​​​രു​​​ന്ന​​​താ​​​യി ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് നേ​​​ര​​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ദേ​​​വ​​​സ്വം ഓ​​​ഫീ​​​സി​​​ലെ കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തു.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കൊ​​​ടി​​​മ​​​ര പു​​​ന​​​ർനി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി​​​യ അ​​​ന​​​ന്ത​​​ൻ ആ​​​ചാ​​​രി​​​യി​​​ൽനി​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് മൊ​​​ഴി​​​യെ​​​ടു​​​ത്തു. ചെ​​​ന്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള നി​​​ർ​​​മാ​​​ണപ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യി ചെ​​​യ്ത​​​തെ​​​ന്ന് അ​​​ന​​​ന്ത​​​ൻ ആ​​​ചാ​​​രി മൊ​​​ഴി ന​​​ൽ​​​കി.

തി​​​രു​​​വാ​​​ഭ​​​ര​​​ണം ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സി​​​ലെ സൂ​​​പ്ര​​​ണ്ടി​​​ന്‍റെ​​​യും മൊ​​​ഴി വി​​​ജി​​​ല​​​ൻ​​​സ് ശേ​​​ഖ​​​രി​​​ച്ചു. സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി കൊ​​​ടി​​​മ​​​രം അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ച്ചി​​​രു​​​ന്നു.

Kerala

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സ്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു. കൊ​ച്ചി​യി​ലെ വി​ജി​ല​ൻ​സ് ഓ​ഫീ​സി​ൽ വെ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. 

പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്ന് കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് എ​ടു​ത്ത വാ​യ്പ തു​ക അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​തെ ഉ​യ​ർ​ന്ന പ​ലി​ശ​യ്ക്ക് മ​റി​ച്ചു ന​ൽ​കി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി എ​ന്ന​താ​ണ് കേ​സ്.

കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നോ​ട് ഹാ​ജ​രാ​കാ​ൻ വി​ജി​ല​ൻ​സ് നേ​ര​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. വാ​യ്പാ വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ, പ​ലി​ശ നി​ര​ക്കി​ലെ മാ​റ്റ​ങ്ങ​ൾ, ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ലെ അ​വ്യ​ക്ത​ത എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ തേ​ടി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം പു​റ​ത്തു​വ​ന്ന വെ​ള്ളാ​പ്പ​ള്ളി, താ​ൻ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചു​വെ​ന്നും ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൈ​ക്രോ​ഫി​നാ​ൻ​സ് അ​ഴി​മ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​കേ​സി​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നെ അ​ഴി​മ​തി​ക്കേ​സി​ൽ ചോ​ദ്യം ചെ​യ്ത​ത് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലും സാ​മൂ​ഹി​ക രം​ഗ​ത്തും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

Kerala

ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ നെ​യ്യ് അ​ഴി​മ​തി: ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ത​ട്ടി​യ​ത് 21 ല​ക്ഷം

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന 'ആ​ടി​യ നെ​യ്യ്' വി​ൽ​പ​ന​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി വി​ജി​ല​ൻ​സ്. വെ​റും ഒ​ന്ന​ര മാ​സ​ത്തി​നി​ടെ 21.39 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നു​വെ​ന്നാ​ണ് വി​ജി​ല​ൻ​സ് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​ര​ട​ക്കം 33 പേ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നെ​യ്യ​ഭി​ഷേ​കം ക​ഴി​ഞ്ഞു​ള്ള നെ​യ്യ് 100 മി​ല്ലി പാ​ക്ക​റ്റു​ക​ളി​ലാ​ക്കി 100 രൂ​പ നി​ര​ക്കി​ലാ​ണ് ഭ​ക്ത​ർ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വി​റ്റ 13,679 പാ​ക്ക​റ്റ് നെ​യ്യു​ടെ പ​ണം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. സ്റ്റോ​ക്ക് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ത്ത​തും വി​ൽ​പ​ന​യി​ൽ ശ​രി​യാ​യ അ​ക്കൗ​ണ്ടിം​ഗ് രീ​തി​ക​ൾ പി​ന്തു​ട​രാ​ത്ത​തു​മാ​ണ് ഇ​ത്ര​യും വ​ലി​യ ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കി​യ​ത്. ടെ​മ്പി​ൾ സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​ർ ഏ​റ്റു​വാ​ങ്ങു​ന്ന നെ​യ്യ് പാ​ക്ക​റ്റു​ക​ൾ കൗ​ണ്ട​റു​ക​ളി​ലേ​ക്ക് ന​ൽ​കു​മ്പോ​ഴാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്നി​രി​ക്കു​ന്ന​ത്.

കേ​സ് പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്. ഒ​രു ചെ​റി​യ ക​ട​യി​ൽ പോ​ലും പാ​ലി​ക്കു​ന്ന കൃ​ത്യ​ത ശ​ബ​രി​മ​ല​യി​ലെ അ​ക്കൗ​ണ്ടിം​ഗി​ൽ ഉ​ണ്ടാ​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ ഭ​ര​ണ-​സാ​മ്പ​ത്തി​ക വീ​ഴ്ച​ക​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

എ​സ്പി മ​ഹേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് 45 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

Kerala

തൊ​ഴി​ൽ അ​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​തെ ഫ​ണ്ട് ത​ട്ടു​ന്നു​വെ​ന്ന് വി​ജി​ല​ൻ​സ് 

തി​രു​വ​ന​ന്ത​പു​രം: ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ്‍ കൗ​ശ​ല്യ യോ​ജ​ന പ​ദ്ധ​തി​യു​ടെ കീ​ഴി​ലു​ള്ള തൊ​ഴി​ൽ അ​ധി​ഷ്ഠി​ത വി​ദ്യാ​വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ വ​ൻ അ​ഴി​മ​തി​യും വ്യാ​പ​ക ക്ര​മ​ക്കേ​ടും ക​ണ്ടെ​ത്തി.

തൊ​ഴി​ൽ അ​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ൽ കൃ​ത്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കാ​തെ​യും പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്കു വ്യാ​ജ അ​ഡ്മി​ഷ​ൻ ന​ൽ​കി​യ​താ​യി കാ​ണി​ച്ചും, പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ജോ​ലി ല​ഭി​ച്ചെ​ന്നു കാ​ണി​ക്കാ​ൻ വ്യാ​ജ ശ​ന്പ​ള സ​ർ​ട്ടി​ഫി​ക്ക​റ്റും ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റു​ക​ളും ഹാ​ജ​രാ​ക്കി​യും പ​ദ്ധ​തി​നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ൾ ഫ​ണ്ട് ത​ട്ടി​യെ​ടു​ക്കു​ന്നു. 

പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കേ​ണ്ട ജി​ല്ലാ-​സം​സ്ഥാ​ന നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യും ‘ഓ​പ്പ​റേ​ഷ​ൻ സ്കി​ൽ ഗാ​ർ​ഡ്’ എ​ന്ന പേ​രി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. 

സം​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​ത്ത 47 പ​ദ്ധ​തി​നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ളി​ലും ഡി​ഡി​യു​ജി​കെ​വൈ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നാ​യു​ള്ള സം​സ്ഥാ​ന ഓ​ഫീ​സി​ലും 14 ജി​ല്ലാ ഓ​ഫീ​സു​ക​ളി​ലും ഉ​ൾ​പ്പെ​ടെ 62 ഇ​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന. 

മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത ഏ​ജ​ൻ​സി​ക​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം മാ​റി ന​ൽ​കു​ന്നു. പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​തെ പ​ദ്ധ​തി അ​നു​വ​ദി​ക്കു​ന്നു. ചി​ല ഏ​ജ​ൻ​സി​ക​ൾ അ​ത​തു സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ ത​ന്നെ ട്രെ​യ്നി​ക​ളാ​യി കാ​ണി​ച്ച് തു​ക ത​ട്ടു​ന്നു. പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ കൃ​ത്യ​മാ​യി പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. 

പ​ഞ്ച് ഇ​ൻ ചെ​യ്ത ഉ​ട​ൻ​ത​ന്നെ പ​ഞ്ച് ഔ​ട്ട് ചെ​യ്യു​ന്നു. നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് മൂ​ന്നു വ​ർ​ഷ പ്ര​വൃ​ത്തി​പ​രി​ച​യം ആ​വ​ശ്യ​മെ​ന്ന മാ​ന​ദ​ണ്ഡ​മു​ണ്ടാ​യി​രി​ക്കെ, പ്ര​വൃ​ത്തി​പ​രി​ച​യ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ​യും പ​ദ്ധ​തി നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 

പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്കു ജോ​ലി ല​ഭി​ച്ചെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​തെ ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​ണം പൂ​ർ​ണ​മാ​യി മാ​റി​ന​ൽ​കു​ന്നു. പ​ല ഏ​ജ​ൻ​സി​ക​ളും പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് പ​ദ്ധ​തി ഫ​ണ്ടി​ൽ​നി​ന്നു​ള്ള പ​ണ​മു​പ​യോ​ഗി​ച്ച് ശ​ന്പ​ളം ന​ൽ​കി​യ​താ​യും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി.

ചി​ല സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് പോ​സ്റ്റ് പ്ലേ​സ്മെ​ന്‍റ് അ​ല​വ​ൻ​സാ​യി ന​ൽ​കേ​ണ്ട തു​ക പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്നി​ല്ല. ചി​ല ഏ​ജ​ൻ​സി​ക​ൾ പോ​സ്റ്റ് പ്ലേ​സ്മെ​ന്‍റ് അ​ല​വ​ൻ​സു​ക​ൾ കൃ​ത്രി​മ​രേ​ഖ ച​മ​ച്ച് ത​ട്ടി​യെ​ടു​ക്കു​ന്നു. 

പ​രി​ശീ​ല​നാ​ർ​ഥി​ക​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ല​ർ​ക്കും പോ​സ്റ്റ് പ്ലേ​സ്മെ​ന്‍റ് അ​ല​വ​ൻ​സ് ല​ഭി​ച്ചി​ല്ല. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി കെ​ട്ടി​വ​യ്ക്കേ​ണ്ട ബാ​ങ്ക് ഗാ​ര​ന്‍റി​ക​ൾ പ​ല ഏ​ജ​ൻ​സി​ക​ളും പു​തു​ക്കി​യി​ല്ല. പ​രി​ശീ​ല​നാ​ർ​ഥി​ക​ളു​ടെ പ്ലേ​സ്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്താ​ത്ത പ​ദ്ധ​തി​നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കും പ​ണം അ​നു​വ​ദി​ച്ചു. 

ചി​ല​ർ പ​ദ്ധ​തി​ത്തു​ക​യു​ടെ ഒ​ന്നോ ര​ണ്ടോ ഗ​ഡു​ക്ക​ൾ വാ​ങ്ങി​യെ​ടു​ത്ത ശേ​ഷം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കാ​തെ ഉ​പേ​ക്ഷി​ക്കു​ന്നു. ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു പ​ണം റി​ക്ക​വ​റി ചെ​യ്യേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കു കൂ​ട്ടു​നി​ന്നു. 

ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ്‍ കൗ​ശ​ല്യ യോ​ജ​ന​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സം​സ്ഥാ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ദ്ധ​തി​നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​റി​ൽ​നി​ന്ന് യു​പി​ഐ മു​ഖേ​ന 25,000 രൂ​പ കൈ​പ്പ​റ്റി​യ​താ​യും ക​ണ്ടെ​ത്തി.

Kerala

ശ​ബ​രി​മ​ലയിൽ ആ​ടി​യ നെ​യ് വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ട്: പ്ര​തി അ​റ​​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ നെ​യ് വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ടു ന​ട​ത്തി​യ കേ​സി​ൽ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ.

2025 വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ, ആ​ടി​യ നെ​യ് വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി 36 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​ന് വി​ജി​ല​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പു​ന​ലൂ​ർ ഗ്രൂ​പ്പി​ന് കീ​ഴി​ൽ വ​രു​ന്ന ചാ​ലി​യേ​ക്ക​ര ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ മു​ൻ ശാ​ന്തി ആ​ല​പ്പു​ഴ അ​രൂ​ർ സ്വ​ദേ​ശി കെ.​ആ​ർ. സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ ആ​ണ് ഇ​ന്ന​ലെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ടി​യ നെ​യ് പാ​യ്ക്ക​റ്റി​ലാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലെ ജീ​വ​ന​ക്കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

നെ​യ് പാ​ക്ക​റ്റു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നു​ശേ​ഷം ല​ഭി​ച്ച മ​ഴു​വ​ൻ തു​ക​യും ബോ​ർ​ഡി​ൽ അ​ട​യ്ക്കാ​തെ ജീ​വ​ന​ക്കാ​ർ സ്റ്റോ​ക്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി ദേ​വ​സ്വം ബോ​ർ​ഡി​ന് 36,24,400 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കി​യ കേ​സി​ലാ​ണ് സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ വി​ജി​ല​ൻ​സ് പ​ത്ത​നം​തി​ട്ട യൂ​ണി​റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

ശ​ബ​രി​മ​ല​യി​ലെ നെ​യ്‌​ക്കൊ​ള്ള; ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ആ​ടി​യ ശി​ഷ്ടം നെ​യ്യ് വി​ല്‍​പ്പ​ന​യി​ലെ ക്ര​മ​ക്കേ​ടി​ല്‍ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ പോ​റ്റി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ജി​ല​ൻ​സി​ന്‍റെ പ​ത്ത​നം​തി​ട്ട യൂ​ണി​റ്റാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ 13 ആം ​പ്ര​തി​യാ​ണ് സു​നി​ൽ​കു​മാ​ർ പോ​റ്റി. ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം ആ​കെ 33 പേ​രാ​ണ് കേ​സി​ലു​ള്ള​ത്. സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ആ​ടി​യ ശി​ഷ്ടം നെ​യ്യ് വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​ൻ ആ​യി​രു​ന്നു സു​നി​ൽ​കു​മാ​ർ പോ​റ്റി. പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

കാ​യം​കു​ളം ആ​ർ​ടി ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന; 30,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു

ആ​ല​പ്പു​ഴ: കാ​യം​കു​ളം ആ​ർ​ടി ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 30,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു. ഓ​ഫീ​സി​നു​ള്ളി​ൽ ഏ​ജ​ന്‍റു​മാ​രു​ടെ സ്വാ​ധീ​നം വ​ർ​ധി​ക്കു​ന്ന​താ​യും സേ​വ​ന​ങ്ങ​ൾ​ക്കാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യും ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ​രി​ശോ​ധ​ന​യി​ൽ ഓ​ഫീ​സി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഏ​ജ​ന്‍റു​മാ​രി​ൽ നി​ന്നാ​ണ് പ​ണ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ക​ണ്ടെ​ടു​ത്ത​ത്. ഏ​ക​ദേ​ശം 30,000 രൂ​പ​യോ​ളം ഇ​വ​രി​ൽ നി​ന്ന് വി​ജി​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്തു.

കൂ​ടാ​തെ, ഓ​ഫീ​സി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​ക്ക​ൽ നി​ന്നു കൃ​ത്യ​മാ​യ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്താ​ത്ത 1,000 രൂ​പ​യും വി​ജി​ല​ൻ​സ് സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്

Kerala

കെ​എ​സ്ഇ​ബിയിൽ ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ട്’; കൈ​ക്കൂ​ലി 16.5 ല​ക്ഷം!


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡ് സെ​​​​ക്‌​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രും ഓ​​​​വ​​​​ർ​​​​സി​​​​യ​​​​ർ​​​​മാ​​​​രും ലൈ​​​​ൻ​​​​മാ​​​​ൻ​​​​മാ​​​​രും ക​​​​രാ​​​​റു​​​​കാ​​​​രി​​​​ൽനി​​​​ന്ന് യു​​​​പി​​​​ഐ (അ​​​​ക്കൗ​​​​ണ്ട്) മു​​​​ഖേ​​​​ന കൈ​​​​പ്പ​​​​റ്റി​​​​യ​​​​ത് 16.5 ല​​​​ക്ഷം രൂ​​​​പ​​​​യെ​​​​ന്ന് ക​​​​ണ്ടെ​​​​ത്ത​​​​ൽ.

‘ഓ​​​​പ്പ​​​​റേ​​​​ഷൻ ​ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്’ എ​ന്ന പേ​രി​ലു​ള്ള വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ തൊ​ട്ട​ടു​ത്തു​ള്ള പെ​ട്ടി- ത​ട്ടു​ക​ട​ക്കാ​രെ ഏ​ജ​ന്‍റു​മാ​രാ​ക്കി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യും ക​ണ്ടെ​ത്തി.

വി​വി​ധ സെ​ക്‌​ഷ​ൻ ഓ​ഫീ​സു​ക​ളി​ലെ 41 ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ ക​രാ​റു​കാ​രി​ൽനി​ന്നാ​ണ് 16.5 ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ മാ​ത്രം കൈ​ക്കൂ​ലി​ കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. കെ​എ​സ്ഇ​ബി​യി​ലെ ഭൂ​രി​ഭാ​ഗം ഓ​ഫീ​സു​ക​ളി​ലും ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ​യാ​ണ് ക​രാ​ർ ന​ൽ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നി​യ​ർ 55,200 രൂ​പ​യും മ​റ്റൊ​രു സ​ബ് എ​ൻ​ജി​നി​യ​ർ 4,000 രൂ​പ​യും ഗൂ​ഗി​ൾ പേ ​വ​ഴി സ്വീ​ക​രി​ച്ചു. പാ​റ​ശാ​ല​യി​ലെ സ​ബ് എ​ൻ​ജി​നി​യ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 38,000 രൂ​പ കൈ​പ്പ​റ്റി. ക​രു​നാ​ഗ​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 31,000 രൂ​പ​യും അ​ഞ്ച​ലി​ലെ ര​ണ്ട് സ​ബ് എ​ൻ​ജി​നിയ​ർ​മാ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 5,000 രൂ​പ വീ​തം കൈ​പ്പ​റ്റി. ഓ​ച്ചി​റ​യി​ലെ ലൈ​ൻ​മാ​ൻ ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് 1,900 രൂ​പ കൈ​പ്പ​റ്റി.

അ​ടൂ​രി​ലെ സ​ബ് എ​ൻ​ജി​നിയ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 15,000 രൂ​പ​യും ലൈ​ൻ​മാ​ൻ അ​തേ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 10,000 രൂ​പ​യും ഗൂ​ഗി​ൾ പേ ​മു​ഖേ​ന വാ​ങ്ങി. തി​രു​വ​ല്ല​യി​ലെ ഓ​വ​ർ​സിയ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ക​ട ന​ട​ത്തു​ന്ന വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നു പ​ല ത​വ​ണ​യാ​യി 1.67 ല​ക്ഷം രൂ​പ ഗൂ​ഗി​ൾ പേ ​മു​ഖേ​ന ന​ൽ​കി. ച​ങ്ങ​നാ​ശേ​രി ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നി​യ​ർ 1.83 ല​ക്ഷം രൂ​പ​യും ഓ​വ​ർ​സിയ​ർ 18,550 രൂ​പ​യും ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് സ്വീ​ക​രി​ച്ചു.

ക​ട്ട​പ്പ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 2,35,700 രൂ​പ​യും സ​ബ് എ​ൻ​ജി​നിയ​ർ 25,000 രൂ​പ​യും മ​റ്റൊ​രു സ​ബ് എ​ൻ​ജി​നി​യ​ർ 47,700 രൂ​പ​യും ഓ​വ​ർ​സിയ​ർ 2,000 രൂ​പ​യും മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ 2,000 രൂ​പ​യും കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. കൂ​ടാ​തെ ഈ ​ഓ​ഫീ​സി​ലെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ 1.86 ല​ക്ഷം രൂ​പ ക​രാ​റു​കാ​ർ​ക്ക് അ​യ​ച്ച് ന​ൽ​കി. ബി​നാ​മി ക​രാ​റു​കാ​രെ വ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ വ​ർ​ക്കു​ക​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്യു​ന്ന​താ​ണോ​യെ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കും.

വൈ​ദ്യു​തി മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ ചി​റ്റൂ​ർ സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ 1.27 ല​ക്ഷം രൂ​പ​യും സ​ബ് എ​ൻ​ജി​നി​യ​ർ 20,000 രൂ​പ​യും ഓ​വ​ർ​സി​യ​ർ 12,500 രൂ​പ​യും മ​റ്റൊ​രു ഓ​വ​ർ​സി​യ​ർ 16,300 രൂ​പ​യും ക​രാ​റു​കാ​രി​ൽ​നി​ന്ന് ഗൂ​ഗി​ൾ പേ ​മു​ഖേ​ന കൈ​പ്പ​റ്റി​യ​താ​യും ക​ണ്ടെ​ത്തി.

മ​ല​പ്പു​റ​ത്ത് ക​ണ​ക്കി​ൽ പെ​ടാ​ത്ത 34,000 രൂ​പ പി​ടി​കൂ​ടി. ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പ് ഓ​ഫീ​സി​ലെ എ​ഇ 64,000 രൂ​പ ക​രാ​റു​കാ​ര​നി​ൽനി​ന്ന് കൈ​പ്പ​റ്റി. തു​ട​ർ പ​രി​ശോ​ധ​ന​ക​ളും ഫീ​ൽ​ഡ് വെ​രി​ഫി​ക്കേ​ഷ​നു​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ഏ​ബ്ര​ഹാം അ​റി​യി​ച്ചു.

Kerala

ചി​ന്ന​ക്ക​നാ​ൽ ഭൂ​മി കേ​സ്; മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: ചി​ന്ന​ക്ക​നാ​ലി​ല്‍ നി​യ​മം ലം​ഘി​ച്ച് ഭൂ​മി വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ന്‍​സ്. വി​ജി​ല​ന്‍​സി​ന്‍റെ പൂ​ജ​പ്പു​ര എ​സ്‌​ഐ​യു 1 യൂ​ണി​റ്റാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്തേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു മൊ​ഴി​യെ​ടു​പ്പ്.

സ്ഥ​ലം വാ​ങ്ങി​യ​തി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് എം​എ​ല്‍​എ മൊ​ഴി ന​ല്‍​കി. പോ​ക്കു​വ​ര​വ് ചെ​യ്യും മു​ന്‍​പ് മി​ച്ച​ഭൂ​മി കേ​സ് ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മൊ​ഴി ന​ല്‍​കി.

Kerala

സം​സ്ഥാ​ന ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ട്; ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ടി​ൽ മു​ഖ്യ​പ്ര​തി ക്ല​ർ​ക്ക് സം​ഗീ​തി​ന്‍റെ സു​ഹൃ​ത്തും കോ​ൺ​ട്രാ​ക്ട​റു​മാ​യ അ​നി​ൽ​കു​മാ​റും അ​റ​സ്റ്റി​ൽ. ക്ഷേ​മ​നി​ധി പ​ണം വീ​ടു​വ​യ്ക്കാ​നാ​യി കോ​ൺ​ട്രാ​ക്ട​ർ അ​നി​ലി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ത​ട്ടി​യെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച് പ്ര​തി ഭൂ​മി വാ​ങ്ങി​കൂ​ട്ടി. പ്ര​തി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ വി​ജി​ല​ൻ​സ് ന​ട​പ​ടി തു​ട​ങ്ങി. ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ഏ​ജ​ൻ​റു​മാ​രും തൊ​ഴി​ലാ​ളി​ക​ളും അ​ട​ച്ച അം​ശാ​ദാ​യ​ത്തി​ൽ നി​ന്നും 14 കോ​ടി രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

സ്പെ​ഷ്യ​ൽ ഓ​ഡി​റ്റി​ലാ​ണ് വ​ൻ ക്ര​മ​ക്കേ​ട് പു​റ​ത്തു​വ​ന്ന​ത്. എ​ൽ​ഡി ക്ല​ർ​ക്കാ​യി​രു​ന്ന സം​ഗീ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ത​ട​ക്കം വ്യാ​ജ​രേ​ഖ​ക​ള്‍ ന​ൽ​കി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ക്ര​മ​ക്കേ​ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ള്‍ സം​ഗീ​തി​നെ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ഇ​ന്ന് കേ​സ​ന്വേ​ഷി​ക്കു​ന്ന വി​ജി​ല​ൻ​സ് സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ്-​ര​ണ്ടി​ലെ ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് ച​ന്ദ്ര​നാ​ണ് സം​ഗീ​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

ആടിയ നെയ്യ് ക്രമക്കേട്: ശബരിമലയിൽ വിജിലൻസ് പരിശോധന

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വിജിലൻസ് പരിശോധന. സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ നാലു സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

അതേസമയം, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും വിജിലൻസിന്‍റെ സംസ്ഥാനവ്യാപകമായ മിന്നൽപരിശോധനയും നടന്നുവരികയാണ്.

ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസ് വ്യാഴാഴ്ച കേസെടുത്തത്. എസ്പി മഹേഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണചുമതല.

പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു. ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ നെയ്യ് വില്പന ചുമതലയിലുണ്ടായിരുന്ന 33 പേര്‍ പ്രതികളാണ്.

ടെംപിൾ സ്പെഷൽ ഓഫീസർ ഏറ്റുവാങ്ങിയാണ് ആടിയ ശിഷ്ടം നെയ്യ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതി‌നെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്‍റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Kerala

വ​ട​ക്കാ​ഞ്ചേ​രി കോ​ഴ: തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി വി​ജി​ല​ന്‍​സ്

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ കോ​​​ഴ ആ​​​രോ​​​പ​​​ണ​​​ക്കേ​​​സി​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി​​​തേ​​​ടി വി​​​ജി​​​ല​​​ന്‍​സ്. വി​​​ജി​​​ല​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കേ​​​ണ്ട​​​ത്.

തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി ജിം ​​​പോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. അ​​​ടാ​​​ട്ട് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ അ​​​നി​​​ൽ അ​​​ക്ക​​​ര​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​ണു വി​​​ജി​​​ല​​​ൻ​​​സ് തൃ​​​ശൂ​​​ർ യൂ​​​ണി​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ലീ​​​ഗ് സ്വ​​​ത​​​ന്ത്ര​​​ൻ ഇ.​​​യു. ജാ​​​ഫ​​​ർ കൂ​​​റു​​​മാ​​​റി ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നു വോ​​​ട്ടു​​​ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് 50 ല​​​ക്ഷം രൂ​​​പ സി​​​പി​​​എം വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​താ​​​യി ജാ​​​ഫ​​​ർ പ​​​റ​​​യു​​​ന്ന​​​തി​​​ന്‍റെ ശ​​​ബ്ദ​​​രേ​​​ഖ​​​യും പു​​​റ​​​ത്തു​​​വ​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​നി​​​ൽ അ​​​ക്ക​​​ര വി​​​ജി​​​ല​​​ൻ​​​സി​​​നു പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കോ​​​ഴ​​​വാ​​​ഗ്ദാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജി​​​ല്ല​​​യി​​​ലെ ര​​​ണ്ടു സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പേ​​​രി​​​ലും ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ത​​​ളി ഡി​​​വി​​​ഷ​​​നി​​​ല്‍​നി​​​ന്നാ​​​ണ് ഇ.​​​യു. ജാ​​​ഫ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച​​​ത്. കൂ​​​റു​​​മാ​​​റി വോ​​​ട്ടു​​​ചെ​​​യ്ത​​​ശേ​​​ഷം ജാ​​​ഫ​​​ർ അം​​​ഗ​​​ത്വം രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Kerala

പു​ന​ർ​ജ​നി: വി.​ഡി. സ​തീ​ശ​ന്‍റെ യു​കെ യാ​ത്ര​യി​ലും ക്ര​മ​ക്കേ​ടെ​ന്ന് വി​ജി​ല​ൻ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ യു​​​​കെ യാ​​​​ത്ര​​​​യി​​​​ലും ക്ര​​​​മ​​​​ക്കേ​​​​ടു​​​​ണ്ടെ​​​​ന്ന് നേ​​​​ര​​​​ത്തേ​​​​യു​​​​ള്ള വി​​​​ജി​​​​ല​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട്.

സ്വ​​​​കാ​​​​ര്യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നും ച​​​​രി​​​​ത്ര പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന് യു​​​​കെ​​​​യി​​​​ലേ​​​​ക്ക് പോ​​​​കാ​​​​ൻ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.

ഈ ​​​​യാ​​​​ത്രാ​​​​നു​​​​മ​​​​തി​​​​യാ​​​​ണ് യു​​​​കെ​​​​യി​​​​ൽ പോ​​​​യി ഫ​​​​ണ്ട് പി​​​​രി​​​​വി​​​​നാ​​​​യി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. മ​​​​ണ​​​​പ്പാ​​​​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്കാ​​​​യി യു​​​​കെ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​ങ്കെ​​​​ടു​​​​ത്ത ഓ​​​​രോ​​​​രു​​​​ത്ത​​​​രോ​​​​ടും 500 പൗ​​​​ണ്ട് വീ​​​​തം സം​​​​ഭാ​​​​വ​​​​ന ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന വീ​​​​ഡി​​​​യോ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നു.

ഇ​​​​ത് എ​​​​ഫ്സി​​​​ആ​​​​ർ​​​​എ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ സെ​​​​ക്‌​​​​ഷ​​​​ൻ 3(2)(എ)​​​​യു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് വി​​​​ജി​​​​ല​​​​ൻ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ എം​​​​എ​​​​ൽ​​​​എ സ്ഥാ​​​​നം ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ച്ച് മ​​​​ണ​​​​പ്പാ​​​​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​മീ​​​​ർ അ​​​​ഹ​​​​മ്മ​​​​ദു​​​​മാ​​​​യി ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യാ​​​​ണ് യു​​​​കെ​​​​യി​​​​ൽ പോ​​​​യ​​​​തും വി​​​​ദേ​​​​ശ ഫ​​​​ണ്ട് സ്വ​​​​രൂ​​​​പി​​​​ച്ച​​​​തും എ​​​​ന്നാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.​​​

അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ നീ​​​​റ്റ ജ​​​​ലാ​​​​റ്റി​​​​ൻ ക​​​​ന്പ​​​​നി​​​​യു​​​​ടെ സി​​​​എ​​​​സ്ആ​​​​ർ ഫ​​​​ണ്ട് പു​​​​ന​​​​ർ​​​​ജ​​​നി പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യും വി​​​​ജി​​​​ല​​​​ൻ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Kerala

വി.​ഡി.​ സ​തീ​ശ​നും മ​ണ​പ്പാ​ട്ട് ഫൗ​ണ്ടേ​ഷ​നും ത​മ്മി​ൽ അ​വി​ശു​ദ്ധ ബ​ന്ധ​മെ​ന്ന് വി​ജി​ല​ൻ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പു​​​​ന​​​​ർ​​​​ജ​​​നി പ​​​​ദ്ധ​​​​തി​​​​ക്കു​​​​ള്ള പ​​​​ണം യു​​​​കെ​​​​യി​​​​ൽനി​​​​ന്ന് ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ മ​​​​ണ​​​​പ്പാ​​​​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​നും ത​​​​മ്മി​​​​ൽ അ​​​​വി​​​​ശു​​​​ദ്ധ ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി വി​​​​ജി​​​​ല​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട്.

പു​​​​ന​​​​ർ​​​​ജ​​​​നി പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി മ​​​​ണ​​​​പ്പാ​​​​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ക്കു​​​​ക​​​​യും 2018 ന​​​​വം​​​​ബ​​​​ർ 27മു​​​​ത​​​​ൽ 2022 മാ​​​​ർ​​​​ച്ച് എ​​​​ട്ടു​​​​വ​​​​രെ ഈ ​​​​അ​​​​ക്കൗ​​​​ണ്ട് വ​​​​ഴി വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്ന​​​​താ​​​​യും പ​​​​റ​​​​യു​​​​ന്നു.

ല​​​​ഭ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളു​​​​ടെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പു​​​​ന​​​​ർ​​​​ജ​​​നി പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി 1,27,33,545 രൂ​​​​പ പി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത​​​​താ​​​​യാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. പു​​​​ന​​​​ർ​​​​ജ​​​നി സ്പെ​​​​ഷ​​​​ൽ അ​​​​ക്കൗ​​​​ണ്ട് വ​​​​ഴി​​​​യും മ​​​​ണ​​​​പ്പാ​​​​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ, ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട് വ​​​​ഴി​​​​യു​​​​മാ​​​​ണ് പ​​​​ണം സ്വ​​​​രൂ​​​​പി​​​​ച്ച​​​​ത്.

അ​​​​തേസ​​​​മ​​​​യം, യു​​​​കെ​​​​യി​​​​ലെ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളി​​​​ൽനി​​​​ന്ന് പ​​​​ണം സ്വ​​​​രൂ​​​​പി​​​​ച്ച മി​​​​ഡ്‌​​​ലാ​​​​ൻ​​​​ഡ്സ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​യ്ഡ് ട്ര​​​​സ്റ്റും ആ ​​​​പ​​​​ണം നാ​​​​ട്ടി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച മ​​​​ണ​​​​പ്പാ​​​​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​നും ത​​​​മ്മി​​​​ൽ യാ​​​​തൊ​​​​രു ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​വും ഒ​​​​പ്പു​​​​വ​​​​ച്ചി​​​​ട്ടി​​​​ല്ല. സാ​​​​ധാ​​​​ര​​​​ണ എ​​​​ൻ​​​​ജി​​​​ഒ​​​​ക​​​​ൾ ത​​​​മ്മി​​​​ൽ ഇ​​​​ത്ത​​​​രം ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ ധാ​​​​ര​​​​ണാ​​​​പ​​​​ത്രം ഒ​​​​പ്പു​​​​വ​​​​യ്ക്കാ​​​​റു​​​​ണ്ട്.

ഒ​​​​മാ​​​​ൻ എ​​​​യ​​​​ർ​​​​വെ​​​​യ്സ് ന​​​​ൽ​​​​കി​​​​യ കോം​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ടി​​​​ക്ക​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ യു​​​​കെ​​​​യി​​​​ലേ​​​​ക്കു പോ​​​​യ​​​​തും തി​​​​രി​​​​കെ വ​​​​ന്ന​​​​തും. മ​​​​ണ​​​​പ്പാ​​​​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​മീ​​​​ർ അ​​​​ഹ​​​​മ്മ​​​​ദാ​​​​ണ് സ​​​​തീ​​​​ശ​​​​നുവേ​​​​ണ്ടി കോം​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ടി​​​​ക്ക​​​​റ്റ് ത​​​​ര​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഈ ​​​​ടി​​​​ക്ക​​​​റ്റി​​​​ന് നി​​​​കു​​​​തി അ​​​​ട​​​​ച്ച​​​​ത് മ​​​​ണ​​​​പ്പാ​​​​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​നാ​​​​ണ്.

വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ യു​​​​കെ​​​​യി​​​​ലെ താ​​​​മ​​​​സസൗ​​​​ക​​​​ര്യ​​​​വും മ​​​​റ്റു ചെ​​​​ല​​​​വു​​​​ക​​​​ളും വ​​​​ഹി​​​​ച്ച​​​​ത് മ​​​​ണ​​​​പ്പാ​​​​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​നാ​​​​ണെ​​​​ന്ന് ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​മീ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് വി​​​​ജി​​​​ല​​​​ൻ​​​​സി​​​​നോ​​​​ടു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. യു​​​​കെ യാ​​​​ത്ര​​​​യ്ക്കു പി​​​​ന്നി​​​​ൽ മ​​​​ണ​​​​പ്പാ​​​​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​മീ​​​​ർ അ​​​​ഹ​​​​മ്മ​​​​ദും വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​വി​​​​ശു​​​​ദ്ധ കൂ​​​​ട്ടു​​​​കെ​​​​ട്ടും ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യും ന​​​​ട​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സ് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​ത്.

Kerala

പു​ന​ർ​ജ​നി പ​ദ്ധ​തി; വി.​ഡി. സ​തീ​ശ​നെ​തി​രാ​യ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടും

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി പ​ദ്ധ​തി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റു​ടെ ശി​പാ​ർ​ശ​യി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ. വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷ​മാ​കും സ​ർ​ക്കാ​ർ അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തു​ക.

എ​ന്നാ​ൽ അ​ന്വേ​ഷ​ണം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി സി​ബി​ഐ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി പു​ന​ർ​ജ​നി പ​ദ്ധ​തി​ക്കു​വേ​ണ്ടി വി​ദേ​ശ​ഫ​ണ്ട് വാ​ങ്ങി​യ​തി​ലെ തി​രി​മ​റി​യെ കു​റി​ച്ചാ​യി​രു​ന്നു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. യു​കെ​യി​ൽ നി​ന്ന് അ​മീ​ർ അ​ഹ​മ്മ​ദ് ചെ​യ​ർ​മാ​നാ​യ മ​ണ​പ്പാ​ട് ഫൗ​ണ്ടേ​ഷ​ൻ വ​ഴി​യാ​ണ് പ​ദ്ധ​തി​ക്കാ​യി പ​ണ​മെ​ത്തി​യ​ത്.

പ​ണം വ​ന്ന​തി​ന്‍റെ രേ​ഖ​ക​ള്‍ കൃ​ത്യ​മാ​യി സൂ​ക്ഷി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ വി​ദേ​ശ ധ​ന​സ​ഹാ​യം വാ​ങ്ങാ​നു​ള്ള അ​നു​മ​തി​യു​ള്ള അ​ക്കൗ​ണ്ടാ​ണ് മ​ണ​പ്പാ​ട് ഫൗ​ണ്ടേ​ഷ​നു​ള്ള​തെ​ന്നാ​യി​രു​ന്നു നി​യ​മോ​പ​ദേ​ശം. വി.​ഡി. സ​തീ​ശ​ൻ പ​ണം സ​തീ​ശ​ൻ വ​ക​മാ​റ്റി​യ​തി​ന് തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം നി​ല​നി​ല്‍​ക്കി​ല്ല.

Kerala

കേ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ല; ഒ​രു അ​ന്വേ​ഷ​ണ​ത്തെ​യും ഭ​യ​ക്കു​ന്നി​ല്ല: വി.​ഡി. സ​തീ​ശ​ൻ

കോ​ഴി​ക്കോ​ട്: പു​ന​ർ​ജ​നി പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത വി​ജി​ല​ൻ​സി​ന്‍റെ ന​ട​പ​ടി​യെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും വി​ജി​ല​ൻ​സ് ത​ന്നെ കേ​സ് അ​വ​സാ​നി​പ്പി​ച്ച​താ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഇ​നി സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ങ്കി​ലും ത​നി​ക്ക് ഭ​യ​മി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

"കേ​സ് നി​ല​നി​ൽ​ക്കി​ല്ല. വി​ജി​ല​ൻ​സി​നും അ​ത് അ​റി​യാം. എ​നി​ക്ക് അ​നു​കൂ​ല​മാ​യു​ള്ള തെ​ളി​വു​ക​ൾ കൈ​യി​ലു​ണ്ട്. ഇ​നി സി​ബി​ഐ അ​ല്ല ആ​ര് വ​ന്നാ​ലും ഒ​ന്നു​മി​ല്ല. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടാ​ൻ ത​യാ​റാ​ണ്.'- സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ല്ലാം രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഒ​രു വ​ർ​ഷം മു​മ്പ​ത്തെ കാ​ര്യം ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ ഒ​രു കേ​സ് ഇ​രി​ക്ക​ട്ടെ​യെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

പു​ന​ർ​ജ​നി പ​ദ്ധ​തി​യു​ടെ പേ​രി​ൽ വി​ദേ​ശ​ത്ത് നി​ന്നും ഫ​ണ്ട് പി​രി​ച്ച​തി​ലെ ക്ര​മ​ക്കേ​ടി​ൽ വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ജി​ല​ൻ​സി​ന്‍റെ ശി​പാ​ർ​ശ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

ഒ​രു വ​ർ​ഷം മു​മ്പ് മു​ൻ ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്. എ​ഫ്‌​സി​ആ​ർ​എ നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം, സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​മ​തി നേ​ടി​യ ശേ​ഷം വി​ദേ​ശ​ത്ത് പോ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ച​തും അ​ത് കേ​ര​ള​ത്തി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ച്ച​തി​ലെ നി​യ​മ​ലം​ഘ​നം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ഫ്സി​ആ​ർ​എ നി​യ​മം, 2010ലെ ​സെ​ക്ഷ​ൻ 3 (2) (എ) ​പ്ര​കാ​രം സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തോ​ടൊ​പ്പം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ റൂ​ൾ ഓ​ഫ് പ്രൊ​സീ​ജി​യേ​ഴ്സി​ലെ അ​നു​ബ​ന്ധം 2ലെ ​റൂ​ൾ 41 പ്ര​കാ​രം നി​യ​മ​സ​ഭാ സാ​മാ​ജി​ക​ൻ എ​ന്ന ത​ര​ത്തി​ൽ ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ത്തി​ന് സ്പീ​ക്ക​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

 

 

 

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത് വി​ജി​ല​ൻ​സ്

Kerala

സ​തീ​ശ​നെ കു​രു​ക്കാ​ൻ വി​ജി​ല​ൻ​സ്; പു​ന​ർ​ജ​നി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത് വി​ജി​ല​ൻ​സ്. പു​ന​ർ​ജ്ജ​നി പ​ദ്ധ​തി​യു​ടെ പേ​രി​ൽ വി​ദേ​ശ​ത്ത് നി​ന്നും ഫ​ണ്ട് പി​രി​ച്ച​തി​ലെ ക്ര​മ​ക്കേ​ട് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ജി​ല​ൻ​സി​ന്‍റെ ശി​പാ​ർ​ശ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

ഒ​രു വ​ർ​ഷം മു​മ്പ് മു​ൻ ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്. എ​ഫ്‌​സി​ആ​ർ​എ നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം, സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​മ​തി നേ​ടി​യ ശേ​ഷം വി​ദേ​ശ​ത്ത് പോ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ച​തും അ​ത് കേ​ര​ള​ത്തി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ച്ച​തി​ലെ നി​യ​മ​ലം​ഘ​നം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ഫ്സി​ആ​ർ​എ നി​യ​മം, 2010ലെ ​സെ​ക്ഷ​ൻ 3 (2) (എ) ​പ്ര​കാ​രം സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തോ​ടൊ​പ്പം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ റൂ​ൾ ഓ​ഫ് പ്രൊ​സീ​ജി​യേ​ഴ്സി​ലെ അ​നു​ബ​ന്ധം 2ലെ ​റൂ​ൾ 41 പ്ര​കാ​രം നി​യ​മ​സ​ഭാ സാ​മാ​ജി​ക​ൻ എ​ന്ന ത​ര​ത്തി​ൽ ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ത്തി​ന് സ്പീ​ക്ക​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

മ​ണ​പ്പാ​ട്ട് ഫൗ​ണ്ടേ​ഷ​ൻ എ​ന്ന പേ​രി​ൽ പു​ന​ർ​ജ്ജ​നി പ​ദ്ധ​തി​ക്കാ​യി ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​ക​രി​ച്ചാ​ണ് വി​ദേ​ശ​ത്ത് നി​ന്നും പ​ണം സ്വീ​ക​രി​ച്ച​ത്. യു​കെ​യി​ൽ നി​ന്നും 22500 പൗ​ണ്ട് (19,95,880.44 രൂ​പ) വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച് മ​ണ​പ്പാ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ച​താ​യാ​ണ് വി​ജി​ല​ൻ​സ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

യു​കെ ആ​സ്ഥാ​ന​മാ​യു​ള്ള മി​ഡ്‌​ലാ​ൻ​ഡ് ഇ​ന്‍റർ​നാ​ഷ​ണ​ൽ എ​യ്ഡ് ട്ര​സ്റ്റ് എ​ന്ന എ​ൻ​ജി​ഒ വ​ഴി​യാ​ണ് മ​ണ​പ്പാ​ട്ട് ഫൗ​ണ്ടേ​ഷ​ന്റെ എ​ഫ്‌​സി​ആ​ർ​എ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ച​ത്. യു​കെ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രോ​ട് പ്ര​ള​യ​ബാ​ധി​ത​രാ​യ സ്ത്രീ​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്ത്തു യ​ന്ത്രം വാ​ങ്ങാ​ൻ 500 പൗ​ണ്ട് വീ​തം ന​ൽ​ക​ണ​മെ​ന്ന് സ​തീ​ശ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന വീ​ഡി​യോ തെ​ളി​വാ​യി വി​ജി​ല​ൻ​സ് പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്.

 

Kerala

വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ ; ബാ​റു​ക​ളി​ൽനി​ന്ന് എ​ക്സൈ​സു​കാ​ർക്ക് ല​ക്ഷ​ങ്ങ​ൾ മാ​സ​പ്പ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​റു​​​ക​​​ളി​​​ൽ​​നി​​​ന്ന് എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മാ​​​സ​​​പ്പ​​​ടി ഇ​​​ന​​​ത്തി​​​ൽ ല​​​ക്ഷ​​​ങ്ങ​​​ൾ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​താ​​​യി വി​​​ജി​​​ല​​​ൻ​​​സ് മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

മാ​​​സ​​​പ്പ​​​ടി വാ​​​ങ്ങു​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് മി​​​ക്ക ബാ​​​റു​​​ക​​​ളി​​​ലും എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​റി​​​ല്ലെ​​​ന്നും ഭൂ​​​രി​​​ഭാ​​​ഗം ബാ​​​റു​​​ക​​​ളി​​​ലെ​​​യും സ്റ്റോ​​​ക്കു​​​ക​​​ളി​​​ൽ കൃ​​​ത്യ​​​ത ഇ​​​ല്ലെ​​​ന്നും സ്റ്റോ​​​ക്ക് ര​​​ജി​​​സ്റ്റ​​​റു​​​ക​​​ൾ പ​​​രി​​​പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി. പ​​​ല​​​യി​​​ട​​​ത്തും ബാ​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം പാ​​​ലി​​​ക്കു​​​ന്നി​​​ല്ല.

ബാ​​​റു​​​ക​​​ളി​​​ൽ സ്റ്റോ​​​ക്ക് ഇ​​​റ​​​ക്കു​​​ന്പോ​​​ൾ എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​ത്തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നും ഓ​​​പ​​​റേ​​​ഷ​​​ൻ "ബാ​​​ർ കോ​​​ഡ്' എ​​​ന്ന പേ​​​രി​​​ൽ ബാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും വി​​​ജി​​​ല​​​ൻ​​​സ് ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. സം​​​സ്ഥാ​​​ന​​​ത്തെ 66 ബാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് റെ​​​യ്ഡ്.

ലൈ​​​സ​​​ൻ​​​സ് വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലും കൂ​​​ടു​​​ത​​​ൽ കൗ​​​ണ്ട​​​റു​​​ക​​​ളി​​​ലും ഡെ​​​സ്കു​​​ക​​​ളി​​​ലും മ​​​ദ്യ വി​​​ൽ​​​പ​​​ന ന​​​ട​​​ത്തു​​​ന്നു. ബാ​​​റു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കേ​​​ണ്ട ഇ​​​ൻ​​​സ്പെ​​​ക്‌​​​ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ബാ​​​റി​​​ൽ നി​​​ന്ന് എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​ച്ച് ഇ​​​ൻ​​​സ്പെ​​​ക്‌​​​ഷ​​​ൻ ന​​​ട​​​ത്തി​​​യെ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു. ബാ​​​റു​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി​​​യാ​​​യി​​​രു​​​ന്ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ദി​​​വ​​​സം പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ ബാ​​​ർ ഹോ​​​ട്ട​​​ലി​​​ലെ സ്റ്റോ​​​ക്ക് ഗോ​​​ഡൗ​​​ണി​​​ൽ​​നി​​​ന്നു നാ​​​ല് കെ​​​യ്സ് മ​​​ദ്യം എ​​​ടു​​​ത്ത​​​താ​​​യി ക​​​ണ്ടെ​​​ത്തി.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ബാ​​​റി​​​ൽ നി​​​ന്ന് എ​​​ക്സൈ​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ, റേ​​​ഞ്ച് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ, വി​​​വി​​​ധ എ​​​ക്സൈ​​​സ് സ്ക്വാ​​​ഡു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് കൈ​​​ക്കൂ​​​ലി ഇ​​​ന​​​ത്തി​​​ൽ 3,56,000 രൂ​​​പ മാ​​​സ​​​പ്പ​​​ടി​​​യാ​​​യി ന​​​ൽ​​​കി​​​യ​​​ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പേ​​​രും ത​​​സ്തി​​​ക​​​യും സ​​​ഹി​​​തം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ര​​​ജി​​​സ്റ്റ​​​റി​​​ൽ എ​​​ഴു​​​തി സൂ​​​ക്ഷി​​​ച്ച​​​ത് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​ണം ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ വി​​​വ​​​രം ബാ​​​ർ മാ​​​നേ​​​ജ​​​ർ വാ​​​ട്സ് ആ​​​പ്പ് വ​​​ഴി എം​​​ഡി​​​ക്ക് കൈ​​​മാ​​​റി​​​യ​​​തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി. ചി​​​ല ബാ​​​റു​​​ക​​​ളി​​​ൽ സ്റ്റോ​​​ക്ക് ഇ​​​റ​​​ക്കി​​​യ സ​​​മ​​​യം എ​​​ക്സൈ​​​സു​​​കാ​​​ർ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് ബാ​​​റി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ക​​​ണ്ടെ​​​ത്തി.

കു​​​ന്നം​​​കു​​​ള​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്‌​​​ഷ​​​ൻ ര​​​ജി​​​സ്റ്റ​​​റി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, ബാ​​​റി​​​ലെ സി​​​സി​​​ടി​​​വി​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ആ ​​​ദി​​​വ​​​സം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി. ഒ​​​റ്റ​​​പ്പാ​​​ല​​​ത്തെ ബാ​​​റി​​​ൽ​​​ സ്റ്റോ​​​ക്കി​​​ൽ വ​​​ലി​​​യ അ​​​ള​​​വി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി. വെ​​​യ​​​ർ ഹൗ​​​സി​​​ൽ​​നി​​​ന്ന് അ​​​നു​​​വ​​​ദി​​​ച്ച മ​​​ദ്യം സ്റ്റോ​​​ക്ക് ര​​​ജി​​​സ്റ്റ​​​റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​തെ സൂ​​​ക്ഷി​​​ക്കു​​​ന്നു. നി​​​ല​​​ന്പൂ​​​ർ എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പാ​​​രി​​​തോ​​​ഷി​​​ക​​​മാ​​​യി വാ​​​ങ്ങി സൂ​​​ക്ഷി​​​ച്ച അ​​​ഞ്ചു കു​​​പ്പി വി​​​ദേ​​​ശ മ​​​ദ്യം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഈ ​​​മ​​​ദ്യം നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി.

വ​​​യ​​​നാ​​​ട് ബ​​​ത്തേ​​​രി എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഓ​​​ഫീ​​​സി​​​ൽ സം​​​ശ​​​യ​​​ക​​​ര​​​മാ​​​യി കാ​​​ണ​​​പ്പെ​​​ട്ട ബി​​​യ​​​ർ പാ​​​ർ​​​ല​​​ർ സ്റ്റാ​​​ഫി​​​ന്‍റെ യു​​​പി​​​ഐ ട്രാ​​​ൻ​​​സാ​​​ക്ഷ​​​ൻ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ 2,000 രൂ​​​പ ക​​​ൽ​​​പ​​​റ്റ ബെ​​​വ്കോ വെ​​​യ​​​ർ​​​ഹൗ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ന് അ​​​യ​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി. ക​​​ൽ​​​പ​​​റ്റ എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ യു​​​പി​​​ഐ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യി 3,51,000 രൂ​​​പ ല​​​ഭി​​​ച്ചു. ബാ​​​റി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പെ​​​ഗ് മെ​​​ഷ​​​റു​​​ക​​​ളു​​​ടെ അ​​​ള​​​വി​​​ൽ കു​​​റ​​​വ് ക​​​ണ്ട​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പി​​​നെ കൊ​​​ണ്ട് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി 25,000 രൂ​​​പ പി​​​ഴ ചു​​​മ​​​ത്തി.

Kerala

കെ​ട്ടി​ടം ക്ര​മ​വ​ല്‍​ക്കാ​ൻ കൈ​ക്കൂ​ലി; പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സി​യ​ര്‍ വി​ജി​ല​ന്‍​സ് പി​ടി​യി​ല്‍

ഇ​ടു​ക്കി: കെ​ട്ടി​ടം ക്ര​മ​വ​ല്‍​ക്ക​രി​ച്ച് ന​ല്‍​കു​ന്ന​തി​നാ​യി 50,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സി​യ​ര്‍ വി​ജി​ല​ന്‍​സ് പി​ടി​യി​ല്‍.

ഇ​ടു​ക്കി ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്തി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചാ​ര്‍​ജ്ജു​ള്ള പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സി​യ​ര്‍ സേ​നാ​പ​തി നാ​രു​വെ​ള്ളി​യി​ല്‍ എ​ച്ച്. വി​ഷ്ണു ആ​ണ് പി​ടി​യി​ലാ​യ​ത്.

ഉ​ടു​മ്പ​ന്‍​ചോ​ല ച​തു​രം​ഗ​പ്പാ​റ​യി​ലെ അ​നീ​ഷ്‌​കു​മാ​റി​ന്‍റെ സ്ഥ​ല​ത്തു​ള്ള ക​ട​മു​റി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. അ​ധി​ക​മാ​യി നി​ര്‍​മി​ക്കു​ന്ന ഭാ​ഗം റ​ഗു​ല​റൈ​സ് ചെ​യ്യു​വാ​ന്‍ വി​ഷ്ണു 50,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ഓ​വ​ര്‍​സീ​യ​റെ നേ​രി​ല്‍ ക​ണ്ട​പ്പോ​ഴാ​യി​രു​ന്നു പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​ണം ആ​വ​ശ്യ​പ്പെ​ട്ട വി​വ​രം അ​നീ​ഷ്‌​കു​മാ​ര്‍ ഇ​ടു​ക്കി വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ജി​ല​ന്‍​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് വി​ഷ്ണു പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട്ട​യം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Kerala

ജ​യി​ൽ കോ​ഴ​ക്കേ​സ്; ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി വൈ​കു​ന്നു​വെ​ന്ന് ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: ജ​യി​ൽ കോ​ഴ​ക്കേ​സി​ൽ ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി വൈ​കു​ന്നു. കേ​സി​ൽ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും വി​നോ​ദി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടി​ല്ല.

ത​ട​വു​കാ​രി​ൽ നി​ന്നും വാ​ങ്ങി​യ പ​ണ​ത്തി​ന്‍റെ ക​ണ​ക്ക് ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്. ഡി​സം​ബ​ര്‍ 17ന് ​ആ​യി​രു​ന്നു ജ​യി​ൽ ഡി​ഐ​ജി വി​നോ​ദ്‍​കു​മാ​റി​നെ​തി​രെ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്ത​ത്. പ​രോ​ളി​നും ജ​യി​ലി​ൽ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നും ഡി​ഐ​ജി പ​ണം വാ​ങ്ങി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ‌.

നേ​ര​ത്തെ​യും വി​നോ​ദ് കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ർ​ന്നി​ട്ടും സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. സ്ഥ​ലം മാ​റ്റ​ത്തി​നും ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഡി​ഐ​ജി പ​ണം വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഗൂ​ഗി​ൾ പേ ​വ​ഴി​യും ഡി​ഐ​ജി പ​ണം വാ​ങ്ങി​യി​ട്ടു​ണ്ട്.

വി​നോ​ദി​നെ​തി​രെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​ലും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാം നേ​തൃ​ത്വം ന​ല്‍​കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ൽ യൂ​ണി​റ്റാ​ണ് വി​നോ​ദ് കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

 

Kerala

തിരൂരിൽ പണം വാങ്ങി ലേണേഴ്‌സ് ടെസ്റ്റില്‍ ജയിപ്പിച്ചതായി വിജിലന്‍സ് കണ്ടെത്തല്‍

മലപ്പുറം: തിരൂരില്‍ ലേണേഴ്‌സ് ടെസ്റ്റിന്‍റെ പേരില്‍ വന്‍ അഴിമതി. പണം വാങ്ങി ലേണേഴ്‌സ് ടെസ്റ്റില്‍ ജയിപ്പിച്ചതായി വിജിലന്‍സിന്‍റെ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് നടത്തുന്ന പരീക്ഷയിലാണ് ക്രമക്കേട്.

ചോദ്യങ്ങള്‍ കഠിനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. വിദേശരാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ അവര്‍ക്ക് റോഡ് ടെസ്റ്റ് പാസാകേണ്ടതില്ല. മറിച്ച് ലേണേഴ്‌സ് പരീക്ഷ മാത്രം പാസായാല്‍ മതി എന്നുള്ളതാണ്.

ഈ പരീക്ഷ പാസാകണമെങ്കില്‍ വലിയ ബുദ്ധിമുട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജന്‍റുമാര്‍ മുഖേന ആര്‍ടിഒ ഓഫീസിലേക്ക് ലൈസന്‍സ് ആവശ്യമുള്ള ആളുകള്‍ എത്തുന്നു. ഇവരില്‍ നിന്ന് പണം വാങ്ങിച്ചുകൊണ്ട് ലേണേഴ്‌സ് ലൈസന്‍സ് നല്‍കുന്നു എന്നുള്ളതാണ് വിവരം.

5000 രൂപ മുതലാണ് കൈക്കൂലി വാങ്ങിയിരുന്നത്. ലളിതമായ പരീക്ഷ കഠിനമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.

Kerala

ജ​യി​ൽ കോ​ഴ​ക്കേ​സ്; ഡി​ഐ​ജി വി​നോ​ദി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ഇ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: ജ​യി​ൽ കോ​ഴ​ക്കേ​സി​ൽ ഡി​ഐ​ജി വി​നോ​ദി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ഇ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കും. കൈ​ക്കൂ​ലി സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ഹി​ത​മാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക.

ഡി​ഐ​ജി വി​നോ​ദി​നെ സം​ര​ക്ഷി​ക്കാ​ൻ വ​കു​പ്പ് കൂ​ട്ട് നി​ന്ന​താ​യും വി​ജി​ല​ൻ​സി​ന് തെ​ളി​വു​ക​ളു​ണ്ട്. ഡി​ഐ​ജി​യു​ടെ ച​ട്ടം​ലം​ഘി​ച്ചു​ള്ള ജ​യി​ൽ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ജ​യി​ൽ മേ​ധാ​വി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ.

പ​രോ​ളി​നും ജ​യി​ലി​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നും വി​നോ​ദ് കു​മാ​ർ ത​ട​വു​കാ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും പ​ണം വാ​ങ്ങി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സ് കേ​സെ​ടു​ത്ത​ത്. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട കൊ​ടി സു​നി​യു​ടെ ബ​ന്ധു​വി​ൽ നി​ന്നും വി​നോ​ദ് കു​മാ​ർ കൈ​ക്കൂ​ലി വാ​ങ്ങി എ​ന്നാ​ണ് വി​വ​രം.

ഗൂ​ഗി​ള്‍ പേ ​വ​ഴി​യാ​ണ് സു​നി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ൽ നി​ന്നും വി​നോ​ദ് കു​മാ​ർ പ​ണം വാ​ങ്ങി​യ​ത്. എ​ട്ട് ത​ട​വു​കാ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും ഡി​ഐ​ജി നേ​രി​ട്ട് പ​ണം വാ​ങ്ങി​യ​തി​ന്‍റെ തെ​ളി​വു​ക​ള്‍ വി​ജി​ല​ൻ​സി​ന് ല​ഭി​ച്ചു.

Kerala

ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി; എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

തൃ​ശൂ​ർ: ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 15,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഇ​ട​മ​ല​യാ​ർ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ (ന​മ്പ​ർ-​വ​ൺ) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ.

അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ പി.​എം. വി​ൽ​സ​നെ അ​ങ്ക​മാ​ലി​യി​ലെ ഇ​റി​ഗേ​ഷ​ൻ ഓ​ഫി​സി​ൽ വെ​ച്ച് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ ഇ​ട​മ​ല​യാ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി​ക്ക് കീ​ഴി​ലെ ക​രാ​റു​കാ​ര​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​രാ​ർ ജോ​ലി ചെ​യ്യു​ന്ന​തി​ന് സി-​ക്ലാ​സ് കോ​ൺ​ട്രാ​ക്ട​ർ ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് ഇ​ട​മ​ല​യാ​ർ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍റെ അ​ങ്ക​മാ​ലി ഓ​ഫി​സി​ൽ പ​രാ​തി​ക്കാ​ര​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഏ​റെ ക​ഴി​ഞ്ഞി​ട്ടും അ​പേ​ക്ഷ​യി​ൽ തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ ഓ​ഫി​സി​ലെ​ത്തി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റാ​യ വി​ൽ​സ​നെ നേ​രി​ൽ ക​ണ്ട് സം​സാ​രി​ച്ചു. എ​ന്നാ​ൽ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ കൈ​ക്കൂ​ലി​യാ​യി 15,000 രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ക തി​ങ്ക​ളാ​ഴ്ച ഓ​ഫി​സി​ൽ നേ​രി​ട്ട് എ​ത്തി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ കൈ​ക്കൂ​ലി ന​ൽ​കി കാ​ര്യം സാ​ധി​ക്കാ​ൻ പ​രാ​തി​ക്കാ​ര​ന് താ​ൽ​പ​ര്യ​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ഇ​ക്കാ​ര്യം പ​രാ​തി​ക്കാ​ര​ൻ വി​ശ​ദ​മാ​യി എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം ഉ​ദ്യോ​ഗ​സ്ഥ​നെ നി​രീ​ക്ഷി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.35ഓ​ടെ പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​കു​ന്ന​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

കൈ​ക്കൂ​ലി; വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പി​ടി​യി​ല്‍

കോ​​​ഴി​​​ക്കോ​​​ട്: ഭൂ​​​മി ത​​​രം മാ​​​റ്റു​​​ന്ന​​​തി​​​ന് കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ ഒ​​​ള​​​വ​​​ണ്ണ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ പി​​​ടി​​​യി​​​ൽ.

എ​​​റ​​​ണാ​​​കു​​​ളം കോ​​​ത​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി ഉ​​​ല്ലാ​​​സ്മോ​​​നാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് വി​​​ജി​​​ല​​​ൻ​​​സ് യൂ​​​ണി​​​റ്റി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട എ​​​ട്ടു ല​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ഗ​​​ഡു​​​വാ​​​യ 50,000 രൂ​​​പ കൈ​​​മാ​​​റു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

കൈ​​​ക്കൂ​​​ലി ഉ​​​ൾ​​​പ്പെ​​​ടെ വ്യാ​​​പ​​​ക​​​മാ​​​യ ആ​​​രോ​​​പ​​​ണം ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ മു​​​മ്പും ഉ​​​യ​​​ര്‍​ന്നി​​​രു​​​ന്നു.​ വി​​​ജി​​​ല​​​ൻ​​​സ് ക​​​രി​​​മ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ആ​​​ൾ കൂ​​​ടി​​​യാ​​​ണ് ഉ​​​ല്ലാ​​​സ് മോ​​​ൻ.

Kerala

കൈ​ക്കൂ​ലി കേ​സ്: വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് പി​ടി​യി​ൽ

കൊ​ച്ചി: കൈ​ക്കൂ​ലി കേ​സി​ല്‍ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം കു​റു​പ്പം​പ​ടി വേ​ങ്ങൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. അ​യ്യാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പോ​ക്കു​വ​ര​വ് ചെ​യ്ത വ​സ്തു​വി​ന്‍റെ ക​ര​മൊ​ടു​ക്കാ​നാ​ണ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. വേ​ങ്ങൂ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സി​ലെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് ജി​ബി എം ​മാ​ത്യു​വാ​ണ് പി​ടി​യി​ലാ​യ​ത്. ഭാ​ഗ ഉ​ട​മ്പ​ടി പ്ര​കാ​രം ല​ഭി​ച്ച സ്ഥ​ല​ത്തി​ന് ക​ര​മൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​മീ​പി​ച്ച നാ​ട്ടു​കാ​ര​നോ​ടാ​ണ് ജി​ബി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഏ​റെ നാ​ളാ​യി ക​ര​മൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഓ​രോ കാ​ര​ണം പ​റ​ഞ്ഞ് ജി​ബി ഫ​യ​ല്‍ മ​ട​ക്കി​യെ​ന്നാ​ണ് പ​രാ​തി.​ഒ​ടു​വി​ല്‍ അ​യ്യാ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍ വി​ജി​ല​ന്‍​സി​നെ സ​മീ​പി​ച്ച​ത്.

വി​ജി​ല​ന്‍​സ് ന​ല്‍​കി​യ നോ​ട്ടു​ക​ള്‍ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ് വ​ള​ഞ്ഞ് ജി​ബി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​മാ​യി ജി​ബി വേ​ങ്ങൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്. വി​ജി​ല​ന്‍​സ് എ​റ​ണാ​കു​ളം യൂ​ണി​റ്റ് ഡി​വൈ​എ​സ്പി ടി.​എം. വ​ര്‍​ഗീ​സും സം​ഘ​വു​മാ​ണ് ജി​ബി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up