x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴി​മ​തി തു​ട​ച്ചുനീ​ക്കാ​ൻ; വ​ൻ​ മാ​റ്റ​ത്തി​നൊ​രു​ങ്ങി വി​ജി​ല​ൻ​സ്

ജോ​​​​ണ്‍​സ​​​​ണ്‍ വേ​​​​ങ്ങ​​​​ത്ത​​​​ടം
Published: July 7, 2026 01:36 AM IST | Updated: July 7, 2026 01:36 AM IST

ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ അ​​​​ഴി​​​​മ​​​​തി തു​​​​ട​​​​ച്ചു നീ​​​​ക്കാ​​​​ൻ വ​​​​ൻ മാ​​​​റ്റ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങി വി​​​​ജി​​​​ല​​​​ൻ​​​​സ്. ക​​​​ഴി​​​​ഞ്ഞ മാ​​​​സം 26ന് ​​​​എ​​​​സ്പി റാ​​​​ങ്ക് മു​​​​ത​​​​ൽ മു​​​​ക​​​​ളി​​​​ലോ​​​​ട്ടു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തെ ഉ​​​​ന്ന​​​​ത വി​​​​ജി​​​​ല​​​​ൻ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ യോ​​​​ഗം ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്ത് വി​​​​ളി​​​​ച്ചുചേ​​​​ർ​​​​ത്തി​​​​രു​​​​ന്നു.

ആ ​​​​യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ന​​​​ൽ​​​​കി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സ് മാ​​​​റ്റ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ഴി​​​​മ​​​​തിക്കേ​​​​സി​​​​ന്‍റെ നി​​​​ജ​​​​സ്ഥി​​​​തി അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും പ​​​​രാ​​​​തി​​​​ക്കാ​​​​രാ​​​​യ പൊ​​​​തു​​​​ജ​​​​ന​​​​ത്തി​​​​നും അ​​​​റി​​​​യു​​​​ന്ന​​​​തി​​​​നു​​​​പ​​​​ക​​​​രി​​​​ക്കു​​​​ന്ന ഏ​​​​ക​​​​ജാ​​​​ല​​​​ക ഓ​​​​ണ്‍​ലൈ​​​​ൻ പോ​​​​ർ​​​​ട്ട​​​​ൽ ഒ​​​​രു​​​​ക്കും.

നി​​​​ര​​​​സി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​ഴി​​​​മ​​​​തി ക​​​​ണ്ടെ​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ​​​​തി​​​​രേ നി​​​​യ​​​​മന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള വ​​​​കു​​​​പ്പുത​​​​ല അ​​​​നു​​​​മ​​​​തി അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ കാ​​​​ല​​​​താ​​​​മ​​​​സം ഉ​​​​ണ്ടാ​​​​കു​​​​ന്നോ എ​​​​ന്നും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി, വി​​​​ജി​​​​ല​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്കും. ഈ ​​​​സ​​​​മി​​​​തി ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​രോ​​​​പ​​​​ണം നേ​​​​രി​​​​ടു​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണ​​​​മോ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​മോ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പ് പോ​​​​ലീ​​​​സ് നി​​​​യ​​​​മ​​​​ത്തി​​​​ലെ സെ​​​​ക്‌​​​​ഷ​​​​ൻ 17എ ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി വാ​​​​ങ്ങ​​ണം. അ​​​​ഴി​​​​മ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​വു​​​​ള്ള​​​​വ​​​​രും കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കോ​​​​ട​​​​തി​​​​യി​​​​ൽനി​​​​ന്ന് അ​​​​നു​​​​കൂ​​​​ല ഉ​​​​ത്ത​​​​ര​​​​വ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​സ്തു​​​​ത അ​​​​നു​​​​മ​​​​തി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. എന്നാ​​​​ൽ ഈ ​​​​അ​​​​നു​​​​മ​​​​തി കാ​​​​ത്ത് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളോ​​​​ളം ഫ​​​​യ​​​​ൽ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ കു​​​​രു​​​​ങ്ങു​​​​ന്നു.

ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ ആ​​​​രോ​​​​പ​​​​ണവി​​​​ധേ​​​​യ​​​​ർ വി​​​​ര​​​​മി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​വും ഉ​​​​ണ്ടാ​​​​കു​​​​ന്നു. ഇ​​​​തി​​​​നു മാ​​​​റ്റം വ​​​​രു​​​​ത്താ​​​​നാ​​​​ണ് ഏ​​​​ക​​​​ജാ​​​​ല​​​​ക പോ​​​​ർ​​​​ട്ട​​​​ൽ രൂ​​​​പീക​​​​രി​​​​ക്കു​​​​ന്ന​​​​ത്. പൊ​​​​തു ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് ഏ​​​​ക​​​​ജാ​​​​ല​​​​ക പോ​​​​ർ​​​​ട്ട​​​​ൽ ത​​​​യാ​​​​റാ​​​​ക്കു​​​​ക. കൂടാ​​​​തെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 100 ദി​​​​വ​​​​സ​​​​ത്തെ പ്ര​​​​ത്യേ​​​​ക ക്ലി​​​​യ​​​​റ​​​​ൻ​​​​സ് ഡ്രൈ​​​​വ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും.

സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്തുസ​​​​ന്പാ​​​​ദ​​​​നം കണ്ടെത്താ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പി​​​​ന്‍റെ പോ​​​​ർ​​​​ട്ട​​​​ലി​​​​ലേ​​​​ക്കും സ്പാ​​​​ർ​​​​ക്ക് ഡാ​​​​റ്റാ​​​​ബേ​​​​സി​​​​ലേ​​​​ക്കും വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന് നേ​​​​രി​​​​ട്ട് പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും ഒ​​​​രു​​​​ക്കും. സ്പാ​​​​ർ​​​​ക്കി​​​​ൽ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യു​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ സ്വ​​​​ത്ത് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വ​​​​ർ​​​​ഷാ​​​​വ​​​​ർ​​​​ഷം വി​​​​ജി​​​​ല​​​​ൻ​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പു​​​​തി​​​​യ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടോ എ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നാ​​​​ണ് പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ നേ​​​​രി​​​​ട്ട് പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നു​​​​ള്ള വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

Tags : Vigilance eradicate corruption major changes Remesh Chennithala

Recent News

Corehub Up