അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ത്യയിലെ 50,000 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ കംപ്യൂട്ടര്‍വത്കരിച്ച് ഇ-പിഎസിഎസുകളാക്കി മാറ്റിയതായി കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അറിയിച്ചു.
അടിസ്ഥാന സഹകരണ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ശക്തീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്നു കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
75,000 ടണ്‍ ശേഷിയുള്ള 135 ഗോഡൗണുകളുടെ കൈമാറ്റവും 85 ഗോഡൗണുകളുടെ ഉദ്ഘാടനവും 47 ധാന്യ സംഭരണ ഗോഡൗണുകളുടെ തറക്കല്ലിടലും മന്ത്രി ഷാ ഇന്നലെ ഡല്‍ഹിയില്‍ നിര്‍വഹിച്ചു. വിത്തു സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ബിബിഎസ്എസ്എല്ലും ഐസിഎആറും തമ്മില്‍ ധാരണാപത്രവും ഒപ്പുവച്ചു.
ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലും മഹാരാഷ്ട്രയിലെ ജല്‍ഗാവിലും ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡിന്റെ (ബിബിഎസ്എസ്എല്‍) ടിഷ്യു കള്‍ച്ചര്‍ സൗകര്യങ്ങളുടെ തറക്കല്ലിടലും അമുലും എന്‍സിസിഎഫും ചേര്‍ന്നുള്ള സഹകര്‍ വാനിന്റെ തറക്കല്ലിടലും നടന്നു.
കോണ്‍ഗ്രസ് ഭരണകാലത്ത് അവഗണിക്കപ്പെട്ടിരുന്ന സഹകരണ പ്രസ്ഥാനത്തിന്, പ്രത്യേക മന്ത്രാലയത്തിന്റെ രൂപീകരണം ജീവനാഡിയായെന്ന് ഷാ പറഞ്ഞു.
Tags : Digital empowerment Amit Shah primary agricultural cooperative societies