District News
തൃശൂർ: സമൂഹത്തിലും സഭയിലും സ്ത്രീകൾ സംഘടിതമായി പ്രവർത്തിക്കുന്നത് അവരുടെ ശക്തീകരണത്തിനുള്ള വേദികളാണെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂർ അതിരൂപതയുടെ സംഘടനകളുടെ വനിതാവിഭാഗങ്ങളെല്ലാം ചേർന്നു സംഘടിപ്പിച്ച വനിതാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതകൾ നേതൃത്വം കൊടുക്കുന്നത് ഒട്ടും എളുപ്പമുള്ള പണിയല്ല, എങ്കിൽപ്പോലും ഏതു പ്രതിസന്ധിയെയും തരണംചെയ്തു മുന്നേറാൻ സ്ത്രീകൾക്കുള്ള അസാമാന്യമായ കഴിവ് സ്വായത്തമാക്കാൻ സ്ത്രീകൾ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ എന്നിവരെല്ലാം വനിതകളാണെന്നും ആർച്ച്ബിഷപ് അഭിമാനപൂർവം ചൂണ്ടിക്കാട്ടി.
വനിതാ കമ്മീഷൻ സെക്രട്ടറി ഉജ്വല ബിജു അധ്യക്ഷത വഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡോ. മേരി റെജീന എന്നിവരെ ആദരിച്ചു.
ഫാ. ഫ്രാൻസിസ് ട്വിങ്കൾ വാഴപ്പിള്ളി, ഫാ. അനിഷ് കൂത്തൂർ, ഓമന റാഫേൽ, റോസ് പോൾ എന്നിവർ പ്രസംഗിച്ചു. റജീന സെബാസ്റ്റ്യൻ സ്ത്രീശക്തീകരണം വിഷയത്തിൽ ക്ലാസെടുത്തു.
District News
ചങ്ങനാശേരി: സമുദായ ശക്തീകരണ വര്‍ഷത്തിന്റെ അതിരൂപതാതല ഉദ്ഘാടനം 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുറുമ്പനാടം ഫൊറോന പള്ളിയില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റീസ് ജെ.ബി. കോശി മുഖ്യാതിഥിയായിരിക്കും. ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ ആശംസകളും അർപ്പിക്കും.
അതിരൂപതാതല ഉദ്ഘാടന സമ്മേളനത്തിന്റെ വിളംബരദിനം ഇന്ന് വൈകുന്നേരം 6.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ നടക്കും. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. സാവിയോ മാനാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഫൊറോന വികാരി റവ. ഡോ. ചെറിയാന് കറുകപ്പറമ്പില്‍ വിളംബര ദീപം തെളിക്കും. ജനറല്‍ കണ്‍വീനര്‍ ബിജു സെബാസ്റ്റ്യന്‍, ഫൊറോന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജയിംസ് അത്തിക്കളം എന്നിവര്‍ പ്രസംഗിക്കും.
District News
ചങ്ങനാശേരി: സമുദായ ശക്തീകരണ വര്‍ഷത്തിന്റെ അതിരൂപതാതല ഉദ്ഘാടനം 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുറുമ്പനാടം ഫൊറോന പള്ളിയില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റീസ് ജെ.ബി. കോശി മുഖ്യാതിഥിയായിരിക്കും.
ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ ആശംസകളും അർപ്പിക്കും.
അതിരൂപതാതല ഉദ്ഘാടന സമ്മേളനത്തിന്റെ വിളംബരദിനം ഇന്നു വൈകുന്നേരം 6.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ നടക്കും. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. സാവിയോ മാനാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഫൊറോന വികാരി റവ. ഡോ. ചെറിയാന് കറുകപ്പറമ്പില്‍ വിളംബരദീപം തെളിക്കും. ജനറല്‍ കണ്‍വീനര്‍ ബിജു സെബാസ്റ്റ്യന്‍, ഫൊറോന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജയിംസ് അത്തിക്കളം എന്നിവര്‍ പ്രസംഗിക്കും.