x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ൾ സം​ഘ​ടി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു ശ​ക്തീ​ക​ര​ണ​ത്തി​നു​ള്ള വേ​ദി​ക​ൾ: മാ​ർ താ​ഴ​ത്ത്


Published: March 8, 2026 07:22 AM IST | Updated: March 8, 2026 07:22 AM IST

തൃ​ശൂ​ർ: സ​മൂ​ഹ​ത്തി​ലും സ​ഭ​യി​ലും സ്ത്രീ​ക​ൾ സം​ഘ​ടി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​വ​രു​ടെ ശ​ക്തീ​ക​ര​ണ​ത്തി​നു​ള്ള വേ​ദി​ക​ളാ​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​റ​ഞ്ഞു. തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ സം​ഘ​ട​ന​ക​ളു​ടെ വ​നി​താ​വി​ഭാ​ഗ​ങ്ങ​ളെ​ല്ലാം ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച വ​നി​താ​ദി​നാചരണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​നി​ത​ക​ൾ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് ഒ​ട്ടും എ​ളു​പ്പ​മു​ള്ള പ​ണി​യ​ല്ല, എ​ങ്കി​ൽ​പ്പോ​ലും ഏ​തു പ്ര​തി​സ​ന്ധി​യെ​യും ത​ര​ണം​ചെ​യ്തു മു​ന്നേ​റാ​ൻ സ്ത്രീ​ക​ൾ​ക്കു​ള്ള അ​സാ​മാ​ന്യ​മാ​യ ക​ഴി​വ് സ്വാ​യ​ത്ത​മാ​ക്കാ​ൻ സ്ത്രീ​ക​ൾ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ക​ള​ക്‌​ട​ർ എ​ന്നി​വ​രെ​ല്ലാം വ​നി​ത​ക​ളാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് അ​ഭി​മാ​ന​പൂ​ർ​വം ചൂ​ണ്ടി​ക്കാ​ട്ടി.
വ​നി​താ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഉ​ജ്വ​ല ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ഡോ. ​മേ​രി റെ​ജീ​ന എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്ക​ൾ വാ​ഴ​പ്പി​ള്ളി, ഫാ. ​അ​നി​ഷ് കൂ​ത്തൂ​ർ, ഓ​മ​ന റാഫേ​ൽ, റോ​സ് പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റ​ജീ​ന സെ​ബാ​സ്റ്റ്യ​ൻ സ്ത്രീ​ശ​ക്തീ​ക​ര​ണം വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.

Tags : nattu vishesham Women working empowerment

Recent News

Corehub Up