അടുപ്പുട്ടി പെരുന്നാളിന്റെ ഭാഗമായി ഇന്നലെ നടന്ന സന്ധ്യ നമസ്കാരം
കുന്നംകുളം: അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വർണാഭമായ ദീപ പ്രഭയിൽ മുങ്ങി; പെരുന്നാളിനു തുടക്കമായി. അടുപ്പുട്ടി മാര്‍ ഓസിയോ താപസിയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് ഏഴിന് സന്ധ്യാ നമസ്കാരം, പള്ളിനട സെന്റ്് ഗ്രിഗോറിയോസ് കുരിശ് പള്ളിയിലേക്കു കൊടിയും ശ്ലീവായും തുടര്‍ന്ന് ശ്ലൈഹിക വാഴ്വ് എന്നിവ നടന്നു. തുടര്‍ന്ന് ഫാന്‍സി വെടി ക്കെട്ടിനുശേഷം വിവിധ ആഘോഷകമ്മറ്റികളുടെ രാത്രി പെരുന്നാള്‍ ആരംഭിച്ച് അതത് പ്രാദേശിക പരിധികളില്‍ എഴുന്നെള്ളിപ്പുകള്‍ നടത്തി, പുലര്‍ച്ചെയോടെ സമാപിച്ചു.
പെരുന്നാള്‍ദിനമായ ഇന്നു രാവിലെ 7.30ന് പ്രഭാത നമസ്കാരം, തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച .
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലി യോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് നാലോടെ 45 ദേശക്കാരുടെ പെരുന്നാൾ എഴുന്നള്ളിപ്പുകൾ പള്ളിയിൽ എത്തും. തുടർന്ന് നട ക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 35 ആനകൾ അണിനിരക്കും.
Tags :