x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി തോ​ട്ടം മേ​ഖ​ല​യി​ല്‍ കാ​ട്ടാ​നക്കൂ​ട്ടം

വെബ് ഡെസ്ക്
Published: October 28, 2026 06:56 AM IST | Updated: October 28, 2026 06:56 AM IST

ചൊ​ക്ക​ന മു​പ്ലി​യി​ല്‍ കഴിഞ്ഞദിവസം വൈ​കീ​ട്ട് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം.

വെ​ള്ളി​ക്കു​ള​ങ്ങ​ര: തോ​ട്ടം മേ​ഖ​ല​യി​ലെ മു​പ്ലി ചൊ​ക്ക​ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ള്‍ കൂ​ട്ട​മാ​യി വി​ഹ​രി​ക്കു​ന്നു. റ​ബ​ര്‍ എ​സ്റ്റേ​റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വീണ്ടും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ആ​ന​ക്കൂ​ട്ട​ങ്ങ​ള്‍.

മു​പ്പ​തി​ലേ​റെ ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ട​മാ​ണ് മേ​ഖ​ല​യി​ല്‍ വി​ഹ​രി​ക്കു​ന്ന​ത് കു​ട്ടി​യാ​ന​ക​ളും കൂ​ട്ട​ത്തി​ലു​ണ്ട്. ഒ​രുമാ​സം മു​മ്പ് ചൊ​ക്ക​ന​യി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചി​രു​ന്നു. റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ല്‍ രാ​പ്പ​ക​ല്‍ഭേ​ദ​മി​ല്ലാ​തെ പ​തി​വാ​യി കാ​ട്ടാ​ന​ക​ള്‍ വി​ഹ​രി​ക്കു​ന്ന​തി​നാ​ല്‍ സു​ര​ക്ഷി​ത​മാ​യി ജോ​ലിചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ പ​രാ​തി​പ്പെ​ടു​ന്നു.

വ​നാ​തി​ര്‍​ത്തി​യി​ല്‍ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന കി​ട​ങ്ങു​ക​ള്‍ പു​ന​ര്‍നി​ര്‍​മി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കാ​ടി​റ​ങ്ങു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. ഈ​യി​ടെ ചൊ​ക്ക​ന​യി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക ഗ്രാ​മ​സ​ഭാ യോ​ഗ​വും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

Tags :

Recent News

Corehub Up