മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ നേരിടുന്ന വേതന പ്രശ്നങ്ങൾ ഉൾപ്പടെയുള്ള തൊഴിൽപരമായ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ നിയമസഭാ മന്ദിരത്തിലെ കോൺഫറൻസ് റൂമിൽ ചേർന്ന യോഗത്തിലാണു തീരുമാനം.
ഡ്രൈവർമാരുടെ ദീർഘകാലമായുള്ള വേതന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടുത്ത ആഴ്ചകളിൽ കമ്പനികളുടെ മാനേജ്മെന്റ് പ്രതിനിധികളുമായും തൊഴിലാളി പ്രതിനിധികളുമായും തുടർയോഗങ്ങൾ ചേരും. തൊഴിലാളികളുടെ സംരക്ഷണത്തിനായുള്ള പുതിയ മാർഗനിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ അർഹമായ വേതനം ഉറപ്പാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags : Bindu Krishna OnlineTaxiDrivers WageHike BinduKrishna TaxiDrivers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash