Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WageHike

ഓ​ൺ​ലൈ​ൻ ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​രു​ടെ വേ​ത​ന​വ​ർ​ധ​ന ഉ​റ​പ്പാ​ക്കും: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഓ​ൺ​ലൈ​ൻ ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​ർ നേ​രി​ടു​ന്ന വേ​ത​ന പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള തൊ​ഴി​ൽ​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു തൊ​ഴി​ൽ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ അ​റി​യി​ച്ചു. മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ കോ​ൺ​ഫ​റ​ൻ​സ് റൂ​മി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം.

ഡ്രൈ​വ​ർ​മാ​രു​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള വേ​ത​ന പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ ക​മ്പ​നി​ക​ളു​ടെ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​മാ​യും തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളു​മാ​യും തു​ട​ർ​യോ​ഗ​ങ്ങ​ൾ ചേ​രും. തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ഹ​മാ​യ വേ​ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up