ഗോഹട്ടി: ആസാമിലെ ഗോഹട്ടിയിൽ ഹോട്ടലിലുണ്ടായ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒന്പതിനായിരുന്നു സംഭവം. വസ്തു ഉടമകളും വാടകക്കാരനും തമ്മിലുണ്ടായ തർക്കമാണു വെടിവയ്പിൽ കലാശിച്ചത്. ഒരാൾക്കു പരിക്കേറ്റു.
ആസാം റൈഫിൾസ് ആസ്ഥാനത്തിനു രണ്ടു കിലോമീറ്റർ അകലെയുള്ള ഹോട്ടൽ ബിലാസ് ഇന്നിലായിരുന്നു സംഭവം. വെടിവയ്പ് നടത്തിയ ഘനകാന്ത ഗൊഗോയി എന്നയാളെ പൊലിസ് പിടികൂടി. കൊല്ലപ്പെട്ടവരിൽ നാലു പേർ ഒരേ കുടുംബാംഗങ്ങളാണ്. ഹോട്ടലിലെ വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാൻ ആസാം പൊലിസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഗോഹട്ടി ജോയിന്റ് പൊലിസ് കമ്മിഷണർ അങ്കുർ ജയിൻ ആണ് അന്വേഷണ സംഘത്തിന്റെ തലവൻ.
Tags : shot dead Guwahati hotel Gun Fire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash