ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിനെതിരേ അനാദരവോടെ പോസ്റ്റിട്ട സംഭവത്തിൽ മാപ്പ് പറഞ്ഞ് കെപിസിസി. പാർട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ പോസ്റ്റിട്ടതിനെതിരേ സുപ്രീംകോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി മനീഷ് ദുബെ അയച്ച വക്കീൽ നോട്ടീസിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണു പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും ഇതിന് ഉത്തരവാദിയായ വ്യക്തിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായും മറുപടിയിൽ അറിയിച്ചു. ഇത്തരം പരാമർശങ്ങൾ പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തോടും ചീഫ് ജസ്റ്റീസിന്റെ പദവിയോടും പൂർണ ബഹുമാനമുണ്ടെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഡിജിറ്റൽ ആശയവിനിമയങ്ങളിലെ വീഴ്ചകൾ പരിശോധിക്കുമെന്നും വിവാദ പോസ്റ്റ് പിൻവലിച്ചതായും പാർട്ടി അറിയിച്ചു.
Tags : Social media post Chief Justice KPCC apology Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash