x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ണ​ബ് ക​ര​തൊ​ട്ടു; കാ​റ്റി​ന്‍റെ വേ​ഗം 125 കി​ലോ​മീ​റ്റ​ർ, ആ​ന്ധ്രാ , ഒ​ഡീ​ഷ തീ​ര​ങ്ങ​ളി​ൽ വ​ൻ നാ​ശ​ന​ഷ്ടം

വെബ് ഡെസ്‌ക്
Published: October 28, 2026 07:35 AM IST | Updated: October 28, 2026 07:35 AM IST

വി​ശാ​ഖ​പ​ട്ട​ണം: അ​ർ​ണ​ബ് ചു​ഴ​ലി​ക്കാ​റ്റ് ക​ര തൊ​ട്ടു. 125 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ലെ ന​ര​സ്പൂ​റി​ന് സ​മീ​പ​മാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ട​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്തും കാ​ക്കി​ന​ട​യി​ലും അ​തി​ശ​ക്ത​മാ​യ കാ​റ്റും ക​ന​ത്ത മ​ഴ​യും തു​ട​രു​ക​യാ​ണ്. അ​ടു​ത്ത നാ​ല് മ​ണി​ക്കൂ​ർ കൂ​ടി കാ​റ്റ് ഇ​തേ വേ​ഗ​ത​യി​ൽ തു​ട​രും.

ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡീ​ഷ തീ​ര​ങ്ങ​ളി​ൽ വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. ബോ​ട്ടു​ക​ൾ ഒ​ഴു​കി​പ്പോ​യ​താ​യും റി​പ്പോ​ർ​ട്ട്. സാ​ധാ​ര​ണ വേ​ലി​യേ​റ്റ​നി​ര​പ്പി​നേ​ക്കാ​ൾ ഒ​ന്ന​ര മു​ത​ൽ ര​ണ്ട​ര മീ​റ്റ​ർ വ​രെ ക​ട​ൽ​വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി. തീ​ര​ദേ​ശ​ത്തു​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ട്രെ​യി​ൻ, വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, അ​ർ​ണ​ബ് ക​ര തൊ​ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഭൂ​ച​ല​നം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.52 രേ​ഖ​പ്പെ​ടു​ത്തി. സു​നാ​മി മു​ന്ന​റി​യി​പ്പി​ല്ല.

Tags : Arnab , cyclone wind speed 125 kmph extensive damage Andhra Odisha coasts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up